Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാഹി സെന്റ് തെരെസാ തിരുനാൾ മഹോത്സവം ഒക്ടോബർ അഞ്ചിന് കൊടിയേറും

സ്വന്തം ലേഖകൻ

മയ്യഴി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസാ ദേവാലയത്തിലെ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ മഹോത്സവം ഒക്ടോ. 5 ന് കൊടിയേറും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാദർ വിൻസെന്റ് പുളിക്കൽ മാഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഒക്ടോബർ അഞ്ചിന് രാവിലെ ' 12 മണിക്ക് വിശുദ്ധ അമ്മയുടെ അത്ഭുത തിരുസുരൂപം രഹസ്യ അരയിൽ നിന്നും പുറത്തെടുത്ത് പൊതുവണക്കത്തിനായി സമർപ്പിക്കും. അമ്മയുടെ തിരുസ്വരൂപത്തിൽ പുഷ്പമാല്യം ചാർത്തുവാനും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്നതിനും ആയിരങ്ങളാണ് മാഹിയിൽ എത്തിച്ചേരുക.

ഒക്ടോബർ പത്താം തീയതി വൈകുന്നേരം 6 മണിക്ക് കണ്ണൂർ രൂപത മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുന്തള പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സാഘോഷാ ദിവ്യബലി നടത്തും .ഒക്ൾടോബർ പതിനാലാം തീയതി വൈകുന്നേരം 5 മണിക്ക് ആലപ്പുഴ രൂപത മെത്രാൻ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടക്കും തുടർന്ന് മാതാവിന്റെ തിരുസുരവും വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണവും നടക്കും.

തിരുനാൾ ദിനമായ പതിനഞ്ചാം തീയതി പുലർച്ചെ രണ്ടു മണി മുതൽ ശയനപ്രദിക്ഷണം ഉണ്ടായിരിക്കും. തുടർന്ന് രാവിലെ 10 30 ന് സുൽത്താൻപേട്ട് രൂപത മെത്രാൻ അഭിവന്ദ്യ ആന്റണി സാമി പീറ്റർ അബീർ പിതാവിന്റെ മുഖ്യ ധാർമികത്വത്തിൽ ചടങ്ങുകൾ നടക്കും തിരുനാൾ സമാപന ദിവസമായ ഒക്ടോബർ 22 ആം തീയതി രാവിലെ 10 മണിക്ക് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത അഭിവന്ദ്യ തോമസ് നെറ്റോ പിതാവിന് സ്വീകരണവും തുടർന്ന് സാഘോഷ ദിവ്യബലിയും നടക്കും.

ഒക്ടോബർ 5 മുതൽ 22 വരെ ഉള്ള തിരുന്നാൾ ദിനങ്ങൾ വിവിധ റീത്തുകളിലും വ്യത്യസ്ത ഭാഷകളിലും സാഘോഷ ദിവ്യബലികളും പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുനാൾ ദിവസമായ 14 ,15 തീയതികളിൽ ചില എക്സ്പ്രസ് ട്രെയിനുകൾക്ക് മാഹിയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.കൂടാതെ മാഹിയിലെത്തുന്ന തീർത്ഥാടകർക്കായി മാഹി മൈതാനിയിൽ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട് കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് പ്രതിസന്ധികാരണം പൊലിമ കുറഞ്ഞ മാഹിപെരുന്നാളിന് ഇക്കുറി വൻജനാവലിതന്നെയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആഘോഷ കമ്മിറ്റി ഭാരവാഹികളായ രാജേഷ് ഡി സിൽവ ബോബി ബിനോയ് ജോഷ്വാ റോളണ്ട് ജയ്സൺ , ജോൺസൺ കൊട്ടാരത്തിൽ, അഗസ്റ്റിൻ, ജോൺസൺ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP