Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുരനിറഞ്ഞു നിൽക്കുന്നവർക്ക് ആശ്വാസമേകി പിണറായി പഞ്ചായത്ത്; സായൂജ്യം പദ്ധതിയിൽ രജിസ്റ്റർ ചെയതത് 2600 പേർ

പുരനിറഞ്ഞു നിൽക്കുന്നവർക്ക് ആശ്വാസമേകി പിണറായി പഞ്ചായത്ത്; സായൂജ്യം പദ്ധതിയിൽ രജിസ്റ്റർ ചെയതത് 2600 പേർ

സ്വന്തം ലേഖകൻ

കണ്ണൂർ: കെട്ടുപ്രായം കഴിഞ്ഞിട്ടും പുരനിറഞ്ഞു നിൽക്കുന്ന സ്ത്രീ, പുരുഷന്മാർക്ക് മാംഗല്യ പ്രതീക്ഷയേകി പിണറായി ഗ്രാമപഞ്ചായത്ത്. അവിവാഹിതർക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ പിണറായി ഗ്രാമപഞ്ചായത്ത് ആരംഭിച്ച സായൂജ്യം മാട്രിമോണി വെബ്സൈറ്റിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2600 പേരാണ്. ഇതിൽ 2570 പുരുഷന്മാരും 30 സ്ത്രീകളുമാണ്. മനസറിഞ്ഞ് ഒന്നാകാം എന്ന സന്ദേശവുമായാണ് പദ്ധതി തുടങ്ങിയത്.

35 വയസ് കഴിഞ്ഞവർ, പങ്കാളി മരിച്ചവർ, നിയമപരമായി ബന്ധം വേർപെടുത്തിയവർ, പുനർവിവാഹം ആഗ്രഹിക്കുന്നവർതുടങ്ങിയവർക്ക് ജീവിതപങ്കാളിയെ കണ്ടെത്താത്താനാണ് സായൂജ്യം വെബ്സൈറ്റ് ആരംഭിച്ചത്. 25 വയസ് കഴിഞ്ഞ യുവതികൾക്കും രജിസ്റ്റർ ചെയ്യാം. 35 വയസ് കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ വിവാഹം നടക്കാത്ത ഒട്ടേറെപ്പേർ പഞ്ചായത്ത് പരിധിയിലുണ്ടെന്ന് സർവേയിലൂടെ കണ്ടെത്തിയിരുന്നു. ഇതോടെ പഞ്ചായത്ത് പ്രത്യേക സബ്കമ്മറ്റികൾ രൂപീകരിച്ച് വയസ് തിരിച്ചുള്ള പട്ടിക തയ്യാറാക്കി.

തുടർന്നാണ് 'ഒന്നാകുന്ന മനസ്സ്, ഒന്നുചേരുന്ന കുടുംബബന്ധങ്ങൾ' എന്ന സന്ദേശവുമായി വെബ്സൈറ്റ് തയ്യാറാക്കിയത്. 35ന് മുകളിൽ പ്രായമുള്ള പുരുഷന്മാരും 25നും 35നുമിടയിലുള്ള സ്ത്രീകളുമാണ് കൂടുതലും രജിസ്റ്റർ ചെയ്തത്. മറ്റ്പഞ്ചായത്തുകളിലുള്ളവർക്ക് ഉൾപ്പടെ ഓൺലൈനായും പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. തുടർന്ന് പങ്കാളിയെ കണ്ടെത്തിയാൽ വെബ്സൈറ്റിലെ ഫോൺ നമ്പറിലൂടെ പ്രസിഡണ്ടിനയോ വൈസ് പ്രസിഡണ്ടിനയോ ബന്ധപ്പെടണം. തുടർന്ന് പഞ്ചായത്ത് രൂപീകരിച്ച പ്രത്യേക കമ്മറ്റി ഇരുവർക്കും താൽപര്യമുണ്ടെങ്കിൽ നേരിട്ട് കാണാൻ അവസരമൊരുക്കും.

തുടർന്ന് കൗൺസലിങ്ങും നൽകും. വെബ്സൈറ്റ് വഴി പങ്കാളികളെ കണ്ടെത്തുന്നവർക്കായി പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ സമൂഹ വിവാഹത്തിന് സൗകര്യമൊരുക്കുമെന്ന് പ്രസിഡണ്ട് കെ കെ രാജീവൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP