Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണൂർ നഗരത്തിൽ മയക്കുമരുന്ന് വിൽപന: വസ്ത്രാലയ ജീവനക്കാരൻ അറസ്റ്റിൽ; മൊത്തകച്ചവടക്കാരനായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി

കണ്ണൂർ നഗരത്തിൽ മയക്കുമരുന്ന് വിൽപന: വസ്ത്രാലയ ജീവനക്കാരൻ അറസ്റ്റിൽ; മൊത്തകച്ചവടക്കാരനായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിലായ സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾക്ക് മയക്കുമരുന്ന് മൊത്തത്തിൽ എത്തിച്ചു നൽകുന്ന ബർണശേരി സ്വദേശിയായ യുവാവിനായാണ് എക്സൈ് അന്വേഷണം ഊർജ്ജിതമാക്കിയത്.

ബുധനാഴ്‌ച്ച രാത്രിയാണ് പുതിയ ബസ് സ്റ്റാൻഡിലെ ഒരു വസ്ത്രവ്യാപാരസ്ഥാപനത്തിൽ നിന്നും കണ്ണാടിപ്പറമ്പ് സ്വദേശി ഇ. ഷാനിൽ(25) പിടിയിലാകുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നതെന്നാണ് ഇയാൾ നൽകിയ മൊഴി. നേരിട്ടു ഇതിനായി പണം സ്വീകരിക്കാറില്ലെന്നും ഗൂഗിൾ പേവഴിയാണ് പണം വാങ്ങിയിരുന്നതെന്നും ഇയാൾ ചോദ്യം ചെയ്യലിനിടെയിൽ പറഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഈയാൾക്കു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി എക്സൈസിന് വ്യക്തമായി. ബർണശേരി സ്വദേശിയായ യുവാവാണ് ഈയാൾക്ക് ബംഗ്ളൂര് അടക്കമുള്ള നഗരങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കൊടുക്കന്നതായി മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ ഷാനിൽ പിടിയിലായതിനു ശേഷം ഈയാൾ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. പുതിയ ബസ് സ്റ്റാൻഡിലെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷാനിലിന് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഏറെക്കാലമായി രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ബുധനാഴ്‌ച്ച രാത്രി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. ഷാനിലിന്റെ ഫോൺ വാങ്ങിപരിശോധിച്ചപ്പോഴാണ് ഇടപാടുകാരിൽ കൂടുതൽ കോളേജ് വിദ്യാർത്്ഥികളാണെന്ന് വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP