Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോക്ടർ എന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വസ്തുവിൽപനയുടെയും ബാങ്ക് വായ്പയുടെയും പേരിലും കബളിപ്പിക്കൽ; പണം പിരിക്കാൻ ഇടനിലക്കാരാക്കുന്നത് ഭാര്യയെയും കാമുകിയെയും; പത്തനാപുരത്ത് പിടിയിലായ അനീഷിന്റെ തട്ടിപ്പിന് ഇരയായത് നൂറുകണക്കിന് പേർ

ഡോക്ടർ എന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വസ്തുവിൽപനയുടെയും ബാങ്ക് വായ്പയുടെയും പേരിലും കബളിപ്പിക്കൽ; പണം പിരിക്കാൻ ഇടനിലക്കാരാക്കുന്നത് ഭാര്യയെയും കാമുകിയെയും; പത്തനാപുരത്ത് പിടിയിലായ അനീഷിന്റെ തട്ടിപ്പിന് ഇരയായത് നൂറുകണക്കിന് പേർ

മറുനാടൻ മലയാളി ബ്യൂറോ

 കൊല്ലം: ഏതിടപാടായാലും കണ്ണുതുറന്ന് നോക്കി സൂക്ഷിച്ചില്ലെങ്കിൽ, പണി കിട്ടുന്ന കാലമാണ്. തട്ടിപ്പുകാർ പല രൂപത്തിലും, ഭാവത്തിലും വരാം. ദേവസ്വം ബോർഡിൽ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ കബളിപ്പിച്ച സംഭവത്തിൽ അമ്മയും മകനും അടക്കം പ്രതികൾ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഈ സംഭവം മാവേലിക്കര ആയിരുന്നെങ്കിൽ, ഒടുവിലത്തെ സംഭവം കൊല്ലം പത്തനാപുരത്താണ്.

പത്തനാപുരം സ്വദേശി അനീഷാണ് സംഭവത്തിലെ വില്ലൻ. ജോലി മൈക്കാട് പണി ആയിരുന്നെങ്കിലും, ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയത്. മാങ്കോട് സ്വദേശിയായ അനീഷ് പൊലീസിന്റെ പിടിയിലായതോടെയാണ് എല്ലാം നാട്ടുകാരറിയുന്നത്. ഡോക്ടാണന്നും വിമാനത്താവളത്തിൽ ജോലി നൽകാമെന്നും പറഞ്ഞ് പലരുടെയും പക്കൽ നിന്ന് ലക്ഷങ്ങളാണ് ഇയാൾ കൈക്കലാക്കിയട്ടുള്ളത്. വിലകൂടിയ കാറിൽ അംഗരക്ഷകർക്കൊപ്പമാണ് വരവ്. പണം പിരിക്കാൻ കാമുകിയും ഭാര്യയുമാണ് ഇടനില നിൽക്കുന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വിവിധ സ്ഥലങ്ങളിൽ വസ്തു നല്കാമെന്നും ബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്നും പറഞ്ഞ് കബളിപ്പിക്കലിന് ഇരയായ നിരവധി പേരാണ് പൊലീസിൽ പരാതിയുമായി എത്തിയിരിക്കുന്നത്.കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടതായാണ് പരാതി നല്കിയിട്ടുള്ളത്.

സർക്കാരിന്റെ കുര്യോട്ടുമലയിലെ ഫാമിൽ തനിക്ക് ഭൂമി ഉണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയതായും പറയുന്നു. പത്തനാപുരം കമുകുംചേരിയിൽ വാടക വീട്ടിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കബളിപ്പിക്കലിന് ഇരയായവരുടെ പരാതിയെ തുടർന്ന് പത്തനാപുരം സി. ഐ ജയകൃഷ്ണന്റെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനീഷിനെ പിടികൂടിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP