Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കെഎസ്ആർടിസിയിൽ നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രം; പ്രസ്ഥാനം അവർക്ക് ഏറ്റെടുത്തുകൂടെ'; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

'കെഎസ്ആർടിസിയിൽ നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രം; പ്രസ്ഥാനം അവർക്ക് ഏറ്റെടുത്തുകൂടെ'; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസിയിൽ നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രമാണെന്നും, എന്നാൽ ഈ പ്രസ്ഥാനം അവർക്ക് ഏറ്റെടുത്തുകൂടെയെന്നും ഹൈക്കോടതി. കെഎസ്ആർടിസിയിൽ മിന്നൽ പണിമുടക്കു നടത്തിയ ജീവനക്കാരെ രൂക്ഷമായി വിമർശിച്ചാണ് ഹൈക്കോടതിയുടെ പരാമർശം.

മിന്നൽ പണിമുടക്കിൽ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കാനും കെഎസ്ആർടിസി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 6നു കേസ് വീണ്ടും പരിഗണിക്കും.

തിരുവനന്തപുരത്തെ നാല് ഡിപ്പോകളിൽ 2022 ജൂൺ 26നു നടന്ന മിന്നൽ പണിമുടക്കിൽ നഷ്ടം വന്ന 9,50,137 രൂപ ശമ്പളത്തിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിനെതിരെ 107 ജീവനക്കാർ നൽകിയ ഹർജികളാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, പേരൂർക്കട ഡിപ്പോകളിൽ നടന്ന പണിമുടക്കിൽ 63 സർവീസുകൾ മുടങ്ങിയതായി കെഎസ്ആർടിസി അറിയിച്ചു. സർവീസ് ഷെഡ്യൂൾ മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ശമ്പളം കിട്ടാതായപ്പോൾ ജനങ്ങളെല്ലാം ജീവനക്കാർക്ക് ഒപ്പമായിരുന്നുവെന്നും കാട്ടാക്കടയിലെ ഒറ്റ സംഭവത്തോടെ ജനം എതിരായെന്നും കോടതി പറഞ്ഞു.

ഒക്ടോബർ ഒന്ന് മുതൽ പ്രതിപക്ഷയൂണിയനായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാക്കും. സെപ്റ്റംബറിലെ ശമ്പളം ഒക്ടോബർ 5 നു മുൻപ് നൽകാനാണു തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ആർക്കും ഇതു നൽകില്ലെന്നു മാനേജ്‌മെന്റ് മുന്നറിയിപ്പു നൽകി. ഒക്ടോബർ 1 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP