Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡ് പരിശോധിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ; ഫീൽഡിൽ കൂടുതൽ ഇടപെട്ട് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കണം: മന്ത്രി മുഹമ്മദ് റിയാസ്

റോഡ് പരിശോധിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ; ഫീൽഡിൽ കൂടുതൽ ഇടപെട്ട് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കണം: മന്ത്രി മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകൾ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. 45 ദിവസത്തിൽ ഒരിക്കലാകും സന്ദർശനം. ഉദ്യോഗസ്ഥർ റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്‌നങ്ങൾ തിരിച്ചറിയണം.ഫീൽഡിൽ കൂടുതലായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.

നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക.സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും. ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്ഥർ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട്. ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുഭവപൂർവമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.

തീർത്ഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കേണ്ടതുണ്ട്. റണ്ണിങ് റോഡ് കോൺട്രാക്ട് പരിശോധന തുടരും. ചിലയിടങ്ങളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP