തിരിച്ചെടുക്കാൻ രാഷ്ട്രീയ സമ്മർദ്ദം; പൊലീസ് മേധാവി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതു കൊണ്ട് ആ മോഹം നടന്നില്ല; ഡിസ്മിസ് ചെയ്യാത്തതിനാൽ ഖജനാവിൽ നിന്നും പ്രതിമാസം അറുപത്തിയേഴായിരം പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലെത്തി; മഞ്ചേരി ഓഫീസിലെ സീനിയർ അസിസ്റ്റന്റിന്റെ 'രാഷ്ട്രീയം' അടുത്തിരുന്നവർ അറിഞ്ഞത് രണ്ടു വർഷം മുമ്പത്തെ അറസ്റ്റിൽ; അബ്ദുൾ സലാം ഓവുങ്കലിന് ജോലി ചെയ്യാതെ 'ശമ്പളം' നൽകി കെ എസ് ഇ ബി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഭീകരപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റിലായതിനെ തുടർന്ന് സസ്പെൻഷനിലായ പോപ്പുലർഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ.സലാമിനെ കെ എസ് ഇ ബിയിൽ തിരിച്ചെടുക്കാൻ കള്ളക്കളികൾ നടന്നു. സലാമിന്റെ സസ്പെൻഷൻ പിൻവലിപ്പിക്കാനും സർവ്വീസിൽ തിരിച്ചെടുക്കാനും വലിയ സമ്മർദ്ദം നടന്നു. പൊലീസ് മേധാവിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ തിരിച്ചെടുക്കാമെന്ന നിലപാട് പോലും കെ എസ് ഇ ബിക്ക് എടുക്കേണ്ടി വന്നു. എന്നാൽ അത്തരമൊരു ക്ലീൻ ചിറ്റ് കേരളാ പൊലീസ് മേധാവി അനിൽകാന്ത് നൽകിയതുമില്ല. ഇതോടെ സർവ്വീസിൽ തിരിച്ചു കയറുക അസാധ്യമായി. സസ്പെൻഷനിൽ തന്നെ തുടർന്നു. എന്നാൽ ഇക്കാലയളവിൽ ശമ്പളത്തിന്റെ മുന്നിലൊന്ന് ജോലി ചെയ്യാതെ സലാമിന് നൽകേണ്ടിയും വന്നു.
തെളിവുകളുടെ അടിസ്ഥാനത്തിൽ സലാമിനെ സർവ്വീസിൽ നിന്ന് പുറത്താക്കാമായിരുന്നു. എന്നാൽ സമ്മർദ്ദം കാരണം അതിന് കഴിയാതെ പോയി. അതുകൊണ്ട് തന്നെ കഴിഞ്ഞ 20 മാസമായി കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന വൈദ്യുതി ബോർഡ് ശമ്പളം നൽകി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 7.8 നാലു ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒ.എം.എ.സലാം സമർപ്പിച്ച ഇൻകംടാക്സ് സ്റ്റേറ്റ്മെന്റിൽ പറഞ്ഞിട്ടുണ്ട്.
കെഎസ്ഇബി മഞ്ചേരി ഡിവിഷൻ റീജണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ അസിസ്റ്റന്റ് ആയ ഒ.എം.എ.സലാം, പോപ്പുലർ ഫ്രണ്ടിനുവേണ്ടി വിദേശരാജ്യങ്ങളിൽ നിന്ന് ശതകോടികൾ സ്വീകരിക്കുകയും ഈ പണം ഉപയോഗിച്ച് രാജ്യദ്രോഹ പ്രവർത്തനം നടത്തുകയും ചെയ്തതിനെത്തുടർന്ന് 2020 ഡിസംബറിൽ അദ്ദേഹത്തെ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് 2020 ഡിസംബർ 14ന് സലാമിനെ കെഎസ്ഇബി യിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിൽ ആയ വ്യക്തിക്ക് ആറുമാസക്കാലത്തേക്ക് ഉപജീവന ബത്ത നൽകണമെന്നും അതിനിടയിൽ സസ്പെൻഷന് കാരണമായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആണ് നിയമം. അന്വേഷണം പൂർത്തിയാക്കി നടപടിയുണ്ടായില്ലെങ്കിൽ തുടർന്ന് സസ്പെൻഷനിൽ നിർത്തി നിശ്ചിത തുക ശമ്പളം കൊടുക്കണമെന്നുമാണ് നിയമം.
ആദ്യത്തെ ആറുമാസം സബ്സിസ്റ്റൻസ് അലവൻസ് (ഉപജീവന ബത്ത) കൊടുത്തു. അതിന് ശേഷം ഇതുവരെയും ശമ്പളവും കൊടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് ആരോപണം. ഏതായാലും പ്രതിമാസം 67600 രൂപ സലാമിന് കെ എസ് ഇ ബി കൊടുക്കുന്നുണ്ട്. സസ്പെൻഷനിൽ ആയതിനാൽ ഓഫീസിൽ വരികയും വേണ്ട. കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, മുഴുവൻ കാലയളവും സസ്പെന്‍ഷനിൽ ആയിരുന്നിട്ടും കെ എസ് ഇ ബിയിൽ നിന്നുമുള്ള ഇയാളുടെ ശമ്പള വരുമാനം 7.84ലക്ഷം ആണ്. ഇത് ശമ്പളത്തിന്റെ മൂന്നിലൊന്നാണെന്നും സൂചനയുണ്ട്.
രാജ്യത്തിനെതിരെ ഭീകര പ്രവർത്തനത്തിൽ പങ്കാളിയായ വ്യക്തിയായിട്ടുപോലും ഇദ്ദേഹത്തിനെതിരെ വൈദ്യുതി ബോർഡോ കേരള സർക്കാരോ അന്വേഷണം നടത്തി നടപടി എടുക്കാൻ മടിച്ചതിനാലാണ് തുടർന്നും ശമ്പളം നൽകേണ്ടി വരുന്നത്. ചുരുക്കത്തിൽ, ഓഫീസിൽ വരാതെ, സർക്കാർ ശമ്പളം വാങ്ങി പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം നടത്തിക്കൊണ്ടുപോകാൻ ദേശീയ ചെയർമാനായ സലാമിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് സസ്പെൻഷനിലൂടെ സർക്കാർ ചെയ്തത് എന്ന ആരോപണമാണ് സജീവമാകുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും സിപിഎം നേതൃത്വം നൽകുന്ന കേരള സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് സലാമിന്റെ സസ്പെൻഷൻ നീട്ടിക്കൊണ്ടുപോകുന്നതിന്റെ കാരണം എന്നാണ് ആരോപണം.
സലാമിനെ തിരിച്ചെടുക്കാൻ വലിയ സമ്മർദ്ദം ഉണ്ടായി എന്ന് കെ എസ് ഇ ബി മാനേജ്മെന്റും സമ്മതിക്കുന്നുണ്ട്. പൊലീസ് മേധാവി അനിൽ കാന്തിന്റെ നിലപാട് കാരണമാണ് ഈ നീക്കം പാളിയത്. അല്ലാത്ത പക്ഷം കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥനും എൻഐഎ റെയ്ഡിൽ അറസ്റ്റിലായി എന്ന വാർത്ത വരുമായിരുന്നു. 2020 ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് പിന്നീട് ജാമ്യത്തിലിറങ്ങിയ സലാമിനെ കഴിഞ്ഞ ദിവസം രാജ്യത്തെ നൂറോളം കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ മഞ്ചേരിയിലെ വീട്ടിൽ നിന്ന് പിടികൂടുകയും അറസ്റ്റ് ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടു പോവുകയുമാണുണ്ടായത്.
മഞ്ചേരി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായിരുന്നു അബ്ദുൾ സലാം ഓവുങ്കൽ എന്ന ഒഎംഎ സലാം രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസികൾ അന്വേക്ഷിക്കുന്ന ആളാണെന്ന് സസ്പെൻഷൻ ഉത്തരവ് എത്തിയപ്പോഴാണ് അടുത്തിരുന്ന ജോലി ചെയ്യുന്ന സഹപ്രവർത്തകൻ പോലും അറിയുന്നത്. പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി നടപടി എടുത്തത്. ചിരിച്ചു കൊണ്ട് ഓഫീസിൽ എത്തിയിരുന്ന ഒ എം എ സലാം പലപ്പോഴും ദീർഘ അവധിയിൽ പോകാറുണ്ടായിരുന്നു.
സഹ പ്രവർത്തകർ ചോദിക്കുമ്പോൾ അതിന് വിശ്വസനായമായ കഥകൾ തന്നെ അദ്ദേഹം പറഞ്ഞിരുന്നു. തങ്ങൾക്കിടയിൽ ഇഴുകി നടക്കുന്ന ഒരു ഉദ്യോഗസ്ഥനെ അവിശ്വസിക്കാനും മഞ്ചേരി കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥർക്ക് കഴിയുമായിരുന്നില്ല. കെ എസ് ഇ ബി യുടെ മഞ്ചേരി റീജണൽ ഓഡിറ്റ് ഓഫീസിലെ സീനിയർ അസിസ്റ്റന്റായാണ് സലാം ജോലി ചെയ്തിരുന്നത്. ക്യാഷ്യറായാണ് സലാം സർവ്വീസിൽ പ്രവേശിക്കുന്നത്. രണ്ടു പ്രമോഷൻ പിന്നിട്ട് സീനിയർ അസിസ്റ്റന്റുമായി.അടുത്ത സ്ഥാന കയറ്റത്തിൽ ഗസ്റ്റഡ് പദവിയിൽ എത്തേണ്ടതായിരുന്നു സലാമെന്ന് ജീവനക്കാർ പറയുന്നു.
200കോടി യുടെ ബാങ്കിടപാട് നടത്തിയ വ്യക്തിയെന്ന് ഇഡി ആരോപിച്ച ആളാണ് തങ്ങൾക്കൊപ്പം ജോലി ചെയ്തതെന്ന് സഹ പ്രവർത്തകർക്ക് ആദ്യം അറസ്റ്റിലായപ്പോൾ തന്നെ വിശ്വസിക്കാനാവുന്നില്ല. വിവിധ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ അഖിലേന്ത്യ ചെയർമാനാണ് ഒഎംഎ സലാം എന്ന് സഹ പ്രവർത്തകർ അറിയാത്തത് അന്വേഷണ ഏജൻസികളിലും അന്ന് ഞെട്ടലുളവാക്കിയിരുന്നു. ആവശ്യമായ അനുമതികൾ കൂടാതെ ഒ എം എ സലാം നടത്തിയ വിദേശ യാത്രകളുമാണ് നടപടി എടുക്കാൻ കെ എസ് ഇ ബി യെ പ്രേരിപ്പിച്ചത് .
സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സർക്കാരിന്റെ മുൻ കൂർ അനുമതി വാങ്ങാതെ സന്ദർശനം നടത്തിയ ഒഎംഎ സലാം അവിടെ വെച്ച് പല സംഘടനകളുമായി ബന്ധം സ്ഥാപിച്ചുവെന്നും ചില പരിശീലന ക്യാമ്പുകളിൽ പോയെന്നും എൻ ഐ എ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കൾ തുർക്കിയിലെ വിവാദ ചാരിറ്റി സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയും വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും സലാമിനെ കുടുക്കി. 2018 ഒക്ടോബർ 20ന് ഇസ്താംബുളിലെ ഐ.എച്ച്.എച്ച് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കോയ, ഐ.എച്ച്.എച്ച് സെക്രട്ടറി ദംറുസ് ഐദിൻ, വൈസ് പ്രസിഡന്റ് ഹുസൈൻ ഒറുക് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.
തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗാന്റെ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ഐഎച്ച്എച്ച്. സന്നദ്ധ, മനുഷ്യാവകാശ മേഖലകളിൽ ഇടപെടുന്ന ഈ സംഘടനയ്ക്ക് അൽ ഖായിദയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മേഖലയിലെ ഭീകരസംഘടനകൾക്ക് ഐഎച്ച്എച്ച് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നാണ് ആരോപണം.
Stories you may Like
- സലാം പള്ളിത്തോട്ടം വിടവാങ്ങുമ്പോൾ
- കോൺഗ്രസ് ഇനിയും ഹിന്ദുത്വ കാർഡിറക്കിയാൽ തിരിച്ചടിയുണ്ടാകും; പിഎംഎ സലാം
- പാലക്കാട്ടെ റോഡ് ഷോയിൽ മലപ്പുറത്തെ സ്ഥാനാർത്ഥിയെ ഒഴിവാക്കിയെന്ന് ആക്ഷപം
- യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
- സിപിഎമ്മിന്റെ ഫലസ്തീൻ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍