Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർട്ടിഫിക്കറ്റോടെ വാക്‌സീൻ ലഭ്യമാകാൻ 90 ദിവസമെടുക്കും; 30,000 വയ്ൽ വാക്‌സീൻ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും അതിന് സിഡിഎൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെന്നും കമ്പനിയുടെ വിശദീകരണം; എന്തായാലും പോരെട്ടെയെന്ന് കെ എം എസ് സി എൽ മാനേജിങ് ഡയറക്ടർ; എല്ലാം മന്ത്രി വീണാ ജോർജും അറിഞ്ഞു; പാവങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്തത് ശ്രീറാ വെങ്കിട്ടരാമന്റെ കുറിപ്പ്; പേവിഷ വാക്‌സിനിൽ അഴിമതിയോ?

സർട്ടിഫിക്കറ്റോടെ വാക്‌സീൻ ലഭ്യമാകാൻ 90 ദിവസമെടുക്കും; 30,000 വയ്ൽ വാക്‌സീൻ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും അതിന് സിഡിഎൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെന്നും കമ്പനിയുടെ വിശദീകരണം; എന്തായാലും പോരെട്ടെയെന്ന് കെ എം എസ് സി എൽ മാനേജിങ് ഡയറക്ടർ; എല്ലാം മന്ത്രി വീണാ ജോർജും അറിഞ്ഞു; പാവങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്തത് ശ്രീറാ വെങ്കിട്ടരാമന്റെ കുറിപ്പ്; പേവിഷ വാക്‌സിനിൽ അഴിമതിയോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പേവിഷ ബാധയ്ക്കുള്ള വാക്‌സിൻ വാങ്ങൽ അഴിമതിയോ? കള്ളക്കളികൾ ഇക്കാര്യത്തിൽ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര മരുന്നു ലാബിന്റെ (സിഡിഎൽ) പരിശോധനാ റിപ്പോർട്ട് ഇല്ലാതെ സംസ്ഥാനത്ത് പേവിഷ വാക്‌സീൻ എത്തിച്ചത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെ എന്ന് വസ്തുത. കോവിഡുകാലത്തും ഇത്തരത്തിൽ നിരവധി വാങ്ങലുകൾ ആരോഗ്യവകുപ്പിന് കീഴിലെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നടത്തിയിരുന്നു. ഏതായാലും പേവിഷത്തിൽ ജനങ്ങളുടെ ജീവൻ കൊണ്ടു കളിക്കുകയായിരുന്നു ഇവർ.

വാക്‌സീൻ എത്തിക്കുന്നതിനു മുൻപ് ജൂലൈ 15ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) അധികൃതർ യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. സിഡിഎൽ റിപ്പോർട്ട് ഇല്ലാതെ വാക്‌സീൻ എത്തിക്കേണ്ടി വരുമെന്നു ജൂലൈ 12നു സർക്കാരിനെ ധരിപ്പിച്ചിരുന്നുവെന്നും വിവരാവകാശ നിയമപ്രകാരം കെഎംഎസ്സിഎലിൽനിന്നു ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ഇടപാട് നടന്നത് എല്ലാവരും അറിഞ്ഞു കൊണ്ടാണ്. അതുകൊണ്ടാണ് ഇടപാടിൽ സംശയം ഉയരുന്നത്.

നിലവാര പരിശോധനയില്ലാതെ വാക്‌സീൻ എത്തിച്ചിട്ടില്ലെന്നു മന്ത്രിയും ആരോഗ്യവകുപ്പും നിയമസഭയിൽ ഉൾപ്പെടെ അവകാശപ്പെട്ടതിനു വിരുദ്ധമാണ് രേഖകൾ. സംസ്ഥാനത്ത് പേവിഷ വാക്‌സീന് ആവശ്യം കൂടുകയാണെന്നും സ്റ്റോക്ക് മതിയാകില്ലെന്നും ജൂലൈ 11നും 15നും കെഎംഎസ്സിഎൽ തയാറാക്കിയ 'കുറിപ്പ് ഫയലു'കളിൽ പറയുന്നു. ജൂൺ 6ന് ആണ് 2022-23ലേക്കുള്ള ഓർഡർ നൽകിയത്. സർട്ടിഫിക്കറ്റോടെ വാക്‌സീൻ ലഭ്യമാകാൻ 90 ദിവസമെടുക്കും. 30,000 വയ്ൽ വാക്‌സീൻ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും അതിന് സിഡിഎൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെന്നും കമ്പനി അറിയിച്ചു.

കേന്ദ്ര ലാബ് പരിശോധനയില്ലാതെ വാക്‌സീൻ എത്തിക്കുന്നതു സംബന്ധിച്ച് കെഎംഎസ്സിഎലിലെ ഫയൽ കുറിപ്പുകൾ ഈ വസ്തുതയാണ് ചർച്ചയാക്കുന്നത്. ജൂലൈ 12ന് സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും 15ന് മന്ത്രിതല യോഗത്തിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ വ്യക്തമാണ്. മരുന്ന് ക്ഷാം കാരണമാണ് ഓഗസ്റ്റ് 15 വരെ പിടിച്ചുനിൽക്കാൻ ഇതിൽ 16,000 വയ്ൽ എത്തിക്കാൻ കമ്പനിക്ക് കെഎംഎസ്സിഎൽ അനുമതി നൽകി. നടപടികൾക്ക് അംഗീകാരം നൽകണമെന്ന് 12ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ജൂലൈ 15ന് മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വാക്‌സീൻ ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കെഎംഎസ്സിഎൽ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കട്ടരാമനെ ചുമതലപ്പെടുത്തി. വിവാദ ഉദ്യോഗസ്ഥനാണ് മറ്റ് തീരുമാനങ്ങൾ എടുത്തത്. വാക്‌സീൻ എത്തിക്കാൻ 14നു കമ്പനിക്കു നിർദ്ദേശം നൽകി. 15ന്റെ മന്ത്രിതല യോഗത്തിൽ നടപടികൾ വിശദീകരിച്ച ശേഷം അന്നു രാത്രി 9 മണിയോടെയാണു വാക്‌സീൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുന്നത്. എറണാകുളം, കോഴിക്കോട് സംഭരണകേന്ദ്രങ്ങളിലേക്ക് 16ന് ഇത് എത്തിക്കുകയും ചെയ്തു.

സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതൽ പേർ മരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോർജ് കത്തയച്ചിരുന്നു. പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. വാക്സിൻ നൽകിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്കയുണ്ടെന്നും മന്ത്രി അറിയിച്ചു. ഉപയോഗിച്ച വാക്സിന്റെയും സെറത്തിന്റെയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും ബാച്ച് നമ്പറും ഉൾപ്പെടെയാണ് മന്ത്രി കത്തയച്ചത്. കെ.എം.എസ്.സി.എല്ലിനോട് വീണ്ടും വാക്സിൻ പരിശോധനക്കയയ്ക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നത്.

പത്തനംതിട്ടയിൽ നായയുടെ കടിയേറ്റ 12കാരി അഭിരാമി പേവിഷ ബാധയേറ്റതിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയത് ഏറെ ചർച്ചയായിരുന്നു. വാക്‌സിനെടുത്തിട്ടും അഭിരാമിക്ക് പേവിഷ ബാധയേറ്റു. ഈ വർഷം മാത്രം സംസ്ഥാനത്ത് പേവിഷബാധ മൂലം 21 പേർ മരണത്തിന് കീഴടങ്ങി. പേവിഷത്തിനെതിരെയുള്ള വാക്‌സീൻ സ്വീകരിച്ചിട്ടും ചിലർ മരിച്ചത് ആശങ്കക്കിടയക്കായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP