Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രമിച്ചത് ബാറ്റിങ്ങ് പിച്ച് തയ്യാറാക്കാൻ; തിരിച്ചടിയായത് മഞ്ഞ് വീഴ്‌ച്ചയും കാലാവസ്ഥയും; പിച്ച് ചർച്ചകൾക്കിടെ പ്രതികരണവുമായി കാര്യവട്ടത്തെ പിച്ച് ഒരുക്കിയ ക്യുറേറ്റർ; ഇന്ത്യ ജയിച്ചതിൽ ആശ്വാസമുണ്ടെന്നും ക്യൂറേറ്റർ എ എം ബിജു

ശ്രമിച്ചത് ബാറ്റിങ്ങ് പിച്ച് തയ്യാറാക്കാൻ; തിരിച്ചടിയായത് മഞ്ഞ് വീഴ്‌ച്ചയും കാലാവസ്ഥയും; പിച്ച് ചർച്ചകൾക്കിടെ പ്രതികരണവുമായി കാര്യവട്ടത്തെ പിച്ച് ഒരുക്കിയ ക്യുറേറ്റർ; ഇന്ത്യ ജയിച്ചതിൽ ആശ്വാസമുണ്ടെന്നും ക്യൂറേറ്റർ എ എം ബിജു

സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വലിയ ചർച്ചകൾ ഉയരുന്നതിനിടെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർ എ എം ബിജു. ബാറ്റിങ് പിച്ച് ഒരുക്കാൻ തന്നെയാണ് ശ്രമിച്ചതെന്ന് മത്സരശേഷം അദ്ദേഹം പ്രതികരിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കിയെങ്കിലും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് പല കോണിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് ക്യുറേറ്റർ പ്രതികരിച്ചിട്ടുള്ളത്.

പക്ഷേ, കാലാവസ്ഥയും മഞ്ഞുവീഴ്ചയും തിരിച്ചടിയായി. ഇന്ത്യ വിജയം നേടിയതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിന് മുമ്പ് റൺ ഒഴുകുമെന്ന പറഞ്ഞ പിച്ചിൽ രണ്ടു ടീമുകളുകളെയും ഏറ്റവും ശക്തരായ ബാറ്റർമാർ വരെ വെള്ളം കുടിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. മൂന്ന് വർഷത്തിന് ശേഷമെത്തുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് എന്നായിരുന്നു മത്സരത്തിന് മുമ്പ് ക്യൂറേറ്റർ പറഞ്ഞിരുന്നത്. 180ലേറെ റൺസ് പിറക്കാൻ സാധ്യതയുള്ള ബാറ്റിങ് പിച്ചാണ് കാര്യവട്ടത്തെയെന്നായിരുന്നു പ്രവചനം.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർ ബിജു എ എമ്മിന്റെ നേതൃത്വത്തിൽ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റർമാരുടെ എലൈറ്റ് പാനൽ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ഗ്രീൻഫീൽഡിൽ തയാറാക്കിയിട്ടുള്ള വിക്കറ്റുകളിൽ അദ്ദേഹം സംതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. തണ്ണിമത്തൻ വിളഞ്ഞുകിടക്കുന്നതായിരുന്നു കുറച്ചുനാൾ മുമ്പ് ഗ്രീൻഫീൽഡിലെ കാഴ്‌ച്ച.

ആകെമൊത്തം കാടുപിടിച്ച് പേരിലും ലുക്കിലും പച്ചനിറഞ്ഞൊരു സ്റ്റേഡിയമായിരുന്നു ഇത്. എന്നാൽ, കെസിഎ ക്യുറേറ്റർ എ എം ബിജു നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമത്തിൽ എല്ലാ ശരിയാക്കി മത്സരത്തിനായി ഒരുങ്ങാൻ സാധിച്ചു. പക്ഷേ, മൈതാനത്ത് മികച്ച ബാറ്റിങ് പിച്ചാണ് ഒരുക്കിയതെന്നുള്ള ക്യുറേറ്ററിന്റെ വാക്കുകളാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ചർച്ചയാക്കിയത്.

രണ്ട് ടീമും നന്നായി ബാറ്റ് ചെയ്യണം. കാണികൾക്ക് നല്ലൊരു ബാറ്റിങ് വിരുന്ന് നൽകാനാഗ്രഹിച്ചാണ് പിച്ചൊരുക്കിയതെന്ന് ബിജു പറഞ്ഞിരുന്നു. മത്സരം തുടങ്ങി ആദ്യ ഓവറുകളിൽ തന്നെ ഈ പ്രവചനം അപ്പാടെ വെള്ളത്തിലാകുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. മറുപടി ഇന്നിങ്‌സിലെ ആദ്യ ഓവറുകളിൽ പിച്ചിനെ മനസിലാക്കാൻ ഇന്ത്യൻ ബാറ്റർമാരും പരാജയപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP