Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാനിറ്ററി പാഡ് 20 രൂപയ്ക്ക് തരുമോയെന്ന് വിദ്യാർത്ഥിനി; നാളെ കോണ്ടം ചോദിക്കുമോയെന്ന് ഐഎഎസ് ഉദ്യോഗസ്ഥ; വിവാദ പരാമർശം യൂണിസെഫും മറ്റു സംഘടകളുമായി ചേർന്ന് പാട്‌ന വനിതാ ശിശു വികസ കോർപ്പറേഷന്റെ ചടങ്ങിൽ

സാനിറ്ററി പാഡ് 20 രൂപയ്ക്ക് തരുമോയെന്ന് വിദ്യാർത്ഥിനി; നാളെ കോണ്ടം ചോദിക്കുമോയെന്ന് ഐഎഎസ് ഉദ്യോഗസ്ഥ; വിവാദ  പരാമർശം യൂണിസെഫും മറ്റു സംഘടകളുമായി ചേർന്ന് പാട്‌ന വനിതാ ശിശു വികസ കോർപ്പറേഷന്റെ ചടങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

പട്ന: പെൺകുട്ടികളുടെ ശാക്തീകരണ ലക്ഷ്യമിട്ടുള്ള പരിപാടിക്കിടെ, സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ഐഎഎസ് ഉദ്യോഗസ്ഥയുടെ അധിക്ഷേപ പരാമർശം. കുടുംബാസൂത്രണത്തിന് ഉപയോഗിക്കുന്ന കോണ്ടം സർക്കാർ നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്നിങ്ങനെ നിരവധി വിവാദ പരാമർശങ്ങളാണ് ഐഎഎസ് ഉദ്യോഗസ്ഥ നടത്തിയത്.

ബിഹാറിലാണ് സംഭവം.യൂണിസെഫും മറ്റു സംഘടകളുമായി ചേർന്ന് സംസ്ഥാന വനിതാ ശിശു വികസന കോർപ്പറേഷൻ നടത്തിയ പരിപാടിയിലാണ് ഐഎഎസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് അധിക്ഷേപ പരാമർശം ഉണ്ടായത്. പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പരിപാടിയിൽ വനിതാ ശിശു വികസന കോർപ്പറേഷൻ മേധാവി കൂടിയായ ഹർജോത് കൗർ ഭമ്രയാണ് സ്‌കൂൾ വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് മറുപടിയായാണ് അധിക്ഷേപ പരാമർശം നടത്തിയത്.

സർക്കാരിന് 20-30 രൂപ നിരക്കിൽ സാനിറ്ററി പാഡ് നൽകാൻ കഴിയുമോ എന്ന സ്‌കൂൾ വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് വിവാദമായത്. നാളെ നിങ്ങൾ പറയും, സർക്കാരിന് ജീൻസും നൽകാൻ കഴിയും, എന്തുകൊണ്ട് ഭംഗിയുള്ള ഷൂ കൂടി നൽകിക്കൂടാ?, കുടുംബാസൂത്രണത്തിന് ഉപയോഗിക്കുന്ന കോണ്ടം കൂടി സർക്കാർ നൽകുമെന്ന് നിങ്ങൾ കരുതും'- ഐഎഎസ് ഉദ്യോഗസ്ഥയുടെ ഈ വാക്കുകളാണ് വിവാദമായത്.

ജനങ്ങളുടെ വോട്ട് കൊണ്ടല്ലേ സർക്കാർ ഉണ്ടാവുന്നത് എന്ന് സ്‌കൂൾ വിദ്യാർത്ഥിനി ഓർമ്മിപ്പിച്ചപ്പോൾ, അത് വിഡ്ഢിത്തമാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. 'അങ്ങനെയെങ്കിൽ വോട്ട് ചെയ്യരുത്. പിന്നാലെ പാക്കിസ്ഥാനായി മാറട്ടെ. പണത്തിനും സേവനത്തിനും വേണ്ടി നിങ്ങൾ വോട്ട് ചെയ്യുമോ? ' - ഉദ്യോഗസ്ഥയുടെ വാക്കുകൾ ഇങ്ങനെ.

താൻ നടത്തിയ പരാമർശങ്ങൾ കേൾവിക്കാരുടെ ഇടയിൽ ഞെട്ടൽ ഉളവാക്കി എന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ മറ്റു ചില കാര്യങ്ങൾ പറഞ്ഞു അനുനയിപ്പിക്കാനും ശ്രമിച്ചു. 'എന്തിനാണ് സർക്കാരിൽ നിന്ന് എന്തെങ്കിലും കിട്ടണമെന്ന് പ്രതീക്ഷിക്കുന്നത്?, അത് തെറ്റായ കാഴ്ചപ്പാടാണ്. നിങ്ങൾ തന്നെ സ്വയംപര്യാപ്ത നേടാൻ ശ്രമിക്കണം'- ഉദ്യോഗസ്ഥ പറയുന്നു. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP