Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിരോധനം ജനാധിപത്യപരമല്ല; പോപ്പുലർ ഫ്രണ്ടിനെ എതിർക്കേണ്ടത് ആശയപരമായെന്ന് കെ. എം ഷാജി

നിരോധനം ജനാധിപത്യപരമല്ല; പോപ്പുലർ ഫ്രണ്ടിനെ എതിർക്കേണ്ടത് ആശയപരമായെന്ന് കെ. എം ഷാജി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ജനാധിപത്യത്തിൽ ആശ്വാസ്യകരമായ നടപടിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആർ. എസ്. എസും നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ അവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് ഓർക്കണം.

ആർ. എസ്.എസ് ഭരിക്കുന്ന ഇന്ത്യയിൽ നിരോധിക്കുന്നവരുടെ ക്രഡിബിലിറ്റിയും കൂടി നോക്കണം. രാജ്യത്ത് നടന്ന കലാപങ്ങളിൽ ഒരു വശത്ത് ആർ. എസ്. എസുണ്ടായിരുന്നു. ഫാസിസ്റ്റു ഭരണകൂടമാണ് നിരോധനവുമായി മുൻപോട്ടുവന്നത്. നിരോധനമെന്നത് ഗാന്ധിജിയുടെ നാട്ടിൽ ഒരു പരിഹാരമല്ല. സംഘടനാസംവിധാനത്തെ നിരോധിച്ചതു കൊണ്ടു കാര്യമില്ല ആശയം അവിടെ തന്നെയുണ്ടാവും. അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടത്.

താൻ പോപ്പുലർ ഫ്രണ്ടു ഇരുപതുവർഷംമുൻപെ നടത്തിയത് ജനാധിപത്യപരമായ ഫൈറ്റായിരുന്നു. ഇവരുടെ പോക്ക് ശരിയല്ല രാജ്യവിരുദ്ധമാണെന്നാണ് അന്നു പറഞ്ഞത്. ഇപ്പോൾ രാജ്യത്തെ ഭരണകൂടവും അതുതന്നെയാണ് പറയുന്നത്. ഇപ്പോൾ എതിർക്കുന്നവർ പോലും അന്ന് ഒത്തുതീർപ്പ് രാഷ്ട്രീയമാണ് കളിച്ചത്. ആക്ഷന് റിയാക്ഷനെന്നതുപോലെ പോപ്പുലർ ഫ്രണ്ടിന്റെ രാജ്യമാകെയുള്ള വളർച്ച ഭരണകൂടത്തിന്റെ പരാജയമാണ്.

സത്യസന്ധമായ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് അന്ന് പോപ്പുലർ ഫ്രണ്ടിനെ എതിർത്തതെന്നും ഷാജി പറഞ്ഞു. അവരൊഴുക്കുന്ന രാജ്യാന്തര പണത്തിന്റെ ഉറവിടം അന്വേഷിക്കണം. ആശയപ്രചരണം കൊണ്ടുമാത്രമേ ഇത്തരം ശക്തികളെ എതിർത്തു തോൽപിക്കാൻ കഴിയുകയുള്ളുവെന്നും ഷാജി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP