Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച സ്റ്റേഡിയവും കാണികളുമുള്ള നാടാണ് കേരളം; നല്ല ഓർമകൾ മാത്രമാണ് കേരളം നൽകിയിട്ടുള്ളത്; സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്ത് ഗാംഗുലി

മികച്ച സ്റ്റേഡിയവും കാണികളുമുള്ള നാടാണ് കേരളം; നല്ല ഓർമകൾ മാത്രമാണ് കേരളം നൽകിയിട്ടുള്ളത്; സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്ത് ഗാംഗുലി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ചു ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയനെന്നും കേരളം മനോഹരമായ നാടാണെന്നും ഗാംഗുലി പറഞ്ഞു.

മികച്ച സ്റ്റേഡിയവും കാണികളുമുള്ള നാടാണ് കേരളം. നല്ല ഓർമകൾ മാത്രമാണ് കേരളം നൽകിയിട്ടുള്ളത്. താൻ ആദ്യമായി ക്യാപ്റ്റനായത് കേരളത്തിലെ മത്സരത്തിലായിരുന്നെന്നും ഗാംഗുലി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗാംഗുലി.

സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് തന്നെ പ്രാധാന്യമുള്ള പ്രചാരണ വിഷയമാണ് നോ ടു ഡ്രഗ്സ് ക്യാമ്പയിൻ. ഈ പ്രചാരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളും യുവാക്കളും മനസിലാക്കണം. ശരിയായ പാതയിൽ കുട്ടികളെ നയിക്കാനുള്ള ചുമതല എല്ലാവർക്കുമുണ്ട്. ആരോഗ്യം നല്ല കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കണം. സർക്കാരിന്റെ ഈ പരിപാടിക്ക് അതീവ പ്രാധാന്യമുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

ലോഗോ പ്രകാശന ചടങ്ങിൽ മന്ത്രിമാർ കെ രാജൻ, കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, ജി. ആർ അനിൽ, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവരും പങ്കെടുത്തു.മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച സാഹചര്യത്തിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണം സർക്കാർ നടത്തുന്നത്. രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും മാധ്യമങ്ങളും കൈകോർത്താണ് പ്രചാരണങ്ങളാണ് സംഘടിപ്പിക്കുക.

ലഹരി മുക്തി നാടിനു മുക്തി എന്നാണ് പ്രചരണത്തിന്റെ മുദ്രാവാക്യം. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ പ്രചാരണത്തിന് തുടക്കമാകും. സംസ്ഥാനത്തെ കലാലയങ്ങളിലും നഗര ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ വിവിധ തരത്തിലുള്ള പ്രചാരണങ്ങളാണ് സംഘടിപ്പിക്കുക. പൊലീസും എക്സൈസും ചേർന്ന് വ്യാപകമായ പരിശോധനയും ആസൂത്രണം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP