Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചില വ്യക്തികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് സംഘടനയെ കുറ്റപ്പെടുത്തുന്നതും നിരോധിക്കുന്നതും ന്യായമല്ല; പിഎഫ്‌ഐ നിരോധനത്തെ പിന്തുണക്കാനാവില്ലെന്ന് ഉവൈസി

ചില വ്യക്തികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് സംഘടനയെ കുറ്റപ്പെടുത്തുന്നതും നിരോധിക്കുന്നതും ന്യായമല്ല; പിഎഫ്‌ഐ നിരോധനത്തെ പിന്തുണക്കാനാവില്ലെന്ന് ഉവൈസി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും (പി.എഫ്.ഐ) അതിന്റെ അനുബന്ധ സംഘടനകൾക്കും മേൽ ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ നിരോധനത്തെ അപലപിച്ച് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി. ചില വ്യക്തികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് സംഘടനയെ തന്നെ കുറ്റപ്പെടുത്തുന്നതും നിരോധിക്കുന്നതും ന്യായമല്ല എന്നും അദ്ദേഹം പറഞ്ഞു.

പി.എഫ്.ഐയുടെ രീതികളെ താൻ എല്ലായ്‌പ്പോഴും എതിർത്തിരുന്നെങ്കിലും സംഘടനക്കെതിരായ ക്രൂരവും അപകടകരവുമായ നിരോധനത്തെ പിന്തുണക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ എല്ലായ്‌പ്പോഴും പി.എഫ്.ഐയുടെ സമീപനത്തെ എതിർക്കുകയും ജനാധിപത്യ സമീപനത്തെ പിന്തുണക്കുകയും ചെയ്യുമെങ്കിലും, പി.എഫ്.ഐയുടെ ഈ നിരോധനത്തെ പിന്തുണക്കാൻ കഴിയില്ല' -അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായം തുറന്നുപറയാൻ ആഗ്രഹിക്കുന്ന ഏതൊരു മുസ്ലീമിനും ഇത് വിലക്ക് ആണെന്നും ഉവൈസി ആരോപിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP