Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോപ്പുലർ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാട് പുലർത്തുന്നവർ; ശത്രുക്കളെന്ന് കരുതുന്നവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന സംഘടന; നിയമങ്ങൾ ഉപയോഗിച്ച് കർശനമായി നേരിടുകയാണ് വേണ്ടത്; നിരോധനം പ്രശ്‌നപരിഹാര മാർഗമല്ല: സിപിഎം പിബി

പോപ്പുലർ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാട് പുലർത്തുന്നവർ; ശത്രുക്കളെന്ന് കരുതുന്നവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന സംഘടന; നിയമങ്ങൾ ഉപയോഗിച്ച് കർശനമായി നേരിടുകയാണ് വേണ്ടത്; നിരോധനം പ്രശ്‌നപരിഹാര മാർഗമല്ല: സിപിഎം പിബി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തീവ്രവാദ സ്വഭാവമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ സംഘടനകളെ രാജ്യത്തെ സ്ഥിരം നിയമങ്ങൾ ഉപയോഗിച്ച് കർശനമായി നേരിടുകയും ഭരണപരമായ ഉറച്ച നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ) തീവ്രവാദ കാഴ്ചപ്പാട് പുലർത്തുകയും അവരുടെ ശത്രുക്കളെന്ന് കരുതുന്നവർക്കെതിരെ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന സംഘടനയാണ്. ഇവരുടെ തീവ്രവാദ വീക്ഷണത്തെ സിപിഐ എം ശക്തിയായി എതിർക്കുന്നു. ഇവരുടെ അക്രമസാക്തമായപ്രവർത്തനങ്ങളെ പാർട്ടി എപ്പോഴും അപലപിച്ചിട്ടുണ്ട്.

എന്നാൽ യുഎപിഎ പ്രകാരം നിരോധിത സംഘടനയായി പിഎഫ്‌ഐയെ പ്രഖ്യാപിച്ചത് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാർഗമല്ല. ആർഎസ്എസും മാവോയിസ്റ്റുകളും പോലുള്ള സംഘടനകൾക്ക് മുൻകാലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം ഫലപ്രദമായിരുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. നിയമവിരുദ്ധ, അക്രമപ്രവർത്തനങ്ങൾ നടത്തുമ്പോൾ പിഎഫ്‌ഐയ്‌ക്കെതിരെ രാജ്യത്തെ നിയമപ്രകാരം ഉറച്ച ഭരണപരമായ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അവരുടെ വർഗീയ, വിഭാഗീയ ആശയങ്ങളെ തുറന്നുകാട്ടുകയും രാഷ്ട്രീയമായി നേരിടുകയും ചെയ്യണം.

വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അന്തരീക്ഷം മോശമാക്കാൻ പിഎഫ്‌ഐയും ആർഎസ്എസും കേരളത്തിലും കർണാടകത്തിന്റെ തീരഭാഗങ്ങളിലും കൊലപാതകങ്ങളും പ്രത്യാക്രമണ കൊലപാതകങ്ങളും നടത്തുന്നു. പ്രമുഖ മതനിരപേക്ഷ എഴുത്തുകാരുടെയും ധൈഷണികരുടെയും കൊലപാതകങ്ങളിൽ ഉൾപ്പെട്ട സനാതൻ സൻസ്ത, ഹിന്ദു ജനജാഗ്രതി സമിതി പോലുള്ള തീവ്രവാദ സംഘടനകളുമുണ്ട്. ഇവരെയെല്ലാം രാജ്യത്തെ സ്ഥിരം നിയമങ്ങൾ ഉപയോഗിച്ച് നേരിടുകയാണ് ചെയ്യേണ്ടത്.

ഇത്തരം ശക്തികളെ നേരിടാൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം നിലനിർത്തുകയെന്നത് ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരം വിനിയോഗിക്കുന്നവരുടെ പരമപ്രധാനമായ കർത്തവ്യമാണ്--പിബി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP