Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബാഗിൽ നിന്ന് പുസ്തകമെടുക്കാൻ ശ്രമിച്ചപ്പോൾ അനക്കം; പരിശോധനയിൽ കണ്ടത് ഉഗ്രവിഷമുള്ള പാമ്പ്; വിദ്യാർത്ഥിയുടെ ബാഗിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെടുത്ത് അദ്ധ്യാപകൻ; വീഡിയോ വൈറൽ

ബാഗിൽ നിന്ന് പുസ്തകമെടുക്കാൻ ശ്രമിച്ചപ്പോൾ അനക്കം; പരിശോധനയിൽ കണ്ടത് ഉഗ്രവിഷമുള്ള പാമ്പ്; വിദ്യാർത്ഥിയുടെ ബാഗിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെടുത്ത് അദ്ധ്യാപകൻ; വീഡിയോ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

സാമൂഹ്യ മാധ്യമങ്ങളിൽ ദിനംപ്രതി പലതരത്തിലുള്ള വീഡിയോകൾ വൈറൽ ആയി മാറാറുണ്ട് . എന്നാൽ ഇപ്പോൾ വളരെ ഏവരെയും ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലെ ദാതിയയിൽ വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിൽ നിന്ന് മൂർഖനെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

പുസ്തകങ്ങൾ പുറത്തെടുക്കാൻ വിദ്യാർത്ഥിനി ബാഗ് തുറന്നപ്പോൾ ബാഗിനുള്ളിൽ എന്തോ ഉണ്ടെന്ന് സംശയം തോന്നിയ വിദ്യാർത്ഥി ഇക്കാര്യം ടീച്ചറെ അറിയിക്കുകയും അവരുടെ സഹായത്തോടെ പാമ്പിനെ ബാഗിൽ നിന്ന് പുറത്തെടുക്കുകയും ആയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ദൃശ്യങ്ങളിൽ ഒരു സ്‌കൂൾ ബാഗുമായി നിലത്തിരിക്കുന്ന അദ്ധ്യാപകനെ കാണാം. തുടർന്ന് അദ്ദേഹത്തിന്റെ സൂക്ഷ്മമായ പരിശോധനയിൽ പാമ്പ് ബാഗിൽ നിന്ന് പുറത്തു വരുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. വിദ്യാർത്ഥിയുടെ പുസ്തകങ്ങൾ എല്ലാം ബാഗിൽ നിന്ന് നീക്കം ചെയ്ത് ബാഗ് കുടഞ്ഞ് പരിശോധിച്ചതിനിടയിൽ ആണ് പാമ്പ് പുറത്തുവന്നത്. ശേഷം പാമ്പ് ഇഴഞ്ഞ് പുറത്തു പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

 

 

എന്നാൽ താൻ പേടി കൊണ്ടാണ് ബാഗ് തുറന്നുനോക്കാതിരുന്നതെന്ന് വിദ്യാർത്ഥി പറഞ്ഞു.കരൺ വശിഷ്ഠ എന്ന ആളാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഷാജാപൂർ ജില്ലയിലെ ബഡോണി സ്‌കൂളിലാണ് സംഭവം. ഉമ രജക് എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടെത്തിയത്.

സ്‌കൂൾ ബാഗ് തുറന്നപ്പോൾ തന്നെ ബാഗിനുള്ളിൽ എന്തോ ഉണ്ടെന്ന് ഉമയ്ക്ക് സംശയം തോന്നിയിരുന്നു. എന്തായാലും സംഭവത്തിൽ അദ്ധ്യാപകനും ക്ലാസിലെ വിദ്യാർത്ഥികൾക്കും അപകടമുണ്ടാകാതിരുന്നതാണ് വലിയ ആശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP