Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടി; പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ലക്ഷ്യം; നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി തനിക്ക് ബന്ധമെന്ന ആരോപണത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ

കെ.സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടി; പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ലക്ഷ്യം; നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി തനിക്ക് ബന്ധമെന്ന ആരോപണത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനായ റിഹാബ് ഫൗണ്ടേഷനുമായി മന്ത്രി അഹമ്മദ് ദേവർ കോവിലിന് നേരിട്ട് ബന്ധമെന്നും മന്ത്രിയെ ഉടൻ പുറത്താക്കണമെന്നും ആവശ്യം ഉന്നയിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് മറുപടി.

പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാർട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രൻ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം:

പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ല. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാർട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രൻ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിർക്കുക എന്നത് ഐ.എൻ.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്.

ഇടതുമുന്നണി ഘടകകക്ഷിയായ ഐഎൻഎല്ലിന്റെ തലവനും നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷന്റെ തലവനും ഒരാളെന്നും തീവ്രവാദസംഘടനയുമായി നേരിട്ടു ബന്ധമുള്ള ഘടകകക്ഷിയെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നുമാണ് സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ''രാജ്യത്തെ തകർക്കാൻ തീവ്രവാദ ഫണ്ടിങ് നടത്തുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. ഈ സംഘടനയുടെ തലവനായ മുഹമ്മദ് സുലൈമാനാണ് ഐഎൻഎല്ലിന്റെയും തലവൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധമാണ്. ഈ മന്ത്രിയെ മുഖ്യമന്ത്രി ഉടൻ പുറത്താക്കണം.

രാജ്യത്താകമാനം നടന്ന െറയ്ഡിലൂടെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഭീകരപ്രവർത്തനം തെളിഞ്ഞിട്ടും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്നു പറഞ്ഞ സിപിഎമ്മിനും പിഎഫ്‌ഐയും ആർഎസ്എസും ഒരുപോലെയെന്നു പറഞ്ഞു പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശിയ കോൺഗ്രസിനുമുള്ള തിരിച്ചടിയാണ് ഈ നിരോധനം. ഈ രണ്ടു മുന്നണികളും സഹായിച്ചതോടെ രാജ്യത്തെങ്ങും ലഭിക്കാത്ത പിന്തുണ ഈ ഭീകരസംഘടനയ്ക്കു കേരളത്തിൽ കിട്ടി. കേരളത്തെ ഈ അപായസ്ഥിതിയിൽ എത്തിച്ചതിന് ഇടതും വലതും മുന്നണികളാണ് ഉത്തരവാദി.

ഈ തീവ്രവാദ സംഘടനയുടെ പിന്തുണയോടെ കേരളത്തിലെ പല തദ്ദേശസ്ഥാപനങ്ങളും ഇരുമുന്നണികളും ഭരിക്കുന്നു. നാടിന്റെ സുരക്ഷയെ ഓർത്തെങ്കിലും ഈ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കോൺഗ്രസും സിപിഎമ്മും തയാറകണം'' സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചത് സ്വാഗതാർഹമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇത് പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ ബലിദാനികൾക്കുള്ള ആദരവാണ്. പോപ്പുലർ ഫ്രണ്ടിനെ രാഷ്ട്രീയമായി സഹായിച്ചവർക്കുള്ള തിരിച്ചടി കൂടിയാണിതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന് പറയുന്ന സിപിഎമ്മിനും ആർഎസ്എസിനെയും നിരോധിക്കണം എന്നു പറയുന്ന കോൺഗ്രസിനും ഉത്തരംമുട്ടിയിരിക്കുകയാണ്. രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നടത്തുന്ന വിധ്വംസക പ്രവർത്തനം പുറത്തുവന്നിട്ടും അവരെ നിരോധിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. പോപ്പുലർ ഫ്രണ്ട് രാജ്യത്ത് ചോരപ്പുഴ ഒഴുക്കാൻ പദ്ധതിയിട്ടെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും സിപിഎം നിരോധനത്തെ എതിർക്കുന്നത് ജനം വിലയിരുത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP