Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോസ്റ്റലിൽ നിന്നും പഠിക്കാൻ താൽപര്യമില്ല; വീടിനടുത്തുള്ള ഏതെങ്കിലും സ്‌കൂളിൽ പഠിക്കുന്നതിന് താൽപര്യമെന്ന് വെളിപ്പെടുത്തൽ; തൊടുപുഴ മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും കാണാതായ 4 ആൺകുട്ടികളെ കണ്ടെത്തി പൊലീസ്

ഹോസ്റ്റലിൽ നിന്നും പഠിക്കാൻ താൽപര്യമില്ല; വീടിനടുത്തുള്ള ഏതെങ്കിലും സ്‌കൂളിൽ പഠിക്കുന്നതിന് താൽപര്യമെന്ന് വെളിപ്പെടുത്തൽ; തൊടുപുഴ മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും കാണാതായ 4 ആൺകുട്ടികളെ കണ്ടെത്തി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും കാണാതായ 4 ആൺകുട്ടികളെ മാങ്കുളത്തിന് സമീപത്തുനിന്നും പൊലീസ് കണ്ടെത്തി. ഹോസ്റ്റലിൽ നിന്നും പഠിക്കാൻ താൽപര്യമില്ലന്നും വീടിനടുത്തുള്ള ഏതെങ്കിലും സ്‌കൂളിൽ പഠിക്കുന്നതിനാണ് താൽപര്യമെന്നും ഇത് അതിനാലാണ് ഹോസ്റ്റൽ വിട്ടതെന്നുമാണ് കുട്ടികൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

നേര്യമംഗലത്തുനിന്നും മാങ്കുളം ഭാഗത്തേയ്ക്ക് 4 കൂട്ടികൾ നടന്നുപോകുന്നതായി രാവിലെ വിവരം ലഭിച്ചതിനെത്തുടർന്ന് ഊന്നുകൽ പൊലീസ് സ്ഥലത്തെത്തുകയും കൂട്ടികളെ കണ്ട് വിവരങ്ങൾ ആരായുകയും തുടർന്ന് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. തൊടുപുഴ ഡിവൈ.എസ്‌പി എം.ആർ. മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുട്ടികളുടെ തിരോധാനം അന്വേഷിച്ചിരുന്നത്.ഊന്നുകൽ പൊലീസ് അറയിച്ചത് പ്രകാരം തൊടുപുഴ പൊലീസ് കുട്ടികളെ ഏറ്റുവാങ്ങി.

തൊടുപുഴയിലും സമീപത്തുമായി പ്രവർത്തിച്ചുവരുന്ന സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.എല്ലാ ദിവസവും രാവിലെ 8.30ന് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ നിന്ന് സ്‌കൂൾ ബസിലാണ് വിദ്യാലയങ്ങളിലേക്ക് പോയിരുന്നത്. എന്നാൽ ഇന്നലെ രാവിലെ പതിവുപോലെ ബസ് എത്തിയിട്ടും 4 പേരും എത്തിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ഇല്ലെന്ന് വ്യക്തമായത്.ഇതോടെ ഹോസ്റ്റൽ അധികൃതർ തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കാണാതായ കുട്ടികൾ രാവിലെ കുളിച്ച് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ചതായി ഹോസ്റ്റൽ വാർഡൻ പൊലീസിൽ വെളിപ്പെടുത്തിയിയിരുന്നു .രാവിലെ 8 മണിക്ക് ശേഷം ഓരോരുത്തരായി ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന്,സ്ഥലം വിട്ടിരിക്കാമെന്നായിരുന്നു പൊലീസ് അനുമാനം.

ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടുമെന്ന് പലപ്പോഴായി ഇവർ പറഞ്ഞിരുന്നെന്ന് ഹോസ്റ്റലിലെ മറ്റ് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

ടൂറിസ്റ്റ് കേന്ദ്രങ്ങളും തീരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപകമായ അന്വേഷണം നടത്തി.പുറമെ ബസ് സ്റ്റോപ്പ്, ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കാൻ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.

റെയിൽവേ പൊലീസിനും ബസ് സ്റ്റാൻഡുകളിലെ പൊലീസ് എയ്ഡ് പോസ്റ്റുകളിലേക്കും കുട്ടികളുടെ ചിത്രമടക്കമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP