Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എംപിക്ക് ഭക്ഷണം കഴിക്കാൻ സൗകര്യം തിരക്കി ഉദ്യോഗസ്ഥർ; പിന്നാലെ എത്തിയ രാഹുൽ ഗാന്ധിയെ കണ്ട് ഞെട്ടി ഹോട്ടൽ അധികൃതർ

എംപിക്ക് ഭക്ഷണം കഴിക്കാൻ സൗകര്യം തിരക്കി ഉദ്യോഗസ്ഥർ; പിന്നാലെ എത്തിയ രാഹുൽ ഗാന്ധിയെ കണ്ട് ഞെട്ടി ഹോട്ടൽ അധികൃതർ

സ്വന്തം ലേഖകൻ

എംപിക്ക് ഭക്ഷണം കഴിക്കാൻ സൗകര്യം തിരക്കി അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർ എത്തിച്ചേർന്നത് വാടാനാംകുറിശ്ശിയിലെ നമ്പൂതിരീസ് ഹോട്ടലിൽ ആയിരുന്നു. ഇന്നലെ രാവിലെ തമിഴ് സംസാരിക്കുന്ന ഉദ്യോഗസ്ഥൻ വന്നു ചോദിച്ചപ്പോൾ റെഡിയാക്കാമെന്ന് ഉടമ വിക്രമൻ നമ്പൂതിരിയും പറഞ്ഞു.. 'ഒരു എംപിക്കും കൂടെ 10 പേർക്കും ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകുമോ എന്നായിരുന്നു അന്വേഷണം. ശുചിമുറിയും അടുക്കളയും നോക്കി അവർ പോയി.

എട്ടു മണിയോടെയാണ് അറിയുന്നത് തങ്ങളുടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്ന ആ വിഐപി രാഹുൽ ഗാന്ധിയാണെന്ന്. എട്ടരയോടെ നടത്തത്തിനു ബ്രേക്ക് കൊടുത്ത് രാഹുൽ ഗാന്ധിയും സംഘവും ബ്രേക്ഫാസ്റ്റ് കഴിക്കാൻ എത്തി. എഐസിസി സംഘം നേരത്തെ തന്നെ രാഹുലിന് കഴിക്കാനുള്ള ഭക്ഷണം എത്തിച്ചിരുന്നു. ബ്രഡും കട്ടൻചായയും മാത്രമാണ് അദ്ദേഹം കഴിച്ചത്. കൂടെയുള്ളവർ മറ്റു ഭക്ഷണം കഴിച്ചു. 20 മിനിറ്റോളം സമയം അവിടെ ചെലവഴിച്ചാണ് രാഹുൽ ഗാന്ധി മടങ്ങിയത്.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ 5 മുതൽ പുലാമന്തോളിൽ നിന്ന് പെരിന്തൽമണ്ണ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുലാമന്തോൾ ടൗണിൽ നിന്ന് പാലൂർ റോഡ്ഓണപ്പുട എത്തി തിരിഞ്ഞ് പോകണം.

പെരിന്തൽമണ്ണ ടൗണിൽ നിന്നും പുലാമന്തോൾ വഴി പോകേണ്ട വാഹനങ്ങൾ കുന്നപ്പള്ളി റോഡ് ജംക്ഷനിൽ നിന്ന് ചെർപ്പുളശ്ശേരി വഴിയോ ബൈപാസ് വഴി അങ്ങാടിപ്പുറത്ത് നിന്ന് ഓണപ്പുട വഴിയോ പോകണം. ഉച്ചയ്ക്ക് മൂന്നിന് ശേഷം മാനത്തുമംഗലത്തു നിന്ന് നിലമ്പൂർ, മേലാറ്റൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ 5 വരെ താൽക്കാലികമായി തടയും. 5 ന് ശേഷം പട്ടിക്കാട് നിന്ന് മേലാറ്റൂർ വഴി പോകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP