Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോഷ്യൽ മീഡിയയിലൂടെ അക്രമ ഭീഷണി മുഴക്കി കലാപത്തിന് ശ്രമം: എസ്.ഡി.പി. ഐ നേതാവിനെതിരെ കേസെടുത്തു

സോഷ്യൽ മീഡിയയിലൂടെ അക്രമ ഭീഷണി മുഴക്കി കലാപത്തിന് ശ്രമം: എസ്.ഡി.പി. ഐ നേതാവിനെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

തലശേരി: സോഷ്യൽ മീഡിയയിലൂടെ ഭീഷണി സന്ദേശം മുഴക്കിയ എസ്.ഡി. പി. ഐ നേതാവിനെതിരെ കലാപാഹ്വാനത്തിന് പാനൂർ പൊലിസ് കേസെടുത്തു. പാനൂരിലെ യുവമോർച്ചാ നേതാവിനെ അപായപ്പെടുത്താൻ ആളെ ഒരുക്കി നിർത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഹർത്താൽ ദിനത്തിൽ കടകൾ തുറപ്പിക്കാൻ അയാളെത്താത്തതുമായിരുന്നു എസ്.ഡി. പി. ഐകൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ ഹാറൂൺ കടവത്തൂർ തന്റെ വാട്സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു.

ഈ ശബ്ദം ഇയാളുടെതാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് മനഃപൂർവ്വം കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്തതിന് 183-വകുപ്പു പ്രകാരം പൊലീസ് കേസെടുത്തത്. ഹർത്താൽ ദിവസം പാനൂരിൽ കടകൾ അടപ്പിക്കാനെത്തുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തടയാൻ സംഘടിക്കണമെന്ന് യുവമോർച്ച ജില്ലാ ഭാരവാഹി സ്മിതേഷ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തിരുന്നു.

ഇതിനു മറുപടിയായാണ് ഹാറൂൺ കടവത്തൂർ രംഗത്തെത്തിയത്. നേരത്തെ കലാപാഹ്വാനവും വിദ്വേഷപ്രചരണവും നടത്തിയതിന് പാനൂർ പൊലിസ് സ്മിതേഷിനെതിരെ കേസെടുത്തിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP