Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോളിവുഡിൽ സിന്തറ്റിക് ലഹരി സജീവമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയതോടെ കൊച്ചി പൊലീസ് തയ്യാറാക്കിയത് താരങ്ങളുടെ സാധ്യതാ പട്ടിക; ശ്രീനാഥ് ഭാസിയും സംശയ നിഴലിലായി; അവതാരകയെ തെറിവിളിച്ച കേസ് ആയുധമാക്കി ലൊക്കേഷനുകൾ നിരീക്ഷണത്തിലാക്കാൻ പൊലീസ്

മോളിവുഡിൽ സിന്തറ്റിക് ലഹരി സജീവമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയതോടെ കൊച്ചി പൊലീസ് തയ്യാറാക്കിയത് താരങ്ങളുടെ സാധ്യതാ പട്ടിക;  ശ്രീനാഥ് ഭാസിയും സംശയ നിഴലിലായി; അവതാരകയെ തെറിവിളിച്ച കേസ് ആയുധമാക്കി ലൊക്കേഷനുകൾ നിരീക്ഷണത്തിലാക്കാൻ പൊലീസ്

ആർ പീയൂഷ്

കൊച്ചി: സിനിമാ ലോകത്തെ ലഹരി ഉപയോഗവും കച്ചവടവും നിരീക്ഷണത്തിൽ ഇരിക്കുന്നതിന്റെ ഭാഗമായാണ് ശ്രീനാഥ് ഭാസിയുടെ രക്തവും നഖവും മുടിയും പൊലീസ് പരിശോധനയ്ക്ക് ശേഖരിച്ചത്. നടൻ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനായാണ് കൊച്ചി സിറ്റി പൊലീസ് എറണാകുളത്തെ റീജിയണൽ അനലറ്റിക്കൽ ലാബിലേക്ക് ഇവ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. കേരളത്തിൽ സിന്തറ്റിക് മയക്കു മരുന്നുകൾ ഉപയോഗിക്കുന്നവരിൽ ഏറെയും സിനിമാ താരങ്ങളാണ് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരവധി സിനിമാക്കാരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയും സംശയത്തിന്റെ നിഴലിലായിരുന്നു. ഇതിനിടയിലാണ് അവതാരകയുടെ പരാതി ലഭിക്കുന്നതും അറസ്റ്റ് ഉൾപ്പെടെ നടക്കുന്നതും.

പരാതിക്കാരി ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നതായി പരാതിയിൽ പറഞ്ഞിട്ടില്ല. അതിനാൽ തന്നെ പൊലീസ് ഇയാൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട കാര്യവുമില്ല. എന്നാൽ അസാധാരണമാം വിധം പൊലീസ് പരിശോധനയ്ക്കായി മുടിയും നഖവും രക്തവും എടുത്തത് എന്തിനാണെന്ന് പലർക്കും സംശയമുണ്ടായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് ഇക്കാര്യം ബോദ്ധ്യപ്പെട്ടത്. കൊച്ചിയിൽ ഏറെ നാളായി സിനിമാക്കാർ പൊലീസ് നിരീക്ഷണത്തിലാണ്. മിക്ക സിന്തറ്റിക്ക് ലഹരി കേസുകളുടെ അന്വേഷണത്തിലും ലഹരി ഇടപാടുകളും ഉപയോഗവും കൂടുതലും സിനിമാ മേഖലയിലാണെന്ന് മനസ്സിലായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. പട്ടികയിലുള്ള നടന്മാരെ വെറുതെ പരിശോധിക്കാൻ പൊലീസിനാവില്ല. ഇത്തരം കേസുകളിൽ പെടുന്ന സമയത്ത് മാത്രമേ പരിശോധന സാധ്യമാകൂ.

അതേ സമയം പരിശോധനാ ഫലം പോസിറ്റീവാണെങ്കിലും പൊലീസിന് നിയമപരമായി ഇവരെ ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം ഇന്ത്യയിൽ ലഹരി ഉപയോഗിക്കുന്നവർക്കെതിരെ ഏതെങ്കിലും തരത്തിൽ നിയമ നടപടി സ്വീകരിക്കാൻ നിയമം പറയുന്നില്ല. പക്ഷേ ഇവർക്ക് ലഹരി കിട്ടുന്ന വഴികളെ പറ്റി ചോദിച്ചറിയാൻ പൊലീസിന് കഴിയുമെന്നതാണ് ഗുണം. അങ്ങനെ ലഹരി വരുന്ന വഴികൾക്ക് തടയിടാൻ പൊലീസിന് കഴിയും. രണ്ട് ദിവസങ്ങൾക്കുള്ളിൽ ശ്രീനാഥ് ഭാസിയുടെ ലഹരി പരിശോധനാ ഫലം വരുമെന്നാണ് ലഭിക്കുന്ന വിവരം. ശ്രീനാഥ് ഭാസി ലഹരി ഉപയോഗിക്കുന്നയാളല്ലെന്നാണ് സിനിമക്കാരും സുഹൃത്തുക്കളും പറയുന്നത്. ശ്രീനാഥിന്റെ ശരീരഭാഷ കണ്ട് തെറ്റിദ്ധരിച്ചാണ് അങ്ങനെ പറയുന്നത് എന്നും അവർ പറയുന്നുണ്ട്. എന്നാൽ തിരിച്ചും അഭിപ്രായം ഉയരുന്നുണ്ട്.

അഭിമുഖത്തിനിടെ ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിലാണ് ശ്രീനാഥ് ഭാസി അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്കു വിധേയനാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നടന്റെ ശരീര സാംപിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ, ആ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താനാണു പരിശോധന. അതേസമയം, ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നതായി അവതാരകയുടെ പരാതിയിലില്ല. 'ചട്ടമ്പി' എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മരടു പൊലീസ് നടനെ അറസ്റ്റ് ചെയ്തത്.

അഭിഭാഷകനോടൊപ്പം ഉച്ചയോടെ സ്റ്റേഷനിൽ എത്തിയ നടൻ അവതാരകയെ അപമാനിച്ചിട്ടില്ലെന്നും കൂടെയുണ്ടായിരുന്ന പുരുഷന്മാരോടാണു സംസാരിച്ചതെന്നുമുള്ള നിലപാടിലായിരുന്നു. വൈകിട്ട് ആറോടെ 2 പേരുടെ ഉറപ്പിലാണു ജാമ്യം അനുവദിച്ചത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മരടിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ ആയിരുന്നു സംഭവം. പരാതിക്കാരിയുടെയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഭിമുഖം നടന്ന മുറിയിൽ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഓൺലൈൻ ചാനൽ റിക്കോർഡ് ചെയ്ത അഭിമുഖവും പരിശോധിച്ചു. നടൻ അപമാനിച്ചെന്ന് അവതാരക ഒരാഴ്ച മുൻപാണു പരാതി നൽകിയത്. സംസ്ഥാന വനിതാ കമ്മിഷനിലും നടനെതിരെ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP