Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോപ് സ്‌കോററായി ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചു; മുന്നിൽ നിന്നും പട നയിച്ച് ക്യാപ്റ്റൻ സഞ്ജു; ന്യൂസിലൻഡ് എയ്ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ; മൂന്നാം മത്സരത്തിൽ കിവീസിനെ കീഴടക്കിയത് 106 റൺസിന്

ടോപ് സ്‌കോററായി ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചു; മുന്നിൽ നിന്നും പട നയിച്ച് ക്യാപ്റ്റൻ സഞ്ജു;  ന്യൂസിലൻഡ് എയ്ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ; മൂന്നാം മത്സരത്തിൽ കിവീസിനെ കീഴടക്കിയത് 106 റൺസിന്

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഇന്ത്യൻ ജഴ്‌സിയിൽ നായകനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കി മലയാളി താരം സഞ്ജു സാംസൺ. നായകനായും ബാറ്ററായും ഒരിക്കൽക്കൂടി പ്രതിഭ തെളിയിച്ച സഞ്ജു സാംസണിന്റെ ഓൾറൗണ്ട് മികവിൽ ന്യൂസീലൻഡ് എ ടീമിനെതിരായ മൂന്നാം ഏകദിന മത്സരത്തിലും ഇന്ത്യ എ യ്ക്ക് മിന്നും വിജയം. 106 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ എ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലൻഡ് എ ടീം 38.3 ഓവറിൽ 178 റൺസ് ഓൾ ഔട്ടായി. നേരത്തെ ആദ്യ ഏകദിനം ഏഴ് വിക്കറ്റിനും രണ്ടാമത്തേത് നാല് വിക്കറ്റിനും ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ സഞ്ജു ടീമിലുണ്ടാകുമെന്ന് ഉറപ്പായി.

ഇന്ത്യൻ ടീമിന്റെ നായകനായി സ്ഥാനമേറ്റ ആദ്യപരമ്പര തന്നെ തൂത്തുവാരിക്കൊണ്ട് സഞ്ജു സാംസൺ വരവറിയിച്ചു. സഞ്ജു സാംസൺ ബാറ്റ് കൊണ്ടും രജൻഗദ് ബാവ പന്തുകൊണ്ടും തിളങ്ങിയപ്പോൾ ന്യൂസിലൻഡ് എ ടിമിനെ ഇന്ത്യൻ യുവനിര ചുരുട്ടിക്കെട്ടി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ അർധസെഞ്ചുറി നേടിയ സഞ്ജുവിന്റെ മികവിൽ 284 റൺസെടുത്തു. സഞ്ജു 68 പന്തുകളിൽ നിന്ന് ഒരു ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 54 റൺസെടുത്തു. 33 പന്തുകളിൽ നിന്ന് 51 റൺസെടുത്ത ശാർദൂൽ ഠാക്കൂറും 62 പന്തുകളിൽ നിന്ന് 50 റൺസ് നേടിയ തിലക് വർമയും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. 49.3 ഓവറിൽ ഇന്ത്യ ഓൾ ഔട്ടാകുകയായിരുന്നു.

ഇന്ത്യ മുന്നോട്ടുവെച്ച 285 റൺസ് വിജയലക്ഷ്യത്തിലേക്ക് മോശമല്ലാത്ത തുടക്കമാണ് ന്യൂസിലൻഡ് എ നേടിയത്. 10-ാം ഓവറിൽ 20 റൺസുമായി ചാഡ് ബൗസ് പുറത്താകുമ്പോൾ ടീം സ്‌കോർ 52 റൺസുണ്ടായിരുന്നു. സഹ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഡെയ്ൻ ക്ലീവർ 89 പന്തിൽ 83 റൺസെടുത്ത് പോരാടിയെങ്കിലും സഹ താരങ്ങളുടെ പിന്തുണ കിട്ടിയില്ല. രജൻഗദ് ബാവയുടെ ബൗളിംഗിന് മുന്നിൽ കാലുറപ്പിക്കാൻ കിവീസ് ബാറ്റർമാർക്കായില്ല.

രചിൻ രവീന്ദ്ര രണ്ടും മാർക്ക് ചാപ്മാൻ 11ഉം റോബർട്ട് ഒ ഡോറീൽ ആറും ടോം ബ്രൂസ് 10 ഉം മൈക്കൽ റിപ്പോൺ 29ഉം ലോഗൻ വാൻ ബീക്ക് ആറും ജേക്കബ് ഡഫ്ഫി ഒന്നും മാത്യു ഫിഷർ അക്കൗണ്ട് തുറക്കാതെയും പുറത്തായി. ഒരു റണ്ണുമായി ജോ വാക്കർ പുറത്താകാതെ നിന്നു. രജൻഗദ് ബാവ 5.3 ഓവറിൽ 11ന് നാല് വിക്കറ്റും കുൽദീപ് യാദവ് ആറ് ഓവറിൽ 29ന് രണ്ടും രാഹുൽ ചഹാർ 7 ഓവറിൽ 39ന് രണ്ടും ഋഷി ധവാൻ 6 ഓവറിൽ 27ന് ഒന്നും രാഹുൽ ത്രിപാഠി 2 ഓവറിൽ 9ന് ഒന്നും വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു (54), ഷാർദുൽ ഠാക്കൂർ (51), തിലക് വർമ (50) എന്നിവർ തിളങ്ങിയപ്പോൾ ഇന്ത്യ 49.3 ഓവറിൽ 284 റൺസ് നേടി. ജേക്കബ് ഡഫ്ഫി, മാത്യു ഫിഷർ, മൈക്കൽ റിപ്പോൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഓപ്പണിങ് വിക്കറ്റിൽ അഭിമന്യു ഈശ്വരൻ (39) - രാഹുൽ ത്രിപാഠി (18) സഖ്യം 55 റൺസ് കൂട്ടിചേർത്ത ശേഷമാണ് മടങ്ങിയത്. പിന്നാലെ സഞ്ജു- തിലക് സഖ്യം 99 റൺസ് കൂട്ടിചേർത്തതും നിർണായകമായി. രണ്ട് സിക്സും ഒരു ഫോറുമാണ് മലയാളി താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ജേക്കബ് ഡഫ്ഫി, മാത്യു ഫിഷർ, മൈക്കൽ റിപ്പോൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP