Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാർത്താണ്ഡം സ്വദേശി മയക്കുമരുന്നു കേസിൽ കുടുക്കി സി ഐ ഗോപകുമാർ; കണ്ണിൽ മുളക് അരച്ചു തേച്ചും തലയിൽ തോക്കു ചൂണ്ടിയും കസ്റ്റഡിയിൽ മർദ്ദിച്ചു; പൊലീസ് തൊണ്ടി കൊഢീൻ ഫോറൻസിക് പരിശോധനയിൽ വെറും പൗഡറായി; ചെയ്യാത്ത തെറ്റിന് മുകേഷ് അഴിക്കുള്ളിൽ കഴിയേണ്ടി വന്നത് എട്ട് മാസം; സസ്‌പെൻഷനിലായ കരുനാഗപ്പള്ളി സിഐയുടെ ഒരു 'വീരകഥ'!

മാർത്താണ്ഡം സ്വദേശി മയക്കുമരുന്നു കേസിൽ കുടുക്കി സി ഐ ഗോപകുമാർ; കണ്ണിൽ മുളക് അരച്ചു തേച്ചും തലയിൽ തോക്കു ചൂണ്ടിയും കസ്റ്റഡിയിൽ മർദ്ദിച്ചു; പൊലീസ് തൊണ്ടി കൊഢീൻ ഫോറൻസിക് പരിശോധനയിൽ വെറും പൗഡറായി; ചെയ്യാത്ത തെറ്റിന് മുകേഷ് അഴിക്കുള്ളിൽ കഴിയേണ്ടി വന്നത് എട്ട് മാസം; സസ്‌പെൻഷനിലായ കരുനാഗപ്പള്ളി സിഐയുടെ ഒരു 'വീരകഥ'!

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഭിഭാഷകനെ അഴിക്കുള്ളിൽ മർദ്ദിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ സി ഐ ഗോപകുമാറിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. എസ്എൻഡിപി നേതാവിനെ മർദ്ദിച്ചെന്ന പരാതി അടക്കം ഇദ്ദേഹത്തിനെതിരെ ഉയരുകയുണ്ടായി. അതേസമയം മയക്കുമരുന്നു കേസുകൾ അടക്കം പിടിച്ചുകൊണ്ടാണ് ഇദ്ദേഹം കരുനാഗപ്പള്ളിയിൽ അടിക്കം ആക്ഷൻ ഹീറോ പരിവേഷം തേടിയത്. മുൻപിൻ നോക്കാതെ എടുത്തുചാടുന്ന സ്വഭാവക്കാരനായ ഇദ്ദേഹത്തെ കൂട്ടൻ തമ്പുരാൻ എന്നാണ് പൊലീസിലെ സഹപ്രവർത്തകരും നാട്ടുകാരും വിളിച്ചിരുന്നതും. എന്നാൽ, തന്റെ സർവീസിൽ നിരപരാധികളെ അടക്കം അഴിക്കുള്ളിലാക്കിയ പ്രകൃതക്കാരനാണ് ഗോപകുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഈ ഉദ്യോഗസ്ഥന്റെ വേട്ടയാടലിന് ഇരയായത് ആകട്ടെ സാധുവായ ഒരു തമിഴ്‌നാട് സ്വദേശിയുമായിരുന്നു.

ബനിയൻ തുണികൾ വാങ്ങി വീടു വീടാന്തരം വിറ്റു നടന്നു ഉപജീവനം നയിച്ച മാർത്താണ്ഡം സ്വദേശി മുകേഷാണ് എസ് ഐ ആയിരിക്കവേ ജി ഗോപകുമാറിന്റെ എടുത്തു ചാട്ടത്തിൽ കള്ളക്കേസിൽ അഴിക്കുള്ളിൽ കഴിയേണ്ടി വന്നത്. എട്ടു മാസത്തോളമാണ് താൻ ചെയ്യാത്ത കുറ്റത്തിന് മയക്കുമരുന്നു കേസിൽ കുടുങ്ങി അഴിക്കുള്ളിൽ കഴിയേണ്ടി വന്നതെന്ന് മുകേഷ് മറുനാടനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ എടുത്തു ക്രൂരമായി പീഡിപ്പിച്ചെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഈ കേസിൽ തൊണ്ടിയായി പൊലീസ് കണ്ടെടുത്ത വസ്തു ഒടുവിൽ വെറും വൈറ്റ് പൗഡറാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു. എന്നാൽ, ഇതിനിടയിൽ എട്ട് മാസമാണ് താൻ അഴിക്കുള്ളിൽ കഴിയേണ്ടി വന്നതെന്നും മുകേഷ് പറഞ്ഞു.

15.03.2013ലാണ് സംഭവം. കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ സിഐ ആയിരുന്നു അന്ന് ജി ഗോപകുമാർ. ബ്രൗൺഷുഗറുമായി ഒരു യുവാവ് നിൽക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലം റെയിൽവേ സ്‌റ്റേഷന് സമീപത്തു വച്ചാണ് മുകേഷിനെ പിടികൂടിയത് എന്നായിരുന്നു പൊലീസിന്റെ അവകാശവാദം. എന്നാൽ, ഇതെല്ലാം കെട്ടുകഥയാണെന്ന് പിന്നീട് തെളിയുകയായിരുന്നു. ബ്രൗൺഷുഗർ എന്നു പറഞ്ഞ് ഒരു പാക്കറ്റ് പിടികൂടിയെന്നും പൊലീസ് അവകാശപ്പെട്ടു. എന്നാൽ, ഇത് വെറും അരിപ്പൊടിയാണെന്ന് പിന്നീട് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു.

തന്റെ അനുഭവത്തെ കുറിച്ച് മുകേഷ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ: തന്റെ നാടായ മാർത്താണ്ഡത്തിന് അടുത്ത് കുഴുത്തുറൈ അടുത്തായി ക്ഷേത്രത്തിൽ പോകാൻ നിൽക്കവേയാണ് ഗോപകുമാർ എന്ന് പരിചയപ്പെടുത്തിയ ആൾ തന്റെ അടുത്തെത്തിയത്. മുജീബ് അല്ലേ എന്നാണ് ചോദിച്ചത്. എന്നാൽ, താൻ മുജീബ് അല്ല, മുകേഷ് ആണെന്ന് പറഞ്ഞെങ്കിലും ബലം പ്രയോഗിച്ചു വാഹനത്തിൽ കയറ്റി. കൊല്ലത്ത് എത്തിച്ച് പിന്നീട് ക്രൂരമായി മർദ്ദിച്ചു. മുജീബ് അല്ലേയെന്ന് ചോദ്യം ആവർത്തിച്ചു. പിന്നാലെ കൊടിയ മർദ്ദനവും ഏൽക്കേണ്ടി വന്നു. കണ്ണിലും രഹസ്യ ഭാഗങ്ങളിലും മുളക് അരച്ചു തേച്ചു. തലയിൽ തോക്കു ചൂണ്ടി നിന്നെ കൊന്നു കളഞ്ഞാലും ചോദിക്കാൻ ആരുമുണ്ടാകില്ലെന്ന് പറഞ്ഞ് എസ് ഐയും സംഘവും ഭീഷണിപ്പെടുത്തി.

പിന്നീടാണ് മാധ്യമങ്ങളെ വിളിച്ചു വരുത്തി മയക്കുമരുന്നു പിടിച്ചു എന്ന വിധത്തിൽ ഫോട്ടോ എടുപ്പിച്ചു മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. ഈ കേസിൽ എട്ട് മാസത്തോളം താൻ ജയിലിൽ കഴിയേണ്ടി വന്നു. ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി അന്വേഷണം നടത്തി ഒടുവിൽ താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകായായിരുന്നു - മുകേഷ് പറഞ്ഞു.

തന്നെ മയക്കുമരുന്നു കേസിൽ കുടുക്കിയ സംഭവത്തിൽ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ കള്ളക്കേസാണെന്ന് വ്യക്തമാക്കുകയാിരുന്നു എന്നാണ് മുകേഷ് പറയുന്നത്. കൊഡീൻ എന്ന മയക്കുമരുന്ന് പിടിച്ചു എന്നായിരുന്നു പൊലീസ് മഹസറിൽ ഉണ്ടായിരുന്നത്. എന്നാൽ, ഫോറൻസിക് പരിശോധനയിൽ അങ്ങനെയല്ലെന്നും പിടിച്ചെടുത്തത് തൊണ്ടിമുതൽ വെറും വെള്ളപ്പൊടി ആയിരുന്നെന്നും തെളിയികയായിരുന്നു. ഇതോടെ മയക്കുമരുന്നിന്റെ കാര്യത്തിൽ വ്യക്തത വരുത്താതെ അറസ്റ്റു ചെയ്തു അഴിക്കുള്ളിലാടച്ച ഗോപകുമാറിന്റെ നടപടിക്കെതിരെ വിമർശനം ഉയർന്നു. കോടതി ഉത്തരവിലും പൊലീസിനെതിരെ വിമർശനം ഉയർന്നു.

പൊലീസിന് തെറ്റുപറ്റിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നും എതിർകക്ഷിക്കതെിരെ നടപടി വേണമെന്നും മുകേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കേസിൽ തുടർ നടപടിയുമായി മുന്നോട്ടു പോയ തനിക്ക് ഭീഷണികൾ നേരിടേണ്ടി വന്നെന്നുമാണ് മുകേഷ് പറഞ്ഞത്. എട്ട് മാസം മയക്കുമരുന്നു കേസിൽ അകത്തു കിടക്കേണ്ടി വന്ന തനിക്ക് ജീവിതത്തിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരികയും ചെയ്തുവെന്നാണ് മുകേഷ് വ്യക്തമാക്കുന്നത്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും മുകേഷ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും പിന്നീട് എങ്ങുമെത്താതെ പോകുകയാണ് ഉണ്ടായത്. ഒന്നും അറിയായാത് എട്ടു മാസത്തോളം അഴിക്കുള്ളിൽ കിടക്കേണ്ടി തനിക്ക് ഇനിയും നീതി കിട്ടിയില്ലെന്നാണ് മുകേഷ് പറയുന്നത്.

ഇതിന് ശേഷം സിഐയായി പ്രമേഷൻ ലഭിച്ച ഗോപകുമാർ നിരവധി മയക്കുമരുന്നു കേസുകളിലെയും പ്രതികളെ പിടികൂടിയിരുന്നു. സൈബറടിത്തൽ അടക്കം കുട്ടൻ തമ്പുരാനായി കരുനാഗപ്പള്ളി സിഐ വിലസാൻ ഇടയാക്കിയതും അദ്ദേഹത്തിന്റെ പബ്ലിസിറ്റി മാനിയ ആണെന്നാണ് ഉയരുന്ന വിമർശനം. നിരപരാധിയെ അപരാധിയാക്കുന്ന ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യവും ഇതോടെ ശക്തമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP