Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃത്യസമയത്ത് സ്റ്റേഡിയത്തിൽ എത്തിക്കും; മത്സരം കണ്ട് ആവേശത്തോടെ മടങ്ങാം; കാര്യവട്ടത്ത് കളി കാണാൻ എത്തുന്ന ആരാധകർക്കായി പ്രത്യേക സർവീസ്; തലസ്ഥാനത്തെ ക്രിക്കറ്റ് ലഹരി ഏറ്റെടുത്ത് കെഎസ്ആർടിസിയും

കൃത്യസമയത്ത് സ്റ്റേഡിയത്തിൽ എത്തിക്കും; മത്സരം കണ്ട് ആവേശത്തോടെ മടങ്ങാം; കാര്യവട്ടത്ത് കളി കാണാൻ എത്തുന്ന ആരാധകർക്കായി പ്രത്യേക സർവീസ്; തലസ്ഥാനത്തെ ക്രിക്കറ്റ് ലഹരി ഏറ്റെടുത്ത് കെഎസ്ആർടിസിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും വിരുന്നെത്തുന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരത്തെ ആവേശത്തോടെ വരവേൽക്കുകയാണ് തിരുവനന്തപുരം നഗരം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബുധനാഴ്ച നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തെ വരവേൽക്കാൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. ക്രിക്കറ്റ് ലഹരിയിൽ അലിഞ്ഞ നഗരത്തിന്റെ ആവേശം ഏറ്റെടുക്കുകയാണ് കെ എസ് ആർ ടി സിയും.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 28 ാം തിയതി രാത്രി 7 മണി മുതൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരം കാണാൻ എത്തുന്ന കളി ആരാധകർക്കായി പ്രത്യേക സർവ്വീസുകൾ ഒരുക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു.

അന്നേ ദിവസം വൈകുന്നേരം 4:00 മണി മുതൽ കാര്യവട്ടം സ്റ്റേഡിയത്തിലേയ്ക്കും തിരിച്ചു ക്രിക്കറ്റ് മത്സരം കഴിഞ്ഞതിനു ശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേയ്ക്കുംയാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യാനുസരണം സർവ്വീസ് നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ വാർത്താക്കുറിപ്പ് വഴി അറിയിച്ചത്.

യൂണിറ്റുകളിലെ എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യും കൂടാതെ യാത്രക്കാരുടെ തിരക്കനുസരിച്ചു തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും കാര്യവട്ടം സ്റ്റേഡിയത്തിലേയ്ക്കും, രാത്രി തിരിച്ച് കൊല്ലം, തിരുവനന്തപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗത്തേയ്ക്കും ആവശ്യാനുസരണം ട്രിപ്പുകൾ ക്രമീകരിക്കും.

വൈകുന്നേരം മൂന്നു മണി മുതൽ കണിയാപുരം, വികാസ് ഭവൻ യൂണിറ്റുകളിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർമാർ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കേന്ദ്രീകരിച്ചും പാപ്പനംകോട് ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ, പേരൂർക്കട ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എന്നിവർ തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് കേന്ദ്രീകരിച്ചു സ്‌പെഷ്യൽ സർവീസ് ഓപ്പറേഷൻ ക്രമീകരിക്കും. ആറ്റിങ്ങൽ ക്ലസ്റ്റർ ഓഫീസർ കാര്യവട്ടം കേന്ദ്രീകരിച്ചും ആറ്റിങ്ങൽ അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് കേന്ദ്രീകരിച്ചും സർവീസ് ഓപ്പറേഷന് മേൽനോട്ടം വഹിക്കും.

ക്രിക്കറ്റ് മത്സരം അവസാനിക്കുമ്പോൾ കാര്യവട്ടത്ത് നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് അയയ്ക്കുവാനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചക്ക് ശേഷം അതുവഴി കടന്നുപോകുന്ന ദീർഘ ദൂര സർവീസുകൾ യാത്രക്കാർ ആവശ്യപ്പെട്ടാൽ പരാതിക്കിട വരാത്ത വിധം സ്റ്റേഡിയത്തിന് സമീപം നിർത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും വേണ്ട നിർദേശവും നൽകിയിട്ടുണ്ട്. ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിന് സമീപം മുതൽ കണിയാപുരം വരെയും, കാര്യവട്ടം കാമ്പസിനുള്ളിലും കെ എസ് ആർ ടി സി ബസുകൾക്ക് ആവശ്യാനുസരണം പാർക്ക് ചെയ്യാനുള്ള അനുമതി പൊലീസ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP