Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെ.പി.നഡ്ഡ ഉപദേശിക്കേണ്ടത് കേരളത്തിൽ പ്രകോപനം സൃഷ്ടിക്കുന്ന ആർഎസ്എസിനെയെന്ന് യെച്ചൂരി

ജെ.പി.നഡ്ഡ ഉപദേശിക്കേണ്ടത് കേരളത്തിൽ പ്രകോപനം സൃഷ്ടിക്കുന്ന ആർഎസ്എസിനെയെന്ന് യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടാണെന്ന ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വിമർശനത്തോട് പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ബിജെപി അധ്യക്ഷൻ ആർഎസ്എസിനെ ഉപദേശിക്കുന്നതാണ് നല്ലതെന്ന് യെച്ചൂരി പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്, അവർ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ആർഎസ്എസും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്ഐ) നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ നിലനിൽക്കുന്നുവെന്ന വസ്തുത മൂടിവയ്ക്കാൻ സംസ്ഥാനം തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടാണെന്ന നഡ്ഡയുടെ വ്യാജ ആരോപണത്തിന് കഴിയില്ല.

ഈ വർഷം തന്നെ ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഈ രണ്ട് സംഘടനകളിലെയും പ്രവർത്തകർ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് മരണങ്ങളാണ് ഉണ്ടായതെന്നും സിപിഎം വ്യക്തമാക്കി.

സംസ്ഥാനത്ത് സാമുദായിക സൗഹൃദം തകർക്കാനും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിവർ നടത്തുന്നത്. പ്രകോപന പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ആർഎസ്എസിനെ ബിജെപി അധ്യക്ഷൻ ഉപദേശിക്കണം. അതാകും നല്ലതെന്നും സിപിഎം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP