Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേന്ദ്രമന്ത്രി നാരായൺ റാണെയുടെ ജൂഹുവിലെ ബംഗ്ലാവിന്റെ അനധികൃത ഭാഗങ്ങൾ പൊളിക്കണമെന്ന് സുപ്രീം കോടതി; രണ്ടുമാസത്തിനകം പൊളിച്ചില്ലെങ്കിൽ കോർപറേഷൻ നടപടിയെടുക്കണമെന്ന് നിർദ്ദേശം

കേന്ദ്രമന്ത്രി നാരായൺ റാണെയുടെ ജൂഹുവിലെ ബംഗ്ലാവിന്റെ അനധികൃത ഭാഗങ്ങൾ പൊളിക്കണമെന്ന് സുപ്രീം കോടതി; രണ്ടുമാസത്തിനകം പൊളിച്ചില്ലെങ്കിൽ കോർപറേഷൻ നടപടിയെടുക്കണമെന്ന് നിർദ്ദേശം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നാരായൺ റാണെ മുംബൈയിൽ അനധികൃതമായി നിർമ്മിച്ച ബംഗ്ലാവ് പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതിയും. ജൂഹുവിലെ 'ആദിഷ്' ബംഗ്ലാവിന്റെ അനധികൃത ഭാഗങ്ങൾ രണ്ടാഴ്ചയ്ക്കകം പൊളിച്ചുനീക്കാൻ ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.ഇതിനെതിരെ റാണ നൽകിയ ഹർജിയാണ് സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച് തള്ളിയത്.

രണ്ടുമാസത്തിനകം പൊളിച്ചില്ലെങ്കിൽ കോർപറേഷൻ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കേന്ദ്രമന്ത്രിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കാൽക്ക റിയൽ എസ്റ്റേറ്റ്‌സ് കമ്പനിയുടേതാണ് ബംഗ്ലാവ്.

ബോംബെ ഹൈക്കോടതി റാണെക്ക് 10 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. രണ്ടാഴ്ചക്കകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവിട്ടത്. സുപ്രീംകോടതിയെ സമീപിക്കാൻ ഒന്നര മാസത്തെ സാവകാശം വേണമെന്ന റാണെയുടെ അപേക്ഷ അന്ന് തള്ളിയിരുന്നു. ജസ്റ്റിസുമാരായ രമേശ് ധനുക, കമൽ ഖട്ട എന്നിവരുടെ ഡിവിഷൻ ബെഞ്ച് മുംബൈ നഗരസഭക്കാണ് ഉത്തരവ് നൽകിയത്.

മഹാരാഷ്ട്രയിൽ ശിവസേന സഖ്യ സർക്കാർ ഭരണത്തിലിരിക്കെ റാണെയുടെ ബംഗ്ലാവിലെ അനധികൃത നിർമ്മാണത്തിനെതിരെ നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഭരണം മാറിയതോടെ, അനധികൃത നിർമ്മിതിക്ക് അംഗീകാരം തേടിയുള്ള റാണെയുടെ അപേക്ഷ നഗരസഭ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും അത് അനധികൃത നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുമെന്നും കോടതി വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP