Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാരത് ജോഡോ യാത്രയ്ക്ക് മെട്രോമാന്റെ സംഭാവനയും! ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ഫണ്ട് നൽകുന്ന ചിത്രം വൈറലാക്കി കോൺഗ്രസ്; രാഹുലിന്റെ കാൽനടയാത്രയോട് ശ്രീധരന് അനുഭാവമോ? നദ്ദ കേരളത്തിലുള്ളപ്പോൾ ബിജെപിയെ വെട്ടിലാക്കി ഫണ്ട് നൽകൽ; ഇ ശ്രീധരന് ബിജെപി മടുത്തുവോ?

ഭാരത് ജോഡോ യാത്രയ്ക്ക് മെട്രോമാന്റെ സംഭാവനയും! ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ഫണ്ട് നൽകുന്ന ചിത്രം വൈറലാക്കി കോൺഗ്രസ്; രാഹുലിന്റെ കാൽനടയാത്രയോട് ശ്രീധരന് അനുഭാവമോ? നദ്ദ കേരളത്തിലുള്ളപ്പോൾ ബിജെപിയെ വെട്ടിലാക്കി ഫണ്ട് നൽകൽ; ഇ ശ്രീധരന് ബിജെപി മടുത്തുവോ?

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: ബിജെപിയെ ഇ ശ്രീധരന് മടുത്തോ? ബിജെപിയെ വെട്ടിലാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽകി മെട്രോ മാൻ ഇ ശ്രീധരൻ. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമാണ് ശ്രീധരൻ. ബിജെപിയുടെ കേരള ഘടകം വേണ്ട പരിഗണന ശ്രീധരന് നൽകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് പുതിയ നീക്കം ചർച്ചയാകുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിലുള്ളപ്പോഴാണ് ഇതെന്നതും ശ്രദ്ധേയമാകുന്നത്. കോൺഗ്രസിന്റെ യാത്രയ്ക്ക് ഫണ്ട് നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാറിനും മണ്ഡലം പ്രസിഡണ്ട് എൻ പി നബീലിനുമാണ് അദ്ദേഹം സംഭാവന കൈമാറിയത്.സംഭവന കൂപ്പൺ സ്വീകരിച്ച ശേഷം അദ്ദേഹം ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ ആരാഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പൊന്നാനിയിലാണ് ഇ ശ്രീധരന്റെ വീട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മത്സരിച്ച ഇ ശ്രീധരൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയോട് പരാജയപ്പെടുകയായിരുന്നു. വലിയ വിമർശനങ്ങളും ശ്രീധരനെതിരെ കോൺഗ്രസും സിപിഎമ്മും ഉയർത്തി.

ബിജെപിക്കെതിരെയാണ് രാഹുലിന്റെ യാത്ര. രാഹുൽ യാത്രയിൽ രാഷ്ട്രീയം പറയുന്നില്ലെങ്കിലും ബിജെപിക്കെതിരെ രാജ്യത്തെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരമൊരു പരിപാടിയിലാണ് ശ്രീധരന്റെ ഫണ്ട് ചർച്ചയാകുന്നത്. എന്നാൽ ഇതേ കുറിച്ച് ശ്രീധരൻ പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ഇനി ബിജെപി രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ശ്രീധരൻ നൽകുന്നത്. ബിജെപിയിൽ നിന്നുള്ള അവഗണനയും ഇതോടെ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നുണ്ട്. ശ്രീധരന്റെ ഫണ്ട് നൽകൽ കോൺഗ്രസ് രാജ്യ വ്യാപകമായി ചർച്ചയാക്കും.

ബിജെപിയെ ശ്രീധരൻ പരസ്യമായി വിമർശിച്ചിട്ടില്ല. എന്നാൽ കേരള സർക്കാരിനെ കടന്നാക്രമിക്കുന്നുണ്ട് ശ്രീധരൻ. കെ റെയിലിൽ അടക്കം ശ്രീധരന്റെ എതിർപ്പ് പ്രതിഫലിക്കുകയും ചെയ്തു. കൃത്യമായ വിവരങ്ങൾ ശേഖരിക്കാതെയും പഠിക്കാതെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ചർച്ചയ്ക്കു പോയതെന്ന് ഇ.ശ്രീധരൻ ആരോപിച്ചിരുന്നു. കർണാടക സർക്കാർ 2015 ൽ അനുമതി നൽകിയ നിലമ്പൂർ നഞ്ചൻകോട് പദ്ധതിയെപ്പറ്റി വന്യജീവി സങ്കേതത്തിന്റെ പേരിൽ അനുമതി നിഷേധിച്ചുവെന്ന കേരള സർക്കാരിന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകൾക്ക് പിന്നാലെയാണ് ശ്രീധരൻ കോൺഗ്രസിന് ഫണ്ട് നൽകുന്നത്.

ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചിരിക്കുകയാണ്. രാവിലെ 6.30 ന് പുലാമന്തോൾ പാലം വഴി ജില്ലയിലേക്ക് പ്രവേശിച്ച യാത്രക്ക് വൻ സ്വീകരണാണ് നൽകിയത്. പുലാമന്തോൾ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 12 ഓടെ പെരിന്തൽമണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും ശേഷം പട്ടിക്കാട് നിന്നും ആരംഭിച്ച് വൈകിട്ട് 7 ന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്‌ക്കൂളിലാണ് രാത്രി വിശ്രമം.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലെ പ്രതിനിധി സംഘം കണ്ട് ചർച്ച നടത്തും.

യാത്ര പെരിന്തൽമണ്ണയിലെത്തുമ്പോഴാണ് നേതാക്കൾ കാണുക. ഉന്നതാധികാര സമിതിയംഗങ്ങൾ പങ്കെടുക്കും. ദേശീയസംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ രാഹുലുമായി ചർച്ച ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP