Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആറു മോഡലുകളുമായി മാരുതിയുടെ എസ്‌യുവി ഗ്രാൻഡ് വിറ്റാര വിപണിയിലെത്തി; വില 10.45 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെ

ആറു മോഡലുകളുമായി മാരുതിയുടെ എസ്‌യുവി ഗ്രാൻഡ് വിറ്റാര വിപണിയിലെത്തി; വില 10.45 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെ

സ്വന്തം ലേഖകൻ

മാരുതി സുസുക്കിയുടെ ചെറു എസ്‌യുവിയായ ഗ്രാൻഡ് വിറ്റാര വിപണിയിൽ. 10.45 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെയാണ് വില. സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പ്ലസ് എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനം സ്മാർട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്‌ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളുമായിട്ടാണ് വിപണിയിലെത്തിയത്.

മാരുതി സുസുക്കിയുടെ 1.5 ലീറ്റർ എൻജിനിലും വാഹനം ലഭ്യമാണ്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സുകളിൽ വാഹനം ലഭിക്കും. മാരുതി സുസുക്കിയുടെ പ്രീമിയം ബ്രാൻഡായ നെക്‌സ വഴി വിൽപനയ്ക്ക് എത്തുന്ന വാഹനമാണ് വിറ്റാര. സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജന്റ് ഹൈബ്രിഡ് ടെക്‌നോളജിയുണ്ട് മാരുതിയുടെ ഈ പുതിയ മോഡലിൽ. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലീറ്റർ ഹൈബ്രിഡ് എൻജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെസീരീസ് എൻജിനും വാഹനത്തിലുണ്ട്.

സ്മാർട്ട് ഹൈബ്രിഡിന്റെ സിഗ്മ മാനുവൽ പതിപ്പിന് 10.45 ലക്ഷം രൂപയും ഡെൽറ്റയ്ക്ക് 11.90 ലക്ഷം രൂപയും സീറ്റയ്ക്ക് 13.89 ലക്ഷം രൂപയും ആൽഫയ്ക്ക് 15.39 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 15.55 ലക്ഷം രൂപയുമാണ് വില. സ്മാർട്ട് ഹൈബ്രിഡിന്റെ ഓട്ടമാറ്റിക് വകഭേദം ആരംഭിക്കുന്നത് ഡെൽറ്റ വേരിയന്റിലാണ്. ഡെൽറ്റയ്ക്ക് 13.40 ലക്ഷം രൂപയും സീറ്റയ്ക്ക് 15.39 രൂപയും ആൽഫയ്ക്ക് 16.89 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 17.05 ലക്ഷം രൂപയുമാണ് വില.

ഇന്റലിജന്റ് ഇലക്ട്രിക് ഹ്രൈബിഡ് പതിപ്പ് സീറ്റ പ്ലസ്, ആൽഫ പ്ലസ് വകഭേദങ്ങളിൽ മാത്രം. സീറ്റ പ്ലസിന്റെ വില 17.99 ലക്ഷം രൂപയും ആൽഫ പ്ലസിന്റെ വില 19.49 ലക്ഷം രൂപയുമാണ്. സീറ്റ ഡ്യുവൽ ടോണിന് 18.15 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 19.65 ലക്ഷം രൂപയുമാണ് വില. സുസുക്കിയുടെ ഓൾഗ്രിപ്പ് സെലക്റ്റ് എന്ന ഓൾവീൽ ഡ്രൈവ് മോഡൽ സ്മാർട്ട് ഹൈബ്രിഡിന് മാത്രമാണുള്ളത്. ആൽഫ മോഡലിന്റെ വില 16.89 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 17.05 ലക്ഷം രൂപയുമാണ് വില.

വിറ്റാരയുടെ ബ്രാൻഡ് എൻജിനീയേറിങ് പതിപ്പായ ഹൈറൈഡറുടെ വില നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉയർന്ന നാലു വകഭേദങ്ങളുടെ വില 15.11 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെയാണ്. പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌സ് അപ് ഡിസ്‌പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുമാണ് പുതിയ എസ്‌യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്‌പി. ഹിൽ ഡിസൻഡ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP