Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗണ്ടിന്റെ വിലയിടിവിനൊപ്പം രൂപയും വീണതിനാൽ ഒരു ഒരു പൗണ്ടിന് ഇപ്പോഴും 87.74 രൂപ കിട്ടും; എന്നാൽ ഒരു ഡോളറിന്റെ വില 81.47 അയി ഉയർന്നു; അമേരിക്കൻ ഡോളറിൽ വരുമാനം കിട്ടുന്ന ഇന്ത്യാക്കാർക്കെല്ലാം ലോട്ടറി; യൂട്യുബേഴ്സിനു നേട്ടം

പൗണ്ടിന്റെ വിലയിടിവിനൊപ്പം രൂപയും വീണതിനാൽ ഒരു ഒരു പൗണ്ടിന് ഇപ്പോഴും 87.74 രൂപ കിട്ടും; എന്നാൽ ഒരു ഡോളറിന്റെ വില 81.47 അയി ഉയർന്നു; അമേരിക്കൻ ഡോളറിൽ വരുമാനം കിട്ടുന്ന ഇന്ത്യാക്കാർക്കെല്ലാം ലോട്ടറി; യൂട്യുബേഴ്സിനു നേട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിങ്കളാഴ്‌ച്ച ഇന്ത്യൻ രൂപയ്ക്കും നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി തന്നെയായിരുന്നു. ഒരു ഘട്ടത്തിൽ ഒരു ഡോളറിന്റെ വില 81.50 വരെ ആയി ഉയര്ന്നു. പിന്നീട് 81.47 ൽ എത്തി നിന്നു. ബ്ലൂം ബെർഗിന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്‌ച്ച ഒരു ഡോളറിന് 80.9900 രൂപ ആയിരുന്നത് തിങ്കളാഴ്‌ച്ച തുടക്കത്തിൽ തന്നെ 81.5225 രൂപയായി. ഇത് 81.5587 രൂപ വരെയായി ഉയർന്ന് പിന്നീട് 81.5038 രൂപയിൽ എത്തി നിൽക്കുകയായിരുന്നു. അതേസമയം, ഇന്ത്യൻ രൂപയിൽ 38 പൈസയുടെ വിലയിടുവുണ്ടായി ഡോളറിനെതിരെ 81.47 ആയി താഴ്ന്നു എന്നാണ് പി ടി ഐ റിപ്പോർട്ട് ചെയ്തത്.

പലിശ നിരക്കിൽ വരുത്തിയ വർദ്ധനവ് പണപ്പെരുപ്പത്തെ വലിയൊരു പരിധിവരെ പിടിച്ചു നിർത്തിയതോടെ ഡോളർ കൂടുതൽ ശക്തിപ്പെടുകയാണ്. ഇതാണ് പെട്ടെന്ന് ഇന്ത്യൻ രൂപയേയുംബ്രിട്ടീഷ് പൗണ്ടിനേയും പോലെയുള്ള കറൻസികളുടെ വിലയിടിവിന് കാരണമാകുന്നത്. പണപ്പെരുപ്പത്തിൽ നിന്നും പുറത്തു കടക്കുന്നു എന്ന സൂചനകൾ ലഭ്യമാകുന്നത് വരെ ഇന്ത്യൻ രൂപ പോസിറ്റീവ് ട്രെൻഡ് കാണിക്കുകയില്ല എന്നാണ് എൽ കെ പി സെക്യുരിറ്റീസിലെ റിസർച്ച് അനാലിസ്റ്റ് കൂടിയായ വൈസ് പ്രസിഡണ്ട് ജതീൻ ത്രിവേദി പറയുന്നത്.

അടുത്തയാഴ്‌ച്ച റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ നയങ്ങൾ രൂപയുടെ ശക്തി വർദ്ധിപ്പിക്കാൻ ഉതകുമോ എന്ന് കാത്തിരുന്നു കാണേണ്ട ഒന്നാണ്. രാജ്യത്തിന്റെ ട്രേഡ് സെറ്റിൽമെന്റുകൾക്കായി, രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നതിനാൽ ഇന്ത്യയുടെ വിദേശ കരുതൽ ധനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുന്ന വിദേശ കറൻസി കരുതൽ കൂടിരൂപയുടെ മൂല്യം ഇടിയുന്നതിന് ഒരു കാരണമാകുന്നുണ്ട്.

പണപ്പെരുപ്പത്തെ കൂടുതൽ നിയന്ത്രണാധീനമാക്കുന്നതിന് അമേരിക്കയിൽ ഇനിയും പലിശ നിരക്ക് വർദ്ധിപ്പിക്കാൻ ഇടയുണ്ട് എന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. അങ്ങനെയുണ്ടായാൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകും എന്നതിൽ സംശയമില്ല. ഡോളറിനെ ശക്തിപ്പെടുത്താൻ അമേരിക്ക സ്വീകരിക്കുന്ന നടപടികൾ സ്വാഭാവികമായും ഇന്ത്യയുൾപ്പടെയുള്ള നിരവധി രാജ്യങ്ങള്യുടെ കറൻസിയുടെ മൂല്യശോഷണത്തിൽ കലാശിക്കും. ഏഷ്യൻ മാർക്കറ്റിൽ ഇത്തരത്തിൽ വിലയിടിഞ്ഞ മറ്റു രണ്ട് കറൻസികളാണ് ചൈനയുടെ യുവാനും ജപ്പാന്റെ യെന്നും.

ഏഷ്യൻ കറൻസികൾ മാത്രമല്ല, ഡോളറിന്റെ കുതിപ്പിൽ ദുർബലമാകുന്നത്. ബ്രിട്ടീഷ് പൗണ്ടും യൂറോയും വരെ ദുർബലമാവുകയാണ്. ഇത് യഥാർത്ഥത്തിൽ സഹായിക്കുന്നത് അമേരിക്കൻ ഡോളറിൽ ശമ്പളം വാങ്ങുന്നവരെയാണ്. അതുപോലെ യൂട്യുബേഴ്സിനും ഇത് നല്ലകാലം തന്നെ. നേരത്തേ ഉള്ള അതേ വിസിറ്റുകൾക്കും ക്ലിക്കുകൾക്കും ഇനി കൂടുതൽ പ്രാദേശിക കറൻസികൾ നേടാൻ അവർക്കാകും. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ സ്വതന്ത്ര ബ്ലോഗർമാർക്കും നല്ലകാലം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP