Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി 20 പരമ്പര; ശ്രേയസ് അയ്യരും ഷഹബാസ് അഹമ്മദും ഇന്ത്യൻ ടീമിൽ; പരിക്കേറ്റ ദീപക് ഹൂഡയ്ക്ക് വിശ്രമം; ആദ്യ മത്സരം ബുധനാഴ്ച കാര്യവട്ടത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി 20 പരമ്പര;  ശ്രേയസ് അയ്യരും ഷഹബാസ് അഹമ്മദും ഇന്ത്യൻ ടീമിൽ; പരിക്കേറ്റ ദീപക് ഹൂഡയ്ക്ക് വിശ്രമം; ആദ്യ മത്സരം ബുധനാഴ്ച കാര്യവട്ടത്ത്

സ്പോർട്സ് ഡെസ്ക്

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ശ്രേയസ് അയ്യർ, ഷഹബാസ് അഹമ്മദ് എന്നിവരെ ഉൾപ്പെടുത്തി. പരിക്കേറ്റ ദീപക് ഹൂഡയ്ക്ക് പകരമാണ് ശ്രേയസ് ടീമിലെത്തുന്നത്.

ഹാർദിക് പാണ്ഡ്യക്ക് പകരമാണ് ഷഹബാസിന്റെ വരവ്. ഹാർദിക്കിനും പേസർ ഭുവനേശ്വർ കുമാറിനും വിശ്രമം അനുവദിക്കുകയായിരുന്നു. ഭുവി അഭാവം ദീപക് ചാഹർ നികത്തും. അതേസമയം, മുഹമ്മദ് മിക്കും പരമ്പര നഷ്ടമാവും. ഷമി കൊവിഡിൽ നിന്ന് പൂർണ മുക്തനായിട്ടില്ല.

ഹാർദിക്കിനെ ടീം പ്രഖ്യാപിച്ചിരുന്ന സമയത്തും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഭുവിക്കൊപ്പം ഹാർദിക് കണ്ടീഷനിംഗിനായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഷഹബാസ് നേരത്തെ, സിംബാബ്വെ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു. വാഷിങ്ടൺ സുന്ദറിന് പകരമായിരുന്നു ടീമിലെത്തിയിരുന്നത്. എന്നാൽ ഒരു ഏകദിനത്തിൽ പോലും കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ശ്രേയസ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സറ്റാൻഡ് ബൈ താരമായുണ്ട്.

ഓസ്ട്രേലിയക്കെതിരായ പരമ്പര നടക്കുന്നതിനിടെയാണ് ഹൂഡയ്ക്ക് പരിക്കേൽക്കുന്നത്. പുറംവേദനയെ തുടർന്ന് അദ്ദേഹത്തിന് ഓസീസിനെതിരായ മൂന്നാം ടി20 കളിക്കാനാവില്ലെന്ന വാർത്തകളുണ്ടായിരുന്നു. താരത്തെ വിദഗ്ധ പരിശോധനയ്ക്കായി ബാംഗ്ലൂർ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്കയക്കും. ഹൂഡയും ഇന്ത്യൻ ടീമിനൊപ്പം തിരുവനന്തപുരത്തെത്തിയിരുന്നില്ല. അതേസമയം, ഷമി തിരുവനന്തപുരത്തേക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയക്കെതിരെ പകരക്കാരനായി ഇടംപിടിച്ച ഉമേഷ് യാദവിനെ ഒഴിവാക്കിയിട്ടുമില്ല.

ഉമേഷ് ടീമിനൊപ്പം തുടരുമെന്നാണ് അറിയുന്നത്. ടി20 ലോകകപ്പിനുള്ള ടീമിൽ ഷമി സ്റ്റാൻഡ് ബൈ താരമായി ഇടം നേടിയിരുന്നു. ഓസ്ട്രേലിയയിലേക്കുള്ള സംഘത്തിൽ ഷമി തുടരുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. യാത്ര തിരിക്കും മുമ്പ് ഷമി പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് സെലക്റ്റർമാരുടെ പ്രതീക്ഷ.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഒരിക്കൽ പോലും താരം ഇന്ത്യൻ ജേഴ്സിയിൽ ടി20 മത്സരങ്ങൾ കളിച്ചിട്ടില്ല. എന്നാൽ ഇക്കഴിഞ്ഞ ഐപിഎല്ലിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു. എന്നാൽ സ്റ്റാൻഡ് ബൈ താരമായിട്ട് മാത്രമാണ് ടീമിലെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP