Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ കോവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവുകൾ

യുഎഇയിൽ കോവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവുകൾ

ന്യൂസ് ഡെസ്‌ക്‌

അബുദാബി: പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ യുഎഇയിൽ കോവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സ്‌കൂളുകളിൽ ഉൾപ്പെടെ ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി. പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനത്തിലും മാസ്‌ക് ധരിക്കണം. എന്നാൽ പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി. പുതിയ നിയമങ്ങൾ സെപ്റ്റംബർ 28 മുതൽ പ്രാബല്യത്തിൽ വരും.

വിമാനങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ ആവശ്യമായി വന്നാൽ മാസ്‌ക് ധരിക്കണമെന്ന നിയമം നടപ്പിലാക്കാൻ വിമാന കമ്പനിതൾക്ക് ഉചിതമായ തീരുമാനമെടുക്കാം. സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമല്ല. സെപ്റ്റംബർ 28 മുതൽ സ്വകാര്യ സ്‌കൂളുകൾ, ചൈൽഡ്ഹുഡ് സെന്ററുകൾ, യൂണിവേഴ്സിറ്റികൾ, ട്രെയിനിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 28 മുതൽ മാസ്‌ക് നിർബന്ധമല്ലെന്ന് ദുബായ് വൈജ്ഞാനിക മാനവ വികസന അഥോറിറ്റി അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്‌ക് ധരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP