Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂരിൽ മിൽമാബൂത്ത് അടിച്ചുതകർത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; സംഘത്തിലെ മറ്റുള്ളവർ ഒളിവിൽ

കണ്ണൂരിൽ മിൽമാബൂത്ത് അടിച്ചുതകർത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; സംഘത്തിലെ മറ്റുള്ളവർ ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:ഹർത്താൽ ദിനത്തിൽ കണ്ണൂർ ആയിക്കരയിൽ മിൽമാ ബൂത്ത് അടിച്ചുതകർത്ത പോപ്പുലർ ഫ്രണ്ട് സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മരക്കാർ സ്വദേശി അസ്ലമിനെയാണ് കണ്ണൂർ സിറ്റി പൊലിസ അറസറ്റു ചെയ്തത്. സംഘത്തിൽപ്പെട്ട ബാക്കിയുള്ളവർ ഒളിവിലാണ്. ഇവരെ ഉടൻപിടികൂടുമെന്ന് പൊലിസ് അറിയിച്ചു. ആയിക്കരയിലെ സത്താറിന്റെ ഉടമസ്ഥതയിലുള്ള മിൽമാ ബൂത്താണ് അടിച്ചു തകർത്തത്.

കടയിലുണ്ടായിരുന്ന ആളുകളെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷമായിരുന്നു അക്രമികൾ ചില്ല് അലമാര ഉൾപ്പെടെയുള്ളവ അടിച്ചുതകർത്തത്. അക്രമത്തിനു ശേഷം ബൈക്കിലെത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു. പ്രതികൾ വടിയും കൊണ്ട് വന്ന് കടയിലുള്ള ആളുകളെ ഭീഷണിപ്പെടുത്തി കട അടിച്ചുതകർക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. അസ്ലമിനെ കോടതി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP