Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവാവിനെ വകവരുത്താൻ ക്വട്ടേഷൻ നൽകി; നാല് പേർ അറസ്റ്റിൽ

യുവാവിനെ വകവരുത്താൻ ക്വട്ടേഷൻ നൽകി; നാല് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവാവിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയയാളും സംഘാംഗങ്ങളും അറസ്റ്റിൽ. കല്ലൂർക്കാട് കലൂർ കുന്നേൽ വീട്ടിൽ രവി (67), ആരക്കുഴ പെരുമ്പല്ലൂർ പുത്തൻപുരയിൽ വീട്ടിൽ വിഷ്ണു ( ബ്ലാക്ക് മാൻ 30), ഏനാനെല്ലൂർ കാലാമ്പൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ അമീൻ (39), മഞ്ഞള്ളൂർ മണിയന്തടം നെല്ലൂർ സാൻജോ (30), എന്നിവരെയാണ് കല്ലൂർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കലൂർ സ്വദേശി ജോഷി ആന്റെണി എന്നയാളെ വകവരുത്തുന്നതിനാണ് ക്വട്ടേഷൻ നൽകിയത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് രവി ഇരുപതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്.

ഓട്ടോറിക്ഷയിലും ബൈക്കിലുമായി ഞായറാഴ്ച രാവിലെ പേരമംഗലം ഭാഗത്ത് എത്തിച്ചേർന്ന ക്വട്ടേഷൻ സംഘാംഗങ്ങൾ ജോഷിയുടെ സ്‌കൂട്ടർ തടഞ്ഞുനിർത്തി ഇരുമ്പ് വടി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആക്രമണത്തിൽ നിന്നും വാഹനം വെട്ടിച്ച് ജോഷി രക്ഷപ്പെടുകയായിരുന്നു.

പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കല്ലൂർക്കാട് സബ് ഇൻസ്‌പെക്ടർ അനിൽകുമാർ, എഎസ്ഐ മുഹമ്മദ് അഷറഫ്, എസ്.സി.പി.ഒ മാരായ ജിബി, ബിനോയി, സി.പി.ഒ മാരായ ബിനുമോൻ ജോസഫ്, ജിയോ എന്നിവർ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവരെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇടുക്കി, എറണാകുളം റൂറൽ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസ്സുകളിൽ ഉൾപ്പെട്ടവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP