Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതാക്കൾ ശുശ്രൂഷകരാകേണ്ടവർ: മാർ ജോർജ് ആലഞ്ചേരി

നേതാക്കൾ ശുശ്രൂഷകരാകേണ്ടവർ: മാർ ജോർജ് ആലഞ്ചേരി

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: സുവിശേഷത്തിൽ വിശ്വസിക്കുന്നവരുടെ അടയാളമായ ശുശ്രൂഷയുടെ മനോഭാവം ശരിയായ ക്രൈസ്തവനേതൃത്വത്തിന്റെ മുഖമുദ്രയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി.

കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേയും സേവന വിഭാഗങ്ങളുടെയും രൂപതാതല ഭാരവാഹികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമം കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ആലഞ്ചേരി. സ്വർഗ്ഗീയ തീർത്ഥാടനത്തിൽ സഹയാത്രികരെ പരിഗണിക്കുകയും അവരെ വിനയത്തോടെ ശ്രവിക്കുകയും ചെയ്യുന്നവരാകുവാനായി വിളിക്കപ്പെട്ടിരിക്കുന്ന നമ്മൾ സഹോദരങ്ങളെ ഉൾക്കൊള്ളുകയും അവർക്കാവശ്യമായവ ശുശ്രൂഷ മനോഭാവത്തോടെ നിർവ്വഹിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .

പ്രാദേശിക സഭയിലെ സുവിശേഷത്തിന്റെ ശുശ്രൂഷ കൂട്ടുത്തരവാദിത്വത്തോടെ നിർവഹിക്കുവാൻ നമുക്ക് കടമയുണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. രൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റത്തിലിന്റെ ആമുഖ സന്ദേശത്തോടെയാരംഭിച്ച പ്രതിനിധി സംഗമത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ചരിത്ര വിഭാഗം മേധാവി ബിനോ പെരുന്തോട്ടം ആനുകാലിക വെല്ലുവിളികളെക്കുറിച്ച് വിഷയാവതരണം നടത്തി ചർച്ചയ്ക്ക് നേതൃത്വം നല്കി.

തുടർന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഔപചാരിക സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിലെ സംവാദ സദസ്സിൽ മാർ ജോർജ് ആലഞ്ചേരിയോട് സമ്മേളനാംഗങ്ങൾ സംവദിക്കുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. സംവാദസദസ്സിൽ രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മോഡറേറ്ററായിരുന്നു.

യോഗത്തിൽ പങ്കെടുത്തവരെ പ്രതിനിധീകരിച്ച് രൂപതാ മാതൃവേദി പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേൽ നന്ദിയർപ്പിച്ചു. വികാരി ജനറാൾ ഫാ. കുര്യൻ താമരശ്ശേരി, കത്തീദ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, സി.ബി.സി. ഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ വി സി. സെബാസ്റ്റ്യൻ, വൈദികർ, സന്യസ്തർ, സംഘടന-പ്രസ്ഥാനം-സേവന വിഭാഗ പ്രതിനിധികൾ തുടങ്ങിയർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP