Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ ഗെയിംസ്: സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത വോളിബോൾ ടീമിന് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്ന് സുപ്രീം കോടതി

ദേശീയ ഗെയിംസ്: സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത വോളിബോൾ ടീമിന് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്ന് സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത വോളിബോൾ ടീമിന് പങ്കെടുക്കാമെന്ന് സുപ്രീം കോടതി. സ്പോർട്സ് കൗൺസിൽ തെരെഞ്ഞെടുത്ത ടീമിന് ദേശീയ ഗെയിംസിൽ പങ്കെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്സുമാരായ ബി ആർ ഗവായ്, ബി വി നാഗരത്ന എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

ഗുജറാത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെയാണ് മുപ്പത്തിയാറാമത് ദേശിയ ഗെയിംസ് നടക്കുന്നത്. ഗെയിംസിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്ന് വെവ്വേറെ ടീമുകളെ സ്പോർട്സ് കൗൺസിലും വോളിബോൾ അസോസിയേഷനും പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് തർക്കം ഹൈക്കോടതിയിലെത്തി. സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത വോളിബോൾ ടീമിന് കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിലെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ദേശിയ ഗെയിംസിലേക്കുള്ള വോളിബോൾ ടീമിനെ തെരഞ്ഞെടുക്കാനുള്ള അധികാരം വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാന വോളിബോൾ അസോസിയേഷന് ആണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് വാദിച്ചു. സ്പോർട്സ് കൗൺസിലിന് ടീം തെരഞ്ഞെടുക്കാനുള്ള ഒരു അധികാരവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അസോസിയേഷൻ തെരെഞ്ഞെടുത്ത ടീമിലെ അംഗങ്ങൾ ആയിരുന്നു സുപ്രീം കോടതിയിലെ ഹർജിക്കാർ. കോടതി നിർദേശിച്ചാൽ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത ടീമിലെ അംഗങ്ങളുമായി മത്സരിക്കാൻ തയ്യാർ ആണ്. മത്സരത്തിൽ വിജയക്കുന്നവരെ ദേശിയ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നമെന്നും ഹർജികാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷും, അഭിഭാഷകൻ ലക്ഷ്മീഷ് എസ് കാമത്തും വാദിച്ചു.

എന്നാൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ വിജിലൻസ് രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ അന്വേഷണം നേരിടുകയാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിലിന് വേണ്ടി ഹാജരായ അഭിഭാഷകൻ എം ആർ രമേശ് ബാബു വാദിച്ചു. അഴിമതി ആരോപണങ്ങളുടെയും കേസിന്റെ അടിസ്ഥാനത്തിൽ അസോസിയേഷന്റെ അഫിലിയേഷൻ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങൾ ദേശിയ ഗെയിംസിനുള്ള ടീമിനെ തിരഞ്ഞെടുത്തതെന്നും കൗൺസിൽ കോടതിയെ അറിയിച്ചു.തുടർന്നാണ് സുപ്രീം കോടതി ഹർജി തള്ളിയത്. കേരള ഒളിമ്പിക് അസോസിയേഷന് വേണ്ടി അഭിഭാഷകൻ പി വി ദിനേശ് ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP