Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓവർ ദ ടോപ് സേവനങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം; വാട്സാപ്, സൂം, ഗൂഗിൾ ഡുവോ സേവനങ്ങൾ ഇനി പുതിയ നിയമത്തിന്റെ പരിധിയിൽ; കെവൈസി ഫോം നൽകേണ്ടി വന്നേക്കും; പുതിയ ടെലകോം ബില്ലിൽ വൻ മാറ്റങ്ങൾക്ക് കേന്ദ്ര ഐടി മന്ത്രാലയം

ഓവർ ദ ടോപ് സേവനങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം; വാട്സാപ്, സൂം, ഗൂഗിൾ ഡുവോ സേവനങ്ങൾ ഇനി പുതിയ നിയമത്തിന്റെ പരിധിയിൽ; കെവൈസി ഫോം നൽകേണ്ടി വന്നേക്കും; പുതിയ ടെലകോം ബില്ലിൽ വൻ മാറ്റങ്ങൾക്ക്  കേന്ദ്ര ഐടി മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്റർനെറ്റ് മേഖലയിൽ സന്ദേശക്കൈമാറ്റവും ഫോൺ കോളുകളും നടത്താവുന്ന ഓവർ ദ ടോപ് സേവനങ്ങൾക്ക് അടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര ഐടി മന്ത്രാലയം. ഇത്തരം സേവനങ്ങളുടെ ഉപഭോക്താക്കൾക്കായി ലൈസൻസ് ഏർപ്പെടുത്തിയേക്കുമെന്ന് പിടിഐ റിപ്പോർട്ടു ചെയ്യുന്നത്. കേന്ദ്ര ഐടി മന്ത്രാലയം താമസിക്കാതെ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ടെലികമ്യൂണിക്കേഷൻസ് ബിൽ 2022ൽ ആണ് പുതിയ മാറ്റങ്ങൾ വരിക.

ടെലികമ്യൂണിക്കേഷൻ എന്ന വിഭാഗത്തിലേക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ കൂടെ എത്തിക്കാനാണ് സർക്കാർ നീക്കം. ഇതോടെ വാട്സാപ്, സൂം, ഗൂഗിൾ ഡുവോ തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്നവരും പുതിയ നിയമത്തിന്റെ പരിധിയിൽ വന്നേക്കാം. ബില്ലിന്റെ കരടു രൂപത്തിൽ ആണ് ഇത്തരം പരാമർശം ഉള്ളത്. ടെലികമ്യൂണിക്കേഷൻ സർവീസോ, ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്കോ നടത്തുന്ന കമ്പനി അതിന് ലൈസൻസ് സമ്പാദിച്ചിരിക്കണം എന്നാണ് പറയുന്നത്.

ബിൽ പാസായാൽ ആപ്പുകൾ വഴി സന്ദേശങ്ങൾ കൈമാറുന്നവരും കോൾ നടത്തുന്നവരും ഒക്കെ കെവൈസി (നോ യുവർ കസ്റ്റമർ) ഫോം സമർപ്പിക്കേണ്ടതായി വന്നേക്കാം. കരടു ബിൽ പുറത്തുവിടുക വഴി ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നതിനെപ്പറ്റിയുള്ള അഭിപ്രായം ആരായുകയാണ് കേന്ദ്ര വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് ചെയ്തിരിക്കുന്നത്.

ടെലകോം കമ്പനികൾ വർഷങ്ങളായി ഉയർത്തി വന്ന ഒരു പ്രശ്നത്തിനായിരിക്കും ഇതോടെ പരിഹാരമാകുക-തങ്ങൾ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു സൂക്ഷിക്കുന്നു. അതേസമയം, ഒരു വിവരവും നൽകാതെ വാട്സാപ് പോലെയുള്ള സംവിധാനങ്ങൾ വഴി ഉപയോക്താക്കൾക്ക് യഥേഷ്ടം കോളുകൾ നടത്തുകയും സന്ദേശം കൈമാറുകയും ചെയ്യാം. അതിനൊരു മാറ്റം വരുത്തണം എന്നാണ് ടെലോകം കമ്പനികൾ ആവശ്യപ്പെട്ടു വന്നത്.

ടെലികമ്യൂണിക്കേഷൻ സേവനദാതാക്കൾ എന്നതിന്റെ നിർവചനം വിപുലപ്പെടുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ഒടിടി കമ്യൂണിക്കേഷൻ സർവീസസ്, ഇന്റർനെറ്റ്-കേന്ദ്രീകൃത സർവീസസ്, ബ്രോഡ്കാസ്റ്റിങ് സർവീസസ് തുടങ്ങിയവയെല്ലാം പുതിയ ബില്ലിന്റെ പരിധിയിൽ വന്നേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണിപ്പോൾ.

തന്നെ ആരാണ് വിളിക്കുന്നത് എന്ന് അറിയാനുള്ള അവകാശം നൽകുകയാണ് ഓരോ ആൾക്കും എന്നാണ് മന്ത്രി പറയുന്നത്. കെവൈസി വാങ്ങിക്കുന്നതിനാൽ നടത്തുന്ന കോളുകളെക്കുറിച്ചും, സന്ദേശത്തെക്കുറിച്ചും മുമ്പു സാധ്യമായിരുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സർക്കാറിനും അറിയാനായേക്കും. വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിളി നടത്തുന്നുണ്ടെങ്കിൽ അവയൊക്കെ നിയമത്തിന്റെ പരിധിയിൽ വരണം എന്നാണ് സർക്കാറിന്റെ നിലപാട്. സാങ്കേതികവിദ്യ മാറിയതോടെ, വോയിസ് കോൾ, ഡേറ്റാ കോൾ എന്ന രീതിയിലുള്ള വിഭജനം അർഥരഹിതമായി എന്നുംപറയുന്നു.

അടുത്ത ഒന്നര രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ കോൾ-സന്ദേശക്കൈമാറ്റ രീതിക്ക് സമ്പൂർണ മാറ്റം വരുമെന്ന സൂചനയാണ് മന്ത്രി വൈഷ്ണവ് നൽകിയത്. പുനർരൂപീകരണമാണ് സർക്കാറിന്റെ ലക്ഷ്യം. ഡിജിറ്റൽ ലോകത്തെ ഇടപാടുകൾക്ക് പരിപൂർണ്ണമായി നവീകരിച്ച നിയമങ്ങൾ കൊണ്ടുവന്നേക്കും. അതേസമയം, ലോകത്ത് വിവിധ രാജ്യങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഇന്ത്യയിൽ കോപ്പിയടിച്ചു നടപ്പാക്കാനല്ല ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മറിച്ച് ഇന്ത്യ നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ലോകം നോക്കി പഠിക്കുകയാണ് ചെയ്യേണ്ടത്. അതൊരുവലിയ ലക്ഷ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ മറ്റൊരു രാജ്യത്തും ഇല്ലാത്ത തരത്തിലുള്ള നിയമങ്ങൾ ഇന്ത്യ നടപ്പിലാക്കിയാൽ അത്ഭുതപ്പെടേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP