Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും തരൂരിനോട് പൂർണ്ണ തൃപ്തി; മത്സരിക്കണമെന്നും ആരേയും പരസ്യമായി പിന്തുണയ്ക്കില്ലെന്നും ആവർത്തിച്ച് ഗാന്ധി കുടുംബം; ഗലോട്ടിനെ ഇറക്കി രാജസ്ഥാനെ നശിപ്പിച്ചതിലും പങ്ക് കേരളാ നേതാവിന് മാത്രം; മനീഷ് തിവാരി മത്സരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പും ഒഴിവാകും; ചിലരുടെ 'തരൂർ ഭയം' കോൺഗ്രസിനെ നശിപ്പിക്കുന്ന കഥ

സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും തരൂരിനോട് പൂർണ്ണ തൃപ്തി; മത്സരിക്കണമെന്നും ആരേയും പരസ്യമായി പിന്തുണയ്ക്കില്ലെന്നും ആവർത്തിച്ച് ഗാന്ധി കുടുംബം; ഗലോട്ടിനെ ഇറക്കി രാജസ്ഥാനെ നശിപ്പിച്ചതിലും പങ്ക് കേരളാ നേതാവിന് മാത്രം; മനീഷ് തിവാരി മത്സരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പും ഒഴിവാകും; ചിലരുടെ 'തരൂർ ഭയം' കോൺഗ്രസിനെ നശിപ്പിക്കുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ശശി തരൂരിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധിയും പിന്തുണ അറിയിക്കുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നത് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾക്ക്. എഐസിസി അധ്യക്ഷനായി തരൂർ എത്തിയാൽ സ്ഥാനം പോകുമെന്ന ചിലരുടെ ഭയമാണ് ഇതിനെല്ലാം കാരണം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ശശി തരൂരിന് പൂർണ്ണ പിന്തുണയാണ് മത്സരത്തിൽ വാഗ്ദാനം ചെയ്യുന്നത്. ആരേയും പരസ്യമായി പിന്തുണയ്ക്കില്ലെന്നും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും തരൂരിനോട് രാഹുൽ ഗാന്ധിയും പറഞ്ഞു. ഇതോടെ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന നിലയിൽ അശോക് ഗലോട്ടിനെ അടക്കം മത്സരിപ്പിക്കാൻ ശ്രമിക്കുന്നത് കേരളാ നേതാവാണെന്ന ചർച്ചയാണ് സജീവമാകുന്നത്.

കോൺഗ്രസിന് നിലവിൽ ഭരണമുള്ള പ്രധാന സംസ്ഥാനമാണ് രാജസ്ഥാൻ. വീണ്ടും അധികാരത്തിൽ എത്താൻ സാധ്യതയുള്ള സ്ഥലം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളുള്ളപ്പോഴാണ് ഗലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിച്ച് മുഖ്യമന്ത്രിയായി പുതിയൊരാളെ എത്തിക്കാനുള്ള നീക്കം ചിലർ നടത്തിയത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ അത് എതിർക്കേണ്ടതില്ലെന്ന് ഗാന്ധി കുടുംബവും തീരുമാനം എടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയായി താൻ അഗ്രഹിക്കുന്നവർ വരണമെന്ന കടുംപിടിത്തമാണ് ഗലോട്ടിനുള്ളത്. 82 എംഎൽഎമാരുടെ പിന്തുണയോടെ സച്ചിൻ പൈലറ്റിനെ നിഷേധിക്കുകയും ചെയ്തു. ഇതോടെ രാജസ്ഥാൻ കോൺഗ്രസ് വലിയ പ്രതിസന്ധിയിലായി. എന്തിനാണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

ഇതിനെല്ലാം പിന്നിൽ ഹൈക്കമാണ്ടിൽ സ്വാധീനമുള്ള നേതാവാണ്. തരൂർ എഐസിസി അധ്യക്ഷനായാൽ സ്ഥാനം പോകുമെന്ന് ഭയമുള്ള വ്യക്തി. തരൂരിന് ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലെന്ന് വരുത്താനും കേരളത്തിൽ നിന്ന് പോലും വോട്ട് കിട്ടാതിരിക്കാനും കളികൾ നടത്തി. ഇതിൽ വീണ ചിലർ തരൂരിനെ പരസ്യമായി തള്ളി പറയുകയും ചെയ്തു. ഇതിനിടെയാണ് പാലക്കാട്ടെ ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയെ കാണാൻ തരൂർ പറന്നെത്തിയത്. തരൂർ ഫോണിൽ സംസാരിക്കണമെന്ന് പറഞ്ഞപ്പോഴായിരുന്നു തരൂരിന്റെ നേരിട്ടുള്ള വരവ്. ഇതോടെ ഗാന്ധി കുടുംബം തരൂരിന് എതിരല്ലെന്ന സന്ദേശമാണ് കേരളത്തിൽ വച്ചു തന്നെ രാഹുൽ നൽകുന്നത്. ഇതിനിടെയാണ് രാജസ്ഥാനിൽ പ്രതിസന്ധി മൂർച്ഛിക്കുന്നതും.

സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും തരൂരിനോട് പൂർണ്ണ തൃപ്തിയാണെന്നതാണ് വസ്തുത. തനിക്ക് പിണക്കില്ലെന്ന സന്ദേശം പാലക്കാട്ടെ ചർച്ചയിലൂടെ തരൂർ നൽകുന്നു. എന്നാൽ ദേശീയ തലത്തിൽ അടക്കം രാഹുലിന്റെ വിശ്വസ്തൻ എന്ന് നടിക്കുന്നവർ തരൂരിനെ നിലപാട് എടുക്കുന്നു. ഗലോട്ട് മത്സരത്തിൽ നിന്ന് മാറിയാൽ ദിഗ് വിജയ് സിംഗിനേയോ മുകൾ വാസ്‌നിക്കിനേയോ മത്സരിപ്പിക്കാനും കരുക്കൾ നീക്കുന്നു. ഇവരെ ഔദ്യോഗിക സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനാണ് തരൂരിനെ ഭയക്കുന്ന നേതാവിന്റെ നീക്കം. ജി 23 പ്രതിനിധിയായ മനീഷ് തിവാരിയെ മൂന്നാം സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചതും ഈ നേതാവാണ്. എന്നാൽ മനീഷ് തിവാരി മത്സരിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

തരൂരിനോട് മത്സരിക്കണമെന്നും ആരേയും പരസ്യമായി പിന്തുണയ്ക്കില്ലെന്നും ആവർത്തിക്കുകയാണ് ഗാന്ധി കുടുംബം; ഗലോട്ടിനെ ഇറക്കി രാജസ്ഥാനെ നശിപ്പിച്ചതിലും പങ്ക് കേരളാ നേതാവിന് മാത്രമാണ് ഹൈക്കമാണ്ടിലെ ചില ഉന്നത നേതാക്കൾ മറുനാടനോട് പറഞ്ഞു. മനീഷ് തിവാരി മത്സരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പും ഒഴിവാകും എന്ന അവസ്ഥ പോലുമുണ്ട്. എന്നാൽ ഇതൊഴിവാക്കി തരൂരിനെ തോൽപ്പിച്ച് മറ്റൊരാളെ അധ്യക്ഷനാക്കാനാണ് കളി നടക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയെ കാണാൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂർ എത്തിയത് പാരവയ്‌പ്പുകാരെ ഞെട്ടിച്ചിട്ടുണ്ട്. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്.

തിങ്കളാഴ്ച രാവിലെയാണ് പട്ടാമ്പിയിലെ സ്വകാര്യ ഹോട്ടലിലേക്ക് തരൂർ എത്തിയത്. രാജസ്ഥാൻ മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് അശോക് ഗഹ്ലോത്തിനോടുള്ള ഹൈക്കമാൻഡിന്റെ അതൃപ്തി കടുക്കുന്നതിനിടെയാണ് തരൂർ-രാഹുൽ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ആരും ഔദ്യോഗികസ്ഥാനാർത്ഥിയല്ലെന്നും ചിലരുടെ എതിർപ്പിനെ കാര്യമായി എടുക്കുന്നില്ലെന്നും തരൂർ പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിച്ച് അതിന് അംഗീകാരം ലഭിച്ചാലല്ലേ, ശരിക്കും സ്ഥാനാർത്ഥി എന്നു പറയാനാകൂ. പക്ഷേ ഞാൻ പത്രിക വാങ്ങി. ജനങ്ങളെ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. നിങ്ങൾ പ്രതീക്ഷിച്ചോളൂ... മുപ്പതാം തീയതി വീണ്ടും സംസാരിക്കാം-ഇതാണ് തരൂരിന്റെ പിന്തുണ.

കേരളത്തിൽനിന്ന് നിശ്ചയമായും പലരും പിന്തുണ തരും. ചിലർക്ക് ആ താൽപര്യമില്ലെങ്കിൽ, അത് കാര്യമാക്കുന്നില്ല. പാർട്ടിക്കകത്തും ജനാധിപത്യത്തിൽ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാൻ ജനങ്ങൾക്ക് അവകാശമില്ലേ ? - തരൂർ ആരാഞ്ഞു. ചിലരുടെ പിന്തുണ നൂറുശതമാനം ഉണ്ട്. പല സ്ഥാനാർത്ഥികൾ ഉണ്ടാവണമെന്നാണ് തന്റെ അഭ്യർത്ഥന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരിച്ചെത്തിയ ശേഷം സംസാരിക്കാമെന്ന് പറഞ്ഞാണ് തരൂർ, രാഹുൽ ഉണ്ടായിരുന്ന ഹോട്ടലിന് അകത്തേക്ക് പോയത്. രാഹുലുമായി ഫോണിൽ സംസാരിച്ച ശേഷമാണ് താൻ എത്തിയതെന്നും തരൂർ പറഞ്ഞിരുന്നു.

അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട് പോയിട്ടുണ്ട്. രാജസ്ഥാനിൽ ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡിന്റെ മനം മാറ്റം. ഗെലോട്ടിന് പകരം മുകൾ വാസ്‌നിക്, ദിഗ് വിജയ് സിങ് എന്നിവരുടെ പേരുകളാണ് ചിലരുടെ പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. രാവിലെ നിരീക്ഷകരോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട് ആവർത്തിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാർട്ടി വിശ്വസ്തർക്കേ വിട്ടു നൽകൂയെന്നും ഗെലോട്ട് ആവർത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡും നിലപാട് കടുപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP