Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി-20 പെരുന്നാൾ കൊടിയേറി; പള്ളി പരിസരത്തെ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ കൊടിയുയർത്തി

കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി-20 പെരുന്നാൾ കൊടിയേറി; പള്ളി പരിസരത്തെ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ കൊടിയുയർത്തി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി-20 പെരുന്നാൾ കൊടിയേറി.പള്ളിയിലും പരിസരത്തുമായി തിങ്ങിനിറഞ്ഞിരുന്ന വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ കൊടിയുയർത്തി. പള്ളിയിൽ കബറടങ്ങിയിട്ടുള്ള യൽദോ മോർ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാൾ.ഈ വർഷം 337 -ാമത് ഓർമ്മപ്പെരുന്നാളാണ് ആഘോഷിക്കുന്നത്.

ഏലിയാസ് മാർ യൂലിയോസ് മെത്രാപൊലീത്ത, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവരും വികാരിക്കൊപ്പം കൊടി ഉയർത്തൽ ചടങ്ങിൽ പങ്കാളികളായി. എം എൽ എ മാാരായ ആന്റണി ജോൺ ,മാത്യു കുഴൽ നാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. എം. ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ജെസ്സി സാജു,ടി. കെ. ചന്ദ്ര ശേഖരൻ, ഷൈജെന്റ് ചാക്കോ, കൗൺസിലർ മാരായ എ. ജി. ജോർജ്, കെ. എ. നൗഷാദ,ഭാനുമതി രാജു എന്നിവരും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും സന്നിഹിതരായിരുന്നു.

ചടങ്ങിന്റെ സുഗമമായി നടത്തിപ്പിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായ -സഹകരങ്ങളുമായി ട്രസ്റ്റിമാരായ അഡ്വ.സിഐ ബേബി, ബിനോയി മണ്ണംഞ്ചേരിൽ, ബിനോയ് ദാസ്, ജോമോൻ പാലക്കാടൻ, പി. വി പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവരും എത്തിയിരുന്നു. ആഘോഷ പരിപാടികൾ ഒക്ടോബർ 4-നാണ് സമാപിക്കുക.ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പൊലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും സഭയിലെ മറ്റ് മെത്രപ്പൊലീത്തമാരുടെ സഹ കാർമ്മികത്വത്തിലുമാണ് ആഘോഷ പരിപാടികൾ നടക്കുക.

മെത്രാപ്പൊലീത്തമാരായ ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് , അഭി.ഡോ.എബ്രാഹാം മോർ സേവേറിയോസ് , ഏലിയാസ് മോർ യൂലിയോസ് അഭി.ഡോ. ഏലിയാസ് മോർ അത്താനാസിയോസ് , മാത്യൂസ് മോർ ഈവാനിയോസ് ,മാത്യൂസ് മോർ അപ്രേം , മർക്കോസ് മോർ ക്രിസ്റ്റഫോറസ് എന്നിവർ ചടങ്ങുകളിൽ സംബന്ധിക്കും. ഒക്ടോബർ 2,3 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.പ്രധാന പെരുന്നാൾ ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്തുനിന്നമായി പള്ളിയിലേയ്ക്ക് വിശ്വാസികൾ ഒഴുകിയെത്തും.

2- ന് രാത്രി 10-ന് നഗരം ചുറ്റി നടക്കുന്ന പ്രദക്ഷിണത്തിൽ പള്ളിയിലെത്തുന്ന വിശ്വാസി സമൂഹം ഒന്നടങ്കം പങ്കാളികളാവും.പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ തന്നെ വേണിവരും.പെരുന്നാൾ കൊടിയേറിയതോടെ നഗരം ആക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാലായിക്കഴിഞ്ഞു.പെരുന്നാളിന്റെ വരവറിയിച്ച് നഗരത്തിൽ പലഭാഗത്തും ഒരാഴ്ച മുമ്പെ വഴിവാണിഭക്കാർ ഇടംപിടിച്ചിരുന്നു.

വരും ദിവസങ്ങളിൽ നഗരം നഗരം വർണ്ണവിസ്മയങ്ങളാൽ സമ്പന്നമാവും.വൈവിധ്യങ്ങളായ വൈദ്യുത ദീപാലങ്കരാങ്ങസ്ഥാപനങ്ങൾ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് നടത്തിപ്പുകാർ. പെരുന്നാൾ ദിനങ്ങളിൽ നഗരവീഥികൾ വിശ്വാസികളെക്കൊണ്ട് നിറയും.വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ് ഇക്കൊല്ലത്തെ പെരുന്നാളിനെ നോക്കികാണുന്നത്.ഈമാസം 29 മുതൽ ഒക്ടോബർ 9 വരെ പള്ളിയിലെ ദീപാലങ്കാരം ഉണ്ടാവുമെന്ന് പള്ളി അധികൃതർ അറയിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാര്യമായ ആഘോഷ പിരപാടികൾ നടന്നിരുന്നില്ല.ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളതിനാൽ വിശ്വാസികളുടെ പ്രവാഹം വർദ്ധിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP