Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് നേതാക്കൾക്കായി ലുക്ക്ഔട്ട് നോട്ടീസ്; ഹർത്താലിന് ആഹ്വാനം ചെയ്ത ശേഷം മുങ്ങിയ അബ്ദുൾ സത്താറും സി എ റൗഫും എവിടെയെന്ന് ആർക്കും അറിയില്ല; എൻഐഎ റെയ്ഡ് തുടരാൻ തീരുമാനിച്ചതോടെ കേരളാ പൊലീസും കർശന നടപടിക്ക്; ഹർത്താൽ ദിനത്തിലെ അക്രമത്തിൽ 274 പേർകൂടി അറസ്റ്റിൽ

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് നേതാക്കൾക്കായി ലുക്ക്ഔട്ട് നോട്ടീസ്; ഹർത്താലിന് ആഹ്വാനം ചെയ്ത ശേഷം മുങ്ങിയ അബ്ദുൾ സത്താറും സി എ റൗഫും എവിടെയെന്ന് ആർക്കും അറിയില്ല; എൻഐഎ റെയ്ഡ് തുടരാൻ തീരുമാനിച്ചതോടെ കേരളാ പൊലീസും കർശന നടപടിക്ക്; ഹർത്താൽ ദിനത്തിലെ അക്രമത്തിൽ 274 പേർകൂടി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകുക. റെയ്ഡിനിടയിൽ ഒളിവിൽപോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കുന്നു. കോടികളുടെ നാശനഷ്ടം വരുത്തുന്ന വിധത്തിലായിരുന്നും ഈ ഹർത്താൽ അരങ്ങേറിയത്.

തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവിൽ കഴിയുന്ന പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നൽ പരിശോധനയ്ക്കിടയിൽ ഒളിവിൽപോകുകയായിരുന്നു. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങൾ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിച്ചതിലും ഇരുവർക്കും പങ്കുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുൾ സത്താർ, റൗഫ് പാലക്കാട് പട്ടാമ്പി സ്വദേശിയും.

നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലായപ്പോൾ കേരളത്തിലെ സംഘടനാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നതിനാണ് നേതാക്കൾ ഒളിവിൽപോയതെന്നും ഒളിവിലുരുന്നാണ് എൻഐഎ റെയ്ഡിനെതിരെ ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. എൻഐഎ ഓഫീസിൽ പ്രതികൾ കീഴടങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒട്ട് നോട്ടീസും പുറപ്പെടുവിക്കാൻ എൻഐഎ ശ്രമം തുടങ്ങിയത്.

സംസ്ഥാനത്തെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധനാ ഫലം ലഭിച്ചാൽ ഉടൻ കോടതിയിൽ അപേക്ഷ നൽകും. കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഈമാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നൽകിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളിൽ പ്രതികളുമായി തെളിവെടുപ്പും ഉണ്ടാകും. എൻഐഎ റെയ്ഡിനെതിരെ ഹർത്താലിന് ആഹ്വാനം ചെയ്തിന് ഇരു നേതാക്കൾക്കെതിരെ പൊലീസും നിയമനടപടി തുടങ്ങിയിട്ടുണ്ട്.

ഹർത്താലിൽ അതിക്രമം നടത്തിയവർക്കെതിരെ കർശന നടപടിക്കാണ് കേരളാ പൊലീസും ഒരുങ്ങുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ അക്രമത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 274 പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം 1,013 പേരാണ് അറസ്റ്റിലായത്. ഇതോടെ ആകെ അറസ്റ്റിലായവർ 1287 ആയി. പുതുതായി 27 കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ, അക്രമവുമായി ബന്ധപ്പെട്ടു കേരളത്തിൽ ഇതു വരെ രജിസ്റ്റർ ചെയ്ത കേസുകൾ 308 ആയി. 834 പേർ കരുതൽ തടങ്കലിലാണ്. കോട്ടയത്താണു കൂടുതൽ അറസ്റ്റ് 215.

പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തിനുപോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞതിന് 2 പേർ അറസ്റ്റിലായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ തടി മാർക്കറ്റിനു സമീപം കെഎസ്ആർടിസി ബസിന്റെ ചില്ലു തകർത്ത കേസിൽ 3 പേരും ചാവക്കാട്ട് സ്‌കൂട്ടറിൽ സഞ്ചരിച്ച് വാഹനങ്ങൾ ആക്രമിച്ച കേസിൽ 2 പേരും അറസ്റ്റിലായി. ഹർത്താൽ അക്രമണവുമായി ബന്ധപ്പെട്ട് കോഴിക്കോട് 5 പേർ കൂടി അറസ്റ്റിലായി. മോഡേൺ ബസാർ സ്റ്റീൽ കോംപ്ലക്‌സിനു സമീപം കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത സംഭവത്തിലും നടക്കാവിലും സിവിൽ സ്റ്റേഷനു സമീപവും കെഎസ്ആർടിസി ബസ് തകർത്ത സംഭവത്തിലുമാണ് അറസ്റ്റ്.

കണ്ണൂർ കൂത്തുപറമ്പ് വലിയവെളിച്ചം മരിയൻ അപ്പാരൽസിലേക്കു തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന ബസ് തടഞ്ഞ് താക്കോൽ പിടിച്ചുവാങ്ങിയ സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP