Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാനസിക വെല്ലുവിളി നേരിടുന്ന മകൾക്ക് ഭക്ഷണം വാരി നൽകി അമ്മ റോബോട്ട്; കൂലിപ്പണിക്കാരൻ രൂപകൽപന ചെയ്ത 'മാ റോബോട്ടിന്' ഗോവ ഇന്നവേഷൻ കൗൺസിലിന്റെ പിന്തുണ

മാനസിക വെല്ലുവിളി നേരിടുന്ന മകൾക്ക് ഭക്ഷണം വാരി നൽകി അമ്മ റോബോട്ട്; കൂലിപ്പണിക്കാരൻ രൂപകൽപന ചെയ്ത 'മാ റോബോട്ടിന്' ഗോവ ഇന്നവേഷൻ കൗൺസിലിന്റെ പിന്തുണ

സ്വന്തം ലേഖകൻ

പനജി: കൂലിപ്പണിക്കാരനായ ബിപിൻ കദം നിർമ്മിച്ച ' അമ്മ റോബട്ടിന്' ഗോവൻ സർക്കാരിന്റെ സ്‌നേഹ ഹസ്തം. മാനസിക വെല്ലുവിളി നേരിടുന്ന മകൾക്ക് ഭക്ഷണം നൽകാൻ ബിപിൻ കദം രൂപകൽപന ചെയ്ത' മാ റോബട്ടിന് ' ഗോവ ഇന്നവേഷൻ കൗൺസിലിന്റെ പിന്തുണ ലഭിച്ചു. കിടപ്പുരോഗികൾക്ക് ഭക്ഷണം നൽകുന്ന അമ്മ റോബട്ടിന്റെ വാണിജ്യ സാധ്യത കണ്ടെത്തി കൂടുതൽ മികവുറ്റതാക്കാനുള്ള സാമ്പത്തിക സഹായം കൗൺസിൽ നൽകും.

ബിപിൻ കദമിന്റെ 15 വയസ്സുള്ള മകൾ പ്രജക്ത കട്ടിലിൽ നിന്ന് അനങ്ങാൻ കഴിയാതെ കിടപ്പിലാണ്. മകൾക്ക് ആശ്രയമായിരുന്ന ഭാര്യയും കിടപ്പിലായി. ഇതോടെയാണ് കുട്ടിക്ക് ഭക്ഷണം നൽകാൻ റോബട് എന്ന ആശയത്തിലേക്കു ബിപിൻ കടന്നത്. നാലു മാസത്തെ പലതരം അന്വേഷണങ്ങൾക്കൊടുവിലാണ് മകളുടെ ശബ്ദം തിരിച്ചറിഞ്ഞ് ഭക്ഷണം നൽകുന്ന റോബട്ടിന് ബിപിൻ രൂപം കൊടുത്തത്.

'ഞാൻ ജോലി കഴിഞ്ഞുവരുമ്പോൾ അവളുടെ മുഖത്തെ സംതൃപ്തി കാണുമ്പോൾ എല്ലാം മറക്കും. ഇത്തരം ഒരുപാടു കുട്ടികൾക്ക് ഈ റോബട് പ്രയോജനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിർഭർ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതുപോലെ എന്റെ മകൾക്കും സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയണമെന്നു തോന്നി ' ബിപിൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP