Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അങ്കിതയെ വകവരുത്തിയത് റിസോർട്ടിലെ അതിഥികൾക്കൊപ്പം കിടക്ക പങ്കിടാൻ നോ പറഞ്ഞതിന്; എട്ട് മാസങ്ങൾക്ക് മുൻപ് അതേ റിസോർട്ടിൽ നിന്ന് പ്രിയങ്ക എന്ന പെൺകുട്ടിയുടെ തിരോധാനവും; അന്വേഷണം വേണമെന്ന് ആവശ്യം ശക്തം; നാടകീയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ അങ്കിതയുടെ മൃതദേഹം സംസ്‌കരിച്ചു; പുൽകിത് ആര്യയ്ക്ക് ഇനി രക്ഷയില്ല

അങ്കിതയെ വകവരുത്തിയത് റിസോർട്ടിലെ അതിഥികൾക്കൊപ്പം കിടക്ക പങ്കിടാൻ നോ പറഞ്ഞതിന്; എട്ട് മാസങ്ങൾക്ക് മുൻപ് അതേ റിസോർട്ടിൽ നിന്ന് പ്രിയങ്ക എന്ന പെൺകുട്ടിയുടെ തിരോധാനവും; അന്വേഷണം വേണമെന്ന് ആവശ്യം ശക്തം; നാടകീയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ അങ്കിതയുടെ മൃതദേഹം സംസ്‌കരിച്ചു; പുൽകിത് ആര്യയ്ക്ക് ഇനി രക്ഷയില്ല

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ഉത്തരാഖണ്ഡിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി പ്രവർത്തിച്ചുവരുന്നതിനിടെ കൊല്ലപ്പെട്ട 19-കാരിയുടെ മൃതദേഹം നാടകീയമായ സംഭവ വികാസങ്ങൾക്കൊടുവിൽ സംസ്‌കരിച്ചു. യുവതിയുടെ കുടുംബാംഗങ്ങൾ സമ്മതം നൽകിയതിനെ തുടർന്നായിരുന്നു അന്തിമകർമങ്ങൾ നടത്തിയത്. യുവതിയുടെ കൊലപാതകത്തെ തുടർന്ന് വൻ പ്രതിഷേധമാണ് നടക്കുന്നത്.

അങ്കിത ഭണ്ഡാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധം അലതള്ളുന്നുണ്ട്. #JusticeForAnkita എന്ന ഹാഷ്ടാഗോടെയാണ് അങ്കിതയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉയരുന്നത്. കേസിൽ അറസ്റ്റിലായ പ്രതി പുൽകിത് ആര്യയുടെ പിതാവ് വിനോദ് ആര്യയെയും സഹോദരൻ അങ്കിത് ആര്യയെയും ബിജെപിയിൽനിന്ന് പുറത്താക്കി. സംഭവം നടന്ന റിസോർട്ടിന് നാട്ടുകാർ തീയിട്ടു. റിസോർട്ടിന്റെ ഒരുഭാഗം ഇന്നലെ സർക്കാർ പൊളിച്ചുനീക്കിയിരുന്നു.

പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഋഷികേശിനടുത്തുള്ള റിസോർട്ടിൽ വച്ച് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ (19) കൊലപ്പെടുത്തിയെന്നാണ് കേസ്. തിങ്കളാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. അങ്കിതയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. റിസോർട്ടിൽ എത്തുന്നവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.

യുവതിയുടെ കൊലപാതകത്തെ തുടർന്ന് റിസോർട്ട് പൊളിച്ചുനീക്കിയതിലും കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവിന്റെ മകനായ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് പൊളിച്ചു നീക്കിയത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.

അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടും യുവതിയുടെ ബന്ധുക്കളും പ്രദേശവാസികളും ശ്രീനഗർ-കേദാർനാഥ് ദേശീയപാത ഉപരോധിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നില്ല. ഡോക്ടർമാരുടെ നാലംഗസംഘമാണ് മൃതദേഹ പരിശോധന നടത്തിയത്. കുടുംബാംഗങ്ങൾ മാത്രമാണ് യുവതിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതെന്നും അങ്കിതയുടെ കുടുംബവുമായി നിരന്തരബന്ധം പുലർത്തുന്നുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് വിജയ് ജോഗ്ദാന്ദെ അറിയിച്ചു.

യുവതിയുടെ മരണത്തിൽ റിസോർട്ട് ഉടമ പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസിസ്റ്റന്റ് മാനേജർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കിതയെ കാൺമാനില്ലെന്ന് ആദ്യം പരാതി നൽകിയത് പ്രതികൾ തന്നെയായിരുന്നു. പിന്നീട് പെൺകുട്ടിയെ മരിച്ച നിലയിൽ ഒരു കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തിരിച്ചറിഞ്ഞത്. സംഭവത്തെ തുടർന്ന് പുൽകിത് ആര്യയുടെ അച്ഛൻ വിനോദ് ആര്യയയേയും സഹോദരൻ അങ്കിത് ആര്യയേയും ബിജെപി പുറത്താക്കിയിരുന്നു. എന്നാൽ തങ്ങൾ രാജി വെക്കുകയായിരുന്നുവെന്നാണ് വിനോദ് ആര്യ അവകാശപ്പെട്ടത്. കൂടാതെ, പുൽകിത് ആര്യ തങ്ങളോടൊപ്പമല്ല താമസമെന്നും വിനോദ് ആര്യ പറഞ്ഞു.

അതേ സമയം, അങ്കിതയ്ക്ക് മുമ്പ് മറ്റൊരു പെൺകുട്ടിയും ഇതേവിധത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എട്ട് മാസങ്ങൾക്ക് മുമ്പ് അങ്കിതയുടെ സ്ഥലമായ പൗരി ഗഡ്വാളിൽ നിന്നുള്ള മറ്റൊരു പെൺകുട്ടിയെ റിസോർട്ടിൽ നിന്ന് കാണാതായെന്ന സൂചനയുണ്ട്. എന്നാൽ കാണാതായ പെൺകുട്ടി തന്റെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈവശപ്പെടുത്തി ഒളിച്ചോടിയതാണെന്നാണ് പുൽകിത് ആര്യ അന്ന് മൊഴി നൽകിയത്. അങ്കിതയുടെ കൊലപാതകത്തെ തുടർന്ന് ആ കേസിലും പൊലീസ് അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. പ്രിയങ്ക എന്നു പേരായ പെൺകുട്ടിയുടെ തിരോധാനമാണ് ചര്ഡച്ചകളിൽ നിറയുന്നത്.

നിർണായകമായി വാട്‌സ് ആപ്പ് ചാറ്റുകൾ

അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ സുഹൃത്തുക്കൾ നൽകിയ മൊഴികളും വാട്സാപ്പ് ചാറ്റുകളും സുപ്രധാന തെളിവുകളായി മാറി. സെപ്റ്റംബർ 18-ാം തീയതി, അങ്കിതയെ കാണാതായ ദിവസം ഇവർ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഫോണിൽ വിളിച്ചിരുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അങ്കിത റിസോർട്ടിലെ ഷെഫ് ആയ മൻവീർ സിങ് ചൗഹാനെ വിളിച്ചത്. റിസോർട്ടിൽനിന്ന് തന്റെ ബാഗ് എത്തിക്കണമെന്നായിരുന്നു അങ്കിത ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ബാഗുമായി മറ്റൊരു ജീവനക്കാരൻ പോയെങ്കിലും അങ്കിതയെ കണ്ടില്ലെന്നും ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

സംഭവദിവസം അങ്കിത ഭണ്ഡാരി, കേസിലെ ഒന്നാംപ്രതിയും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യ, മറ്റുപ്രതികളായ റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, പുൽകിത് ഗുപ്ത എന്നിവർക്കൊപ്പം ഋഷികേശിലേക്ക് പോയിരുന്നു. ഇവിടെനിന്ന് തിരികെ റിസോർട്ടിലേക്ക് വരുന്നതിനിടെ ചില്ല റോഡിൽവെച്ച് മൂന്ന് യുവാക്കളും മദ്യപിക്കാനായി വാഹനം നിർത്തി. തുടർന്ന് അങ്കിത ഇവർക്ക് വേണ്ടി അവിടെ കാത്തിരുന്നു. ഇതിനിടെയാണ് പ്രതികളും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായത്.

റിസോർട്ടിലെത്തുന്ന അതിഥികളുമായി കിടക്ക പങ്കിടാൻ പ്രതികൾ അങ്കിതയെ നിർബന്ധിച്ചിരുന്നു. എന്നാൽ യുവതി ഇതിനെ എതിർത്തു. സംഭവദിവസവും ഇതേച്ചൊല്ലിയാണ് വഴക്കുണ്ടായത്. റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളിൽ യുവതി മറ്റുപ്രതികളെ കുറപ്പെടുത്തി. ഇത് പിന്നീട് വഴക്കിൽ കലാശിച്ചെന്നും പ്രതികൾ യുവതിയെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.

അങ്കിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില വാട്സാപ്പ് ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉറ്റസുഹൃത്തിന് അങ്കിത അയച്ച ചില വാട്സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിസോർട്ട് ഉടമകൾ തന്നെ വേശ്യാവൃത്തിക്കായി നിർബന്ധിക്കുന്നതിനെക്കുറിച്ചാണ് ഈ ചാറ്റുകളിൽ സൂചിപ്പിച്ചിരുന്നത്. റിസോർട്ട് ഉടമയും മാനേജർമാരും അതിഥികൾക്ക് താൻ പ്രത്യേകസേവനം നൽകണമെന്ന് ആവശ്യപ്പെട്ട് സമ്മർദം ചെലുത്തുകയാണെന്നായിരുന്നു അങ്കിതയുടെ വെളിപ്പെടുത്തൽ. താൻ പാവപ്പെട്ട ആളാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വിൽക്കില്ലെന്നും സുഹൃത്തിന് അയച്ച വാട്സാപ്പ് ചാറ്റിൽ അങ്കിത പറഞ്ഞിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഏറെ നിർണായകമായതും ഈ വാട്സാപ്പ് ചാറ്റുകളാണ്.

സെപ്റ്റംബർ 18-ാം തീയതി മുതലാണ് അങ്കിതയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷം ആരംഭിക്കുകയും കഴിഞ്ഞദിവസം ചില്ല പവർഹൗസിനടുത്ത കനാലിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP