Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിജെപി സംസ്ഥാന കാര്യാലയം പണിയുന്നതിന്റെ മറവിൽ സ്വന്തമായി വീടു നിർമ്മാണം നടത്തിയ ബിജെപി സംസ്ഥാന നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കുക; നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചും അന്വേഷിക്കണം; ജെ പി നദ്ദ എത്തുന്നതിന് മുമ്പ് സേവ് ബിജെപി ഫോറത്തിന്റെ പേരിൽ തിരുവനന്തപുരം നഗരത്തിൽ പോസ്റ്ററുകൾ

ബിജെപി സംസ്ഥാന കാര്യാലയം പണിയുന്നതിന്റെ മറവിൽ സ്വന്തമായി വീടു നിർമ്മാണം നടത്തിയ ബിജെപി സംസ്ഥാന നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കുക;  നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചും അന്വേഷിക്കണം; ജെ പി നദ്ദ എത്തുന്നതിന് മുമ്പ് സേവ് ബിജെപി ഫോറത്തിന്റെ പേരിൽ തിരുവനന്തപുരം നഗരത്തിൽ പോസ്റ്ററുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിൽ അടിമുടി ഗ്രൂപ്പിസം ഗ്രഹിച്ചിരിക്കയാണ്. വി മുരളീധരൻ വിഭാഗം നേതാക്കളും പി കെ കൃഷ്ണദാസ് അനുകൂലികളും രണ്ടു ചേരിയിൽ നിന്നും പോരടിക്കുമ്പോൾ പാർട്ടിക്ക് മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. അതേസമയം കെ സുരേന്ദ്രൻ പക്ഷം അണികളുടെ വികാരം കണക്കിലെടുക്കാതെ തോന്നിയതു പോലെ മുന്നോട്ടു പോകുന്നുവെന്ന പരാതിയാണ് ബിജെപി അണികൾക്കുള്ളത്. കേരളത്തിൽ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് നേതാക്കളുടേതെന്നും ഇവർ വിമർശനം ഉയർത്തുന്നു.

ഇതിനിടെ കേരളത്തിലെ പാർട്ടിയുടെ ദയനീയാവസ്ഥ കണ്ടാണ് ദേശീയ നേതാക്കൾ കേരളത്തിലേക്ക് സന്ദർശനം നടത്തുന്നത്. എന്നാൽ, ദേശീയ നേതാക്കളുടെ സന്ദർശനവും പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളിക്ക് ഊർജ്ജം പകരുകയാണ് ചെയ്യുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്നലെയാണ് കേരളത്തിൽ എത്തിയത്. ഇന്ന് അദ്ദേഹം തിരുവനന്തപുരം അടക്കം സന്ദർശിക്കാൻ ഇരിക്കവേ ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ തിരുവനന്തപുരം നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

സേവ് ബിജെപി ഫോറത്തിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പ്രധാനമായി കുറ്റപ്പെടുത്തുന്നത് ബിജെപി സംസ്ഥാന നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ്. ഇനിയും പൂർത്തിയാക്കാതെ മുടന്തി നീങ്ങുന്ന ബിജെപി സംസ്ഥാന ഓഫീസ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നു പോസ്റ്ററിൽ ആവശ്യപ്പെടുന്നു. ബിജെപി സംസ്ഥാന കാര്യാലയം പണിയുന്നതിന്റെ മറവിൽ സ്വന്തമായി വീടു നിർമ്മാണം നടത്തിയ ബിജെപി സംസ്ഥാന നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചും അന്വേഷിക്കണം പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം ജില്ലാ ഓഫീസ് ഉദ്ഘാടനത്തിൽ ദേശീയ പ്രസിഡന്റ് ജെ പി നദ്ദ ഇന്ന് വരാനിരിക്കേയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഇരിക്കുന്ന തൈക്കാട്, പുതിയ ജില്ലാ കമ്മറ്റി ഓഫീസാ മേട്ടുക്കട തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ വന്നിരിക്കുന്നത്. പാർട്ടിയിലെ അതൃപ്തരായ ഒരു വിഭാഗമാണ് സേവ് ബിജെപി ഫോറത്തിന്റെ പേരിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്ന്ത എന്നാണ് സൂചനകൾ.

ഓഫീസ് ഉദ്ഘാടനത്തിനായി വെച്ചിരിക്കുന്ന ഫ്‌ളക്‌സുകളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഇന്നാണ് തിരുവനന്തപുരത്ത് പുതിയ ജില്ലാ കമ്മറ്റി ഓഫീസ് ജെ പി നദ്ദ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷിച്ച വളർച്ചയുണ്ടാകാത്തതിൽ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കൾക്ക് വലിയ അതൃപ്കിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ദേശിയ അദ്ധ്യക്ഷൻ കേരളത്തിൽ എത്തിയിരിക്കുന്നത്.

എത്ര ശ്രമിച്ചിട്ടും രക്ഷപ്പെടാത്ത കേരളത്തിലെ പാർട്ടിയുടെ ദയനീവാസ്ഥ നേരിട്ടറിയാനാണ് ദേശീയ അധ്യക്ഷൻ തിരക്കിട്ട് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെ കുറിച്ച് കിട്ടിയതും നല്ല റിപ്പോർട്ടുകളല്ല. വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ് പാർട്ടി നേരിടുന്ന പ്രധാനവെല്ലുവിളിയെന്നാണ് ഒരു വിഭാഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കടുത്ത അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കൂടിയാണ് നദ്ദയുടെ സന്ദർശനം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൈയിലുണ്ടായിരുന്ന സീറ്റ് പോയി. എപ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും കുറയുന്നു. സംസ്ഥാന അധ്യക്ഷനും മകനും വിവാദങ്ങളിൽപെട്ടു. കെ സുരേന്ദ്രന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെട്ട വിവരങ്ങളിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.

ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ പല ക്രിസ്ത്യൻ സഭകൾക്കും പാർട്ടി നിലപാടിനോട് യോജിപ്പുണ്ട്. പക്ഷേ ഈ സാഹചര്യം മുതലാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമർശനവും ശക്തമാണ്. തൊലിപ്പുറത്തെ ചികിത്സ പോരെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പൂർണ്ണ അഴിച്ചുപണി നടന്നേക്കുമെന്ന സൂചന ശക്തമാണ്. ഇതിനിടെയാണ് ദേശീയ നേതൃത്വം കേരളത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP