Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചങ്കിലെ ചൈനയിൽ സംഭവിക്കുന്നതെന്ത്? ഷി ജിങ്പിങ് വീട്ടു തടങ്കലിലോ അതോ ക്വാറന്റീനിലോ? ബെയ്ജിങ്ങിൽ 6,000 വിമാനം റദ്ദാക്കിയെന്ന പ്രചരണത്തിനിടെയിലും ഫ്‌ളൈറ്റ് റഡാറിൽ എല്ലാം സാധാരണ പോലെ; സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ഇന്ത്യയിൽ വാർത്തയായപ്പോൾ പാശ്ചാത്യ മാധ്യമങ്ങളിൽ വാർത്തയായില്ല; അഭ്യൂഹങ്ങൾ പടരുമ്പോൾ ആശങ്കയോടെ 'പാറശാല ഏരിയാ കമ്മിറ്റിയും'!

ചങ്കിലെ ചൈനയിൽ സംഭവിക്കുന്നതെന്ത്? ഷി ജിങ്പിങ് വീട്ടു തടങ്കലിലോ അതോ ക്വാറന്റീനിലോ? ബെയ്ജിങ്ങിൽ 6,000 വിമാനം റദ്ദാക്കിയെന്ന പ്രചരണത്തിനിടെയിലും ഫ്‌ളൈറ്റ് റഡാറിൽ എല്ലാം സാധാരണ പോലെ; സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ഇന്ത്യയിൽ വാർത്തയായപ്പോൾ പാശ്ചാത്യ മാധ്യമങ്ങളിൽ വാർത്തയായില്ല; അഭ്യൂഹങ്ങൾ പടരുമ്പോൾ ആശങ്കയോടെ 'പാറശാല ഏരിയാ കമ്മിറ്റിയും'!

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ചങ്കിലെ ചൈനക്ക് എന്തു സംഭവിച്ചാലും അത് കേരളത്തിൽ വാർത്തയാണ്. ചൈനീസ് കമ്മ്യൂണിസത്തിനെതിരെ തള്ളിപ്പറഞ്ഞു കൊണ്ടും വിമർശിച്ചു കൊണ്ടും തിരുവനന്തപുരം പാറശ്ശാല ഏരിയാ കമ്മിറ്റി അടക്കം രംഗത്തുവന്നത് അടുത്തകാലത്താണ്. ഇപ്പോൾ ചൈനയിൽ എന്തോ സംഭവിക്കുന്നു എന്ന സൈബറിടത്തിലെ പ്രചരണം നടക്കുമ്പോൾ ഇങ്ങ് പാറശ്ശാല ഏരിയാ കമ്മറ്റിയിൽ വരെ അതിന്റെ ആശങ്ക അലയടിക്കുന്നുണ്ട്.

സൈബറിടത്തിൽ ചൈനയിൽ പട്ടാള അട്ടിമറി നടന്നെന്ന വിധത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കവേ കേരളത്തിലും ഈ സംഭവം വാർത്തയാകുന്നുണ്ട്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവർ വരെ ചർച്ച ചെയ്തത് ചൈനയിൽ സംഭവിക്കുന്നത് എന്താണെന്ന കാര്യമായിരുന്നു. എന്നാൽ, ഈ ചർച്ച പോലും വേണ്ടിയിരുന്നില്ലെന്നും ഷി ജിങ്പിങിന് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നാണ് ഇവിടുത്തെ സൈബർ സഖാക്കളുടെയും പക്ഷം. മാധ്യമങ്ങൾ ഇല്ലാത്ത വാർത്തക്ക് പിന്നാലെ പോയെന്നാണ് ഇവരുടെ വിമർശനം. എല്ലാം ഒരു വിഭാഗം ഇന്ത്യക്കാരുടെ ഭാവനയാണെന്നും സൈബർ തത്വജ്ഞാനികൾ പറയുന്നു.

ഷി ചിൻപിങ്ങിനെ അട്ടിമറി പുറത്താക്കിയോ?

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചു തുടങ്ങിയത്. ഇത്തരം പ്രചരണം ശക്തമാകുമ്പോഴും ഷി എവിടെയെന്ന ചോദ്യം ഉയരുന്നുണ്ട്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) തലപ്പത്തുനിന്ന് മാറ്റിയ ഷിയെ വീട്ടുതടങ്കലിലാക്കിയതായാണ്

ഉസ്‌ബെക്കിസ്ഥാനിലെ ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി പോയിരുന്നു. രാജ്യത്തിന് പുറത്തുപോകുന്ന ആളുകളെ നിർബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന 'സീറോ കോവിഡ് പോളിസി'യുടെ ഭാഗമായി പ്രസിഡന്റ് മാറിനിൽക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. വിഷയത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയോ ഔദ്യോഗിക മാധ്യമത്തിന്റെയോ വിശദീകരണം ഉണ്ടായിട്ടില്ല.

എഴുത്തുകാരൻ ഗോർഡൻ ജി ചാങ് ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ സൈനിക വാഹനങ്ങൾ ബെയ്ജിങ്ങിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള സാങ്ജാകുവിലേക്ക് പോകുന്നതായി കാണാം. സെപ്റ്റംബർ 22ന് നടന്ന സംഭവമാണിത്. ഇതുവച്ചു നോക്കുമ്പോൾ ഷി വീട്ടുതടങ്കലിൽ ആണെന്നത് വെറും കിംവദന്തി മാത്രമാണെന്ന് പറയുന്നു. പ്രസിഡന്റ് ക്വാറന്റീനിലായിരിക്കുമെന്നാണു ചൈനീസ് വിദഗ്ധൻ ആദിൽ ബ്രാർ പറയുന്നത്. കിംവദന്തികൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി.

ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനിൽക്കാതെയാണ് ഷി മടങ്ങിയത്. ഇതിനുപിന്നാലെ ആറായിരത്തിലേറെ വിമാന സർവീസുകൾ ചൈന മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന അഭ്യൂഹം പരന്നു.

ആറായിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കിയോ?

ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ബെയ്ജിങ് വിമാനത്താവളത്തിൽനിന്ന് ആറായിരത്തിലേറെ സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബെയ്ജിങ്ങിലേക്ക് വരുന്നതും അവിടെനിന്നു പോകുന്നതുമായ സർവീസുകൾ ഇതിൽ ഉൾപ്പെടും. അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. മാത്രമല്ല ഫ്‌ളൈറ്റ് റഡാർ പരിശോധിച്ചാൽ എവിടെ എല്ലാം ശരിയാണെന്ന വിധത്തിലാണ് കാര്യങ്ങൾ. ചൈനയിൽ എല്ലാം സാധാരണ പോലെയാണെന്ന് വരുത്താൻ ബീജിംങിൽ നിന്നുള്ള ചിത്രങ്ങൾ അടക്കം പുറത്തുവരുന്നുണ്ട്.

നഗരത്തിൽ ട്രെയിൻ സർവീസ് നിർത്തിവച്ചതായും സൂചനയുണ്ട്. ഷാങ്ഹായ് അടക്കം മറ്റു ചൈനീസ് നഗരങ്ങളിൽ വ്യോമ, റെയിൽ ഗതാഗതം തടസപ്പെട്ടിട്ടില്ല. വിമാന സർവീസ് റദ്ദാക്കിയതിനു പിന്നാലെ ഷി ചിൻ പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ ശക്തമായി.

പ്രചരണം അവഗണിച്ചു പാശ്ചാത്യ മാധ്യമങ്ങൾ

കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജനറലുമായ ലീ ഷിയാവോമിങ് അധികാരമേറ്റു എന്നാണ് ചിലർ പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ഇന്ത്യയിലടക്കം വാർത്തയായപ്പോൾ പ്രമുഖ പാശ്ചാത്യമാധ്യമങ്ങളൊന്നും ഒരു വരി പോലും നൽകിയിട്ടില്ല.

ചൈനയിൽ പാർട്ടി തന്നെയാണ് പിഎൽഎ എന്ന സൈന്യവും എന്നതിനാൽ മറ്റു രാജ്യങ്ങളിലെന്നതു പോലെ പട്ടാള അട്ടിമറി എന്ന വിശേഷണം ശരിയാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലും രാജ്യാന്തര ബന്ധങ്ങളിലെ നിലപാടുകളിലും ഷി സമീപകാലത്തു വിമർശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ അജീവനാന്തം പാർട്ടി നേതൃ സ്ഥാനത്തും രാജ്യത്തിന്റെ പരമാധികാരി സ്ഥാനത്തും തുടരാനുള്ള ഭേദഗതി ഷീ പാസാക്കിയിരുന്നു.

നേതൃത്വം ദുർബലമാകാതിരിക്കാനാണ് തീരുമാനം എന്നായിരുന്നു വിശദീകരണം എങ്കിലും സമഗ്രാധിപത്യത്തോടുള്ള എതിർപ്പ് അന്നു മുതൽ പാർട്ടിയിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. അഴിമതിയുടെ പേരിൽ രണ്ടു മുന്മന്ത്രിമാരേയും നാല് ഉദ്യോഗസ്ഥരേയും വധശിക്ഷിക്ക് വിധിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടിയിലെ ഒരു വിഭാഗം നടത്തുന്ന പ്രചാരണമാണ് അട്ടിമറിവാർത്തകൾ എന്നും ഊഹാപോഹങ്ങളുണ്ട്.

സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും, ഔദ്യോഗികമായി ചൈനീസ് സർക്കാർ ഇതുവരെ ഒരു വാക്കു പോലും മിണ്ടിയിട്ടില്ല എന്നതാണു ശ്രദ്ധേയം. വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിക്കാനോ ശരിവയ്ക്കാനോ അവർ തയാറായിട്ടില്ല.

'പുറത്താക്കപ്പെട്ട' ഷി ചിൻപിങ്ങിന്റെ 'പിൻഗാമി' എന്ന പേരിൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ ചിത്രവും പ്രചരിക്കുന്നു. 'ജനറൽ ലി കിയോമിങ് ഷി ചിൻപിങ്ങിന്റെ പിൻഗാമിയായി ചൈനീസ് പ്രസിഡന്റാകും' എന്നാണ് പ്രചരിക്കുന്ന ചിത്രത്തിനൊപ്പമുള്ള വാചകം. പക്ഷേ, ഈ പ്രചാരണങ്ങളൊന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നല്ല എന്നത് ശ്രദ്ധേയം.

''രാജ്യത്തെ വിമാന സർവീസുകളിൽ 59 ശതമാനവും റദ്ദാക്കിയെന്നും മുതിർന്ന ഉദ്യോഗസ്ഥരെ തടവിലാക്കിയെന്നുമുള്ള റിപ്പോർട്ടുകൾക്കു തൊട്ടുപിന്നാലെയാണ് സൈനിക വാഹനങ്ങൾ ബെയ്ജിങ്ങിലേക്കു നീങ്ങുന്ന വിഡിയോ പുറത്തുവന്നത്. അസാധാരണമായ രീതിയിൽ പുക ഉയരുന്നതും വിഡിയോയിൽ കാണാം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന ഓഫിസിലോ മറ്റോ തീപിടിത്തമുണ്ടായി എന്ന് അനുമാനിക്കാം. എന്തായാലും ചൈന ഇപ്പോൾ അസ്ഥിരമാണ്' സൈനിക നീക്കത്തിന്റെ ദൃശ്യം പങ്കുവയ്ക്കുന്ന ട്വീറ്റിൽ പറയുന്നു.

ടിബറ്റിനു മുകളിലൂടെ ശനിയാഴ്ച ഒറ്റ വിമാനം പോലും പറന്നിട്ടില്ലെന്ന് വിദേശകാര്യ ലേഖകനായ സൗരവ് ഝാ ട്വിറ്ററിൽ കുറിച്ചു. അതേസമയം പൊതുവിൽ ടിബറ്റ് വ്യോമപാതയല്ലെന്നതാണ് ശ്രദ്ധേയം. സമൂഹമാധ്യമങ്ങളിലെ, പ്രത്യേകിച്ചും ഇന്ത്യയിലെ പ്രചാരണങ്ങൾ മാറ്റിനിർത്തിയാൽ, ചൈനയിൽ സൈനിക അട്ടിമറിയോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും നീക്കങ്ങളോ സംഭവിച്ചതിന്റെ യാതൊരുവിധ അടയാളങ്ങളുമില്ലെന്നാണ് വിദഗ്ധരുടെ ഭാഷ്യം.

ചൈനയിൽ വ്യോമ ഗതാഗതത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ചൈനയിൽ എല്ലാം സാധാരണ പോലെയാണെന്നു വ്യക്തമാക്കാൻ, മുതിർന്ന ഉദ്യോഗസ്ഥർ നടത്തുന്ന വാർത്താ സമ്മേളനങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ അദ്ദേഹം പങ്കുവച്ചു. സൈനിക അട്ടിമറിക്കും വീഴ്‌ത്താനാകാത്ത തരത്തിൽ ചൈനയിൽ പ്രബലനാണ് ഷി ചിൻപിങ്ങെന്നാണ് മാധ്യമപ്രവർത്തകനായ സാക്ക് ജേക്കബ് ചൂണ്ടിക്കാട്ടുന്നത്.

സൈനിക അട്ടിമറി നടന്നതിന്റെ യാതൊരു സൂചനകളും പ്രകടമല്ലെന്നാണ് മറ്റൊരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനന്തകൃഷ്ണന്റെ നിലപാട്. ''ദുരൂഹതയുടെ കാര്യത്തിൽ അങ്ങേയറ്റത്തു നിൽക്കുന്ന ഒന്നാണ് ചൈനീസ് രാഷ്ട്രീയമെങ്കിലും, ബെയ്ജിങ്ങിൽ സൈനിക അട്ടിമറി നടന്നുവെന്ന പ്രചാരണത്തെ സാധൂകരിക്കുന്ന ഒരു തെളിവും ഞാൻ ഒരിടത്തും കണ്ടില്ല'' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഹോങ്കോങ് കേന്ദ്രീകരിച്ചുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റും ഇതുവരെ സൈനിക അട്ടിമറിയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ അവർ ഒട്ടേറെ കാര്യങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിലെവിടെയും സൈനിക അട്ടിമറിയേക്കുറിച്ചോ അതുമായി ബന്ധപ്പെട്ട സൂചനകളെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല. അതേസമയം ചൈനയിൽ എന്തോ സംഭവിച്ചെന്ന വാർത്ത ചർച്ചയാകുന്നത് ഇങ്ങ് കമ്മ്യൂണിസ്റ്റ് കേരളത്തിലാണ് എന്നതാണ് ശ്രദ്ദേയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP