Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; വിവിധ സ്ഥലങ്ങളിൽ റെഡ്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു; പ്രധാന റോഡുകളിൽ ജാഗ്രത നിർദ്ദേശവുമായി പൊലീസ്

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; വിവിധ സ്ഥലങ്ങളിൽ റെഡ്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു; പ്രധാന റോഡുകളിൽ ജാഗ്രത നിർദ്ദേശവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പുലർച്ചെ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടു. ഇതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും രാജ്യത്തെ ഉൾപ്രദേശങ്ങളിലും ഒരുപോലെ മുന്നറിയിപ്പുണ്ട്.

അൽ ഐൻ - ദുബൈ റോഡ് ഉൾപ്പെടെ പ്രധാന റോഡുകളിലെല്ലാം ജാഗ്രത പുലർത്തണമെന്ന് അബുദാബി പൊലീസ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. റോഡുകളിലെ പരമാവധി വേഗതപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ തെളിയുന്ന സ്പീഡ് ലിമിറ്റ് ശ്രദ്ധിക്കുകയും കർശനമായി പാലിക്കുകയും വേണമെന്ന് പൊലീസ് അറിയിച്ചു.

അൽ ഐൻ - ദുബൈ റോഡ് (അൽ ഹിയാർ - അൽ ഫഖാ), അൽ ബദ - നഹിൽ റോഡ്, സ്വൈഹാൻ റോഡ് (നഹിൽ - അൽ ഹിയാർ) എന്നീ റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം യുഎഇയിൽ അനുഭവപ്പെട്ടിരുന്ന കനത്ത ചൂടിൽ കുറവ് വന്നിട്ടുണ്ട്. അബുദാബിയിൽ 37 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയും ദുബൈയിൽ 38 ഡിഗ്രി സെൽഷ്യസ് മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും അന്തരീക്ഷ താപനിലയെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP