Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രി കെട്ടിടത്തിന് തിപിടിച്ചു; റെനിഗുണ്ടയിൽ ഡോക്ടർക്കും മക്കൾക്കും ദാരുണാന്ത്യം

ആശുപത്രി കെട്ടിടത്തിന് തിപിടിച്ചു; റെനിഗുണ്ടയിൽ ഡോക്ടർക്കും മക്കൾക്കും ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുപ്പതി: ആന്ധ്രാപ്രദേശിലെ റെനിഗുണ്ടയിൽ ആശുപത്രി കെട്ടിടത്തിൽ തീപിടിച്ച് ഡോക്ടർക്കും രണ്ടും കുട്ടികൾക്കും ദാരുണാന്ത്യം. ഡോക്ടർഡോ. രവിശങ്കർ റെഡ്ഢി, മക്കളായ ഭരത്, കാർത്തിക എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം.

തിരുപ്പതി ജില്ലയിലെ കാർത്തികേയ ക്ലിനിക്കിലാണ് അപകടം ഉണ്ടായത്. അശുപത്രി കെട്ടിടത്തിൽ തന്നെയാണ് ഡോക്ടറും കുടുംബവും താമസിച്ചിരുന്നത്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

ഡോക്ടർ തീപിടിത്തത്തിൽ വെന്തുമരിക്കുകയായിരുന്നു. കുട്ടികൾ വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. മറ്റ് മുറിയിലാതിനാൽ ഭാര്യയും അമ്മയും രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ ഫർഫോഴ്സും പൊലീസുമാണ് കെട്ടിടത്തിലെ മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന് മതിയായ ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ഉണ്ടോ എന്നോ കാര്യത്തിലും സംശയമുയരുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP