Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോണും ടിവിയും ഓഫ്; എന്നും ഒന്നര മണിക്കൂർ വർത്തമാനവും വായനയും; മൊബൈൽ ഫോണിന്റെ അമിതോപയോഗം കുറയ്ക്കാൻ വേറിട്ട മാർഗവുമായി മഹാരാഷ്ട്ര

ഫോണും ടിവിയും ഓഫ്; എന്നും ഒന്നര മണിക്കൂർ വർത്തമാനവും വായനയും; മൊബൈൽ ഫോണിന്റെ അമിതോപയോഗം കുറയ്ക്കാൻ വേറിട്ട മാർഗവുമായി മഹാരാഷ്ട്ര

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ ദിവസവും രാത്രി 7നു ക്ഷേത്രത്തിൽ നിന്നു സൈറൺ മുഴങ്ങുന്നയുടൻ നാട്ടുകാർ മൊബൈൽ ഫോണുകളും ടിവിയും ഓഫ് ചെയ്യും. എന്നിട്ട് വീട്ടിലും ചുറ്റുവട്ടത്തും മൈതാനത്തുമിരുന്ന് പരസ്പരം സംസാരിക്കും, പുസ്തകങ്ങൾ വായിക്കും, ചിലർ പഠിക്കും.

8.30ന് അടുത്ത സൈറൺ മുഴങ്ങുമ്പോഴേ പിന്നെ ഫോൺ ഉൾപ്പെടെ ഓൺ ആക്കൂ. വേറിട്ട പരിപാടിക്കു തുടക്കമിട്ടത് മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ മോഹിത്യാഞ്ചെ വഡ്ഗാവ് ഗ്രാമമാണ്.

കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഓൺലൈൻ ക്ലാസുകളാണ് ഗ്രാമത്തിലെ കുട്ടികളുടെ ഉൾപ്പെടെ കൈകളിൽ മൊബൈൽ ഫോണുകൾ എത്തിച്ചത്. എന്നാൽ, നേരിട്ടു ക്ലാസുകൾ ആരംഭിച്ച ശേഷവും കുട്ടികൾ മണിക്കൂറുകളോളം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു പതിവായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP