Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന് നൽകിയ വാക്കുപാലിച്ചു; ജനനത്തിൽ മാത്രമല്ല..സർക്കാർ ജോലിയിലും ഒന്നിച്ച് രാജപുരത്തെ ഇരട്ടകൾ; അദ്ധ്യാപികമാരായി ജോലിയൽ പ്രവേശിക്കുമ്പോൾ സഫലമാകുന്നത് അച്ഛന്റെ ആഗ്രഹവും

അച്ഛന് നൽകിയ വാക്കുപാലിച്ചു; ജനനത്തിൽ മാത്രമല്ല..സർക്കാർ ജോലിയിലും ഒന്നിച്ച് രാജപുരത്തെ ഇരട്ടകൾ; അദ്ധ്യാപികമാരായി ജോലിയൽ പ്രവേശിക്കുമ്പോൾ സഫലമാകുന്നത് അച്ഛന്റെ ആഗ്രഹവും

മറുനാടൻ മലയാളി ബ്യൂറോ

രാജപുരം (കാസർകോട്): ജനത്തിൽ ഒപ്പമായത് പോലെ സർക്കാർ ജോലിയിലും ഒപ്പമായി രാജപുരത്തെ ഇരട്ടകൾ.പാണത്തൂർ കുണ്ടുപ്പള്ളിയിലെ സുമിത്ര, സുമിത സഹോദരിമാരാണ് ഒരേ ദിവസം സർക്കാർ ജോലിയിൽ പ്രവേശിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച ഇവർ അദ്ധ്യാപികമാരായി ഒരേ പഞ്ചായത്തിലെ തൊട്ടടുത്ത സ്‌കൂളുകളിൽ ജോലിയിൽ പ്രവേശിച്ചു.

സുമിത്ര പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്‌കൂളിലും സുമിത ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളിലുമാണ് എൽപി വിഭാഗം അദ്ധ്യാപികമാരായി ജോലിക്കു ചേർന്നത്. മരണക്കിടക്കയിൽ അച്ഛൻ അവസാനമായി പറഞ്ഞ ആഗ്രഹം സാധിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ഇരട്ടകളായ മക്കൾ.

അദ്ധ്യാപക ജോലി നേടിയെടുക്കണമെന്ന തങ്ങളുടെ അച്ഛന്റെ അവസാനത്തെ ആഗ്രഹം കഠിന പ്രയത്‌നത്തിലൂടെ സാധിച്ചെടുത്തത്.കുണ്ടുപ്പള്ളിയിലെ പരേതനായ ബൈരു ജയന്തി ദമ്പതികളുടെ മക്കളാണ് സുമിത്രയും സുമിതയും. ചിറങ്കടവ് ഗവ.വെൽഫെയർ ഹൈസ്‌കൂളിലാണ് ഇരുവരും 7-ാം ക്ലാസ് വരെ പഠിച്ചത്.

തുടർന്ന് കാസർകോട് ജിഎച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് നെല്ലിക്കുന്ന് എന്നിവിടങ്ങളിലായി എസ്എസ്എൽസിയും പ്ലസ്ടുവും പൂർത്തിയാക്കി. കാസർകോട് നായന്മാർമൂലയിലെ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിൽ നിന്ന് ടിടിസി പൂർത്തിയാക്കി. പിഎസ്‌സി പരീക്ഷ എഴുതിയതും ഒരുമിച്ചായിരുന്നു. ജനനം മുതൽ ഒന്നിച്ച ഇരുവർക്കും സർക്കാർ ജോലി ലഭിച്ചതും ഒന്നിച്ചു തന്നെയായത് കൗതുകമായി.

അച്ഛന് നൽകിയ വാക്കുപാലിച്ചു; ജനനത്തിൽ മാത്രമല്ല..സർക്കാർ ജോലിയിലും ഒന്നിച്ച് രാജപുരത്തെ ഇരട്ടകൾ; അദ്ധ്യാപികമാരായി ജോലിയൽ പ്രവേശിക്കുമ്പോൾ സഫലമാകുന്നത് അച്ഛന്റെ ആഗ്രഹവും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP