Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണ്ട് കാലത്ത് ഭാര്യമാർക്ക് ഭർത്താക്കന്മാരേക്കാൾ ആയുസ്സ് കുറവ്; കാരണമെന്തെന്നോ..പത്തും പതിനഞ്ചും മക്കളെയൊക്കെ പ്രസവിക്കും; ഇപ്പോൾ സ്ത്രീകളുടെ ആയുസ്സ് വർധിച്ചതിൽ കുടുംബാസൂത്രണത്തിന് മുഖ്യപങ്ക്; സദസിൽ ചിരി പടർത്തി എം വി ഗോവിന്ദന്റെ നിരീക്ഷണം

പണ്ട് കാലത്ത് ഭാര്യമാർക്ക് ഭർത്താക്കന്മാരേക്കാൾ ആയുസ്സ് കുറവ്; കാരണമെന്തെന്നോ..പത്തും പതിനഞ്ചും മക്കളെയൊക്കെ പ്രസവിക്കും; ഇപ്പോൾ സ്ത്രീകളുടെ ആയുസ്സ് വർധിച്ചതിൽ കുടുംബാസൂത്രണത്തിന് മുഖ്യപങ്ക്; സദസിൽ ചിരി പടർത്തി  എം വി ഗോവിന്ദന്റെ നിരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുടുംബാസുത്രണത്തിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടി എം വി ഗോവിന്ദന്റെ നിരീക്ഷണം സദസ്സിൽ ചിരിപടർത്തി.കേരളത്തിൽ സ്ത്രീകളുടെ ആയുസ്സ് വർധിക്കാൻ പ്രധാനകാരണം കുടുംബാസൂത്രണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത്, ഡോ.എ.കെ.അബ്ദുൽ ഹക്കിം എഴുതിയ 'ആഫ്രിക്കൻ യാത്രകളുടെ സാംസ്‌കാരിക ദൂരങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു സദസ്സിൽ ചിരിപടർത്തിയ നിരീക്ഷണം.

''പണ്ടു ഭാര്യമാർക്ക് ഭർത്താക്കന്മാരേക്കാൾ പത്തു വയസ്സ് വരെ കുറവായിരുന്നു. പത്തും പതിനഞ്ചും മക്കളെ പ്രസവിക്കുന്നതിനാൽ സ്ത്രീകൾക്ക് ആയുസ്സ് കുറവായതുകൊണ്ടാണ് വിവാഹത്തിന് അത്രയും പ്രായവ്യത്യാസം നിർബന്ധമായിരുന്നത്. ദൈവം നൽകുന്നത് നിഷേധിക്കാനാവില്ല എന്നായിരുന്നു പണ്ടത്തെ ന്യായീകരണം. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കിയതോടെ ആ സ്ഥിതി ഇല്ലാതാകുകയും സ്ത്രീകളുടെ ആയുസ്സ് വർധിക്കുകയും ചെയ്തു.'' ഗോവിന്ദൻ പറഞ്ഞു.

''വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പത്തു വയസ്സെങ്കിലും കുറവു വേണമെന്നാണ് പഴയ കാലത്തെ പൊതുബോധം . കാരണമെന്താണെന്നോ? പെണ്ണുങ്ങൾ പത്തും പന്ത്രണ്ടുമൊക്കെ പ്രസവിക്കും. എന്നിട്ട് വേഗം മരിക്കും. ഒരു പത്തു വർഷത്തിന്റെ വ്യത്യാസത്തിൽ പരസ്പരം ഒപ്പം ചാവണമെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ. രണ്ടാളും ഒരു പത്തു വയസ്സിന്റെ വ്യത്യാസത്തിൽ കല്യാണം കഴിക്കുക.

എന്നാൽ ഇപ്പോൾ അതെല്ലാം മാറി. ഇപ്പോൾ അഞ്ചു വയസ്സ് ആറു വയസ് അങ്ങോട്ടും ഇങ്ങോട്ടും കൂടിയാലും കുറഞ്ഞാലും പ്രശ്‌നമില്ല. ചിലപ്പോൾ പുരുഷനേക്കാൾ കൂടുതൽ ആയുസ്സ് സ്ത്രീക്കുണ്ട്. എന്തുകൊണ്ടാണെന്നോ? കുടുംബാസൂത്രണം കൊണ്ടാണ്. അല്ലെങ്കിൽ ഒന്നു പ്രസവിച്ചു, രണ്ടു പ്രസവിച്ചു, മൂന്നു പ്രസവിച്ച്...അങ്ങനെ ഒരു പതിനാലാമത്തെ ഒക്കെ ആകുമ്പോ ഏതാണ്ട് ചാവാറായി.

എന്നിട്ടു പറയുന്നത് ദൈവം തന്നു എന്നാണ്. ഇപ്പോൾ ആരും കൊടുക്കുന്നുമില്ല, ആരും കൈനീട്ടി വാങ്ങുന്നുമില്ല.'' എം വിഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിലാകെ ചിരി പടർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP