Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൂജ വെയ്‌പ്പിന് അവധി നിഷേധിച്ച് സർക്കാർ; നടപടി പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി;ഹിന്ദുത്വ വിരുദ്ധ നിലപാടെന്ന് ആക്ഷേപം

പൂജ വെയ്‌പ്പിന് അവധി നിഷേധിച്ച് സർക്കാർ; നടപടി പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി;ഹിന്ദുത്വ വിരുദ്ധ നിലപാടെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അവധി നിഷേധിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി. ഒക്ടോബർ 2 പൂജവെയ്പ് ദിനം ആണെന്നിരിക്കെ ഒക്ടോബർ 3 അധ്യയനദിനം ആക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്.ബിജു ആവശ്യപ്പെട്ടു. ഒക്ടോബർ രണ്ടാം തീയതി പൂജ വച്ചതിന് ശേഷം ഒക്ടോബർ 3,4 തീയതികളിൽ നടക്കുന്ന പൂജയ്ക്ക് ശേഷം അഞ്ചാം തീയതിയാണ് പൂജയെടുപ്പും, വിദ്യാരംഭവും നടക്കുന്നത്.

പൂജയ്ക്ക് വയ്ക്കുന്ന ദിവസങ്ങളായ ദുർഗാഷ്ടമി, മഹാനവമി ദിനങ്ങൾ സനാതന ധർമ്മ വിശ്വാസികൾക്ക് പ്രധാനവും, പഠനം സാധ്യമല്ലാത്ത ദിനവുമാണ്. എന്നാൽ ഒക്ടോബർ 3 പ്രവർത്തി ദിനം ആക്കിയ സർക്കാർ നടപടി ഹിന്ദു വിരുദ്ധവും, ആചാര ലംഘനവും ആണ്. സർക്കാർ തുടർന്നു വരുന്ന ഹിന്ദുവിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ് പൂജവയ്‌പ്പ് ദിനം അധ്യയനദിനം ആക്കിയ നടപടിയെന്ന് ഈ എസ്.ബിജു ആരോപിച്ചു.

കേരളീയ സമൂഹം വളരെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്ന പൂജവെപ്പ്, വിദ്യാരംഭം, നവരാത്രി ആഘോഷങ്ങൾ സർക്കാർ അവധി ദിനങ്ങൾ ആക്കുന്നില്ല. ഇതിന് മുമ്പ് ഓണം, ദീപാവലി, ശിവരാത്രി ദിനങ്ങളും പ്രവൃത്തി ദിനങ്ങൾ ആക്കി ഹിന്ദുക്കളെ സർക്കാർ അവഹേളിച്ചിരുന്നു. സർക്കാരിന്റെ ഈ ഹിന്ദുവിരുദ്ധ നിലപാടുകൾ തുടരുന്ന പക്ഷം ശക്തമായ പ്രതിഷേധം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും ഇ.എസ്.ബിജു പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP