Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉത്തരാഖണ്ഡിൽ വന്മലയിടിച്ചിൽ; ദേശീയപാതകളിൽ കുടുങ്ങി വാഹനങ്ങൾ; കൂറ്റൻ കരിങ്കൽ മല ഇടിഞ്ഞു വീണത് ആദി കൈലാഷ് മാനസരോവർ ദേശീയപാതയിൽ

ഉത്തരാഖണ്ഡിൽ വന്മലയിടിച്ചിൽ; ദേശീയപാതകളിൽ കുടുങ്ങി വാഹനങ്ങൾ; കൂറ്റൻ കരിങ്കൽ മല ഇടിഞ്ഞു വീണത് ആദി കൈലാഷ് മാനസരോവർ  ദേശീയപാതയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വന്മലയിടിച്ചിലിൽ കുരുങ്ങി വാഹനങ്ങൾ. ആദി കൈലാഷ് മാനസരോവർ ദേശീയപാതയിലാണ് കൂറ്റൻ കരിങ്കൽ മല ഇടിഞ്ഞു വീണത്. അപകടത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നജാംഗ് ഗ്രാമീണ മേഖലയിലാണ് മലയിടിച്ചിൽ നടന്നിരിക്കുന്നത്. കനത്ത മഴ മുന്നറിയിപ്പ് അധികൃതർ നൽകിയതിന് പിന്നാലെയാണ് മലയിടിഞ്ഞത്.

മലയിടിച്ചിൽ നടന്ന റോഡിന്റെ ഒരു ഭാഗത്ത് 40ലേറെ വിനോദ സഞ്ചാരികളും നൂറിലേറെ വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഋഷികേശ്-ഗംഗോത്രി ദേശീയ പാതയാണ് പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുന്നത്. ഉത്തരകാശി മേഖലയിലെ ഹെൽഗുഗാഡ്-സ്വാരീഗാഡ് മലകളുടെ ഒരു ഭാഗമാണ് താഴേയ്ക്ക് പതിച്ചത്. ഡെറാഡൂൺ ജില്ലയിലെ വികാസ് നഗർ-കലാസി-ബാർകോട്ട് ദേശീയ പാതയിലെ ഗതാഗതവും മുടങ്ങിയതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയിൽ ഡെറാഡൂണിലെ വൈദ്യുതി ബന്ധം പലയിടത്തും തകരാറിലായിരിക്കുകയാണ്. അരഡസനിലധികം മേഖലകളിൽ കനത്ത വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP