Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയെ ഇല്ലാതാക്കാൻ ചാവേറുകളെ അയച്ചതിന്റെ ബുദ്ധികേന്ദ്രം കോഴിക്കോടാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി; സംസ്ഥാനത്ത് ഹർത്താലിന് സഹായം നൽകിയത് ഭരണം കയ്യാളുന്നവർ തന്നെയെന്നും എം ടി രമേശ്

മോദിയെ ഇല്ലാതാക്കാൻ ചാവേറുകളെ അയച്ചതിന്റെ ബുദ്ധികേന്ദ്രം കോഴിക്കോടാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി; സംസ്ഥാനത്ത് ഹർത്താലിന് സഹായം നൽകിയത് ഭരണം കയ്യാളുന്നവർ തന്നെയെന്നും എം ടി രമേശ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പട്‌നയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നൽകി ചാവേറുകളെ പരിപാടിയിലേക്ക് അയച്ചതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോടാണെന്ന വിവരം നാട്ടുകാർ ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാം ജന്മദിന ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സേവാപാക്ഷികത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി ഒരുക്കിയ 'പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവിതവും പ്രവർത്തനവും' പ്രദർശിനി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്വേഷണത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി റെയ്ഡും അറസ്റ്റും നടന്നിരിക്കുന്നത്. എന്നാൽ കേരളത്തിലൊഴികെ മറ്റൊരു സ്ഥലത്തും ഹർത്താലോ അക്രമ സംഭവങ്ങളോ ഉണ്ടായിട്ടില്ല. കേരളത്തിൽ ഹർത്താലിനു സഹായം നൽകിയത് സംസ്ഥാനത്തെ ഭരണം കയ്യാളുന്നവർ തന്നെയാണ്. ഹർത്താലിനെതിരെ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹർത്താലിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മുൻപിൽ സർക്കാർ അഭിഭാഷകന് ഉത്തരം നൽകാൻ സാധിച്ചിട്ടില്ലെന്നും രമേശ് പറഞ്ഞു. എങ്ങനെ ഒരു ജനത അവരുടെ ഭരണകർത്താവിനെ വിശ്വസിക്കുന്നുവെന്നതിന്റെ ഉത്തരമാണ് ഇന്ത്യയും നരേന്ദ്ര മോദിയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അധ്യക്ഷനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP